Browsing: pope Leo on war

ക്രൂരമായ അടിച്ചമര്‍ത്തലുകളെയും രക്തസാക്ഷിത്വങ്ങളെയും അതിജീവിച്ചാണ് സഭയും സത്യത്തിന്റെ ശബ്ദവും വളര്‍ന്നു വന്നത്. റോമന്‍ ചക്രവര്‍ത്തിമാര്‍ക്കും ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ക്കും മുന്നില്‍ പതറാതെ നിന്ന വിശ്വാസദാര്‍ഢ്യത്തിന്റെ പിന്‍തലമുറക്കാര്‍ക്ക് നേരെ ഇന്ന് ലോകശക്തികളുടെ തലവന്‍ ആക്രോശിക്കുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്. ഭൂമിയില്‍ പതിക്കുന്ന ബോംബുകള്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത ഒന്നുണ്ട്, അത് മനുഷ്യന്റെ സ്വതന്ത്രമായ ചിന്തയും നീതിക്കുവേണ്ടിയുള്ള ദാഹവുമാണ്. തെളിവുകളേക്കാള്‍ മുമ്പേ ആയുധങ്ങള്‍ സംസാരിക്കുന്ന ഈ കാലഘട്ടത്തില്‍, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നേരിടാന്‍ പോകുന്ന പ്രതിസന്ധികള്‍ നാം തിരിച്ചറിയേണ്ടതുണ്ട്.