Browsing: pope leo XIV

അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നുള്ള ആദ്യത്തെ പാപ്പാ, ലിയോ പതിനാലാമന്‍, പുതിയ ലോകക്രമത്തിലേക്കുള്ള സഭയുടെ പരിവര്‍ത്തനത്തിന്റെ പ്രേഷിത മധ്യസ്ഥനാകുന്നു. ഭൂമുഖത്തെ വന്‍ശക്തിയുടെ രാഷ്ട്രീയ ആധിപത്യത്തിന്റെ ജിയോപൊളിറ്റിക്കല്‍ ഡൈനാമിക്സും ലൗകിക സംസ്‌കാര പ്രതിഛായയും സൃഷ്ടിക്കുന്ന ഉതപ്പില്‍ നിന്ന് നയതന്ത്രപരമായ അകലം പാലിച്ചുവന്ന റോമിലെ പരിശുദ്ധ സിംഹാസത്തില്‍ ഒരു അമേരിക്കന്‍ പാപ്പാ ആരൂഢനാകുന്നത് ഒരു വീണ്ടെടുപ്പിന്റെ പ്രത്യാശയുണര്‍ത്തുന്നു.

അപ്രതീക്ഷിതമായിരുന്നു റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്തിന്റെ അത്യുന്നത പദവിയിലേക്കുള്ള വരവെന്ന് മാധ്യമങ്ങള്‍ വാദിക്കുമ്പോഴും ദീര്‍ഘമായ പ്രവര്‍ത്തനമേഖലകളിലൂടെ കടന്നുവരികയും മിഷണറിയായി സേവനമനുഷ്ഠിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ജീവിതനാള്‍ വഴിയിലൂടെ കടന്നുപോകുമ്പോള്‍, ഏറ്റവും അനുയോജ്യനായ, പത്രോസിന്റെ പിന്‍ഗാമിയെ തന്നെയാണ് ദൈവം തിരഞ്ഞെടുത്തതെന്ന് ബോധ്യമാകും.

സിസ്റ്റീന്‍ ചാപ്പലിന്റെ പരിസരത്ത് ശുഭ്രവെള്ളച്ചുരുളുകള്‍ക്കായി കാത്തു നിന്ന ആയിരക്കണക്കിനു പേരെ ആഹ്‌ളാദത്തിലാറാടിച്ച് ആഗോളകത്തോലിക്കാ സഭയുടെ പുതിയ തലവന്‍ ആഗതനായി. കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് പുതിയ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ലിയോ പതിനാലാമന്‍ എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ചരിത്രത്തിലെ ആദ്യത്തെ അമേരിക്കന്‍ പാപ്പയാണ് അദ്ദേഹം.