Browsing: narendra modi

ന്യൂഡൽഹി: മോദി ഭരണത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തില്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തിലുണ്ടായത് വന്‍…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ മധ്യപ്രദേശിലെ മതസ്വാതന്ത്ര്യ നിയമം ഭേദഗതി ചെയ്യുമെന്ന ബിജെപി മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ പ്രഖ്യാപനം ഇക്കാലത്ത് ഒരു പരിഷ്‌കൃത സമൂഹത്തിനും ഉള്‍ക്കൊള്ളാനാവാത്ത അനര്‍ത്ഥക വിഡംബനമാണ്. ലോക വനിതാ ദിനത്തില്‍ സ്ത്രീശക്തിയെ ആദരിക്കുന്നതിന് ഭോപാലില്‍ പ്രതീകാത്മകമായ പല പ്രകടനങ്ങളും ആവിഷ്‌കരിക്കുന്നതിനിടയിലാണ് മോഹന്‍ യാദവ് ന്യൂനപക്ഷ വിരുദ്ധ മതവികാരം ഇളക്കിവിടുന്നതില്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിനെ പോലും നിഷ്പ്രഭനാക്കാന്‍ തനിക്കു കഴിയുമെന്ന് തെളിയിച്ചത്.

തിരഞ്ഞെടുപ്പ് കമ്മിഷനിലേക്കുള്ള പ്രധാന കാര്യദര്‍ശിയെയും രണ്ടു സഹകാര്യക്കാരെയും നിയമിക്കുന്ന പ്രക്രിയയും അവരുടെ സേവനവേതനവ്യവസ്ഥകളും കാലാവധിയും മറ്റും സംബന്ധിച്ച് മോദി സര്‍ക്കാര്‍ 2023 ഡിസംബറില്‍ പാസാക്കിയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്യുന്ന ഒരുപറ്റം ഹര്‍ജികളില്‍ സുപ്രീം കോടതി വാദം കേള്‍ക്കാനിരിക്കെ, പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വിയോജനക്കുറിപ്പ് ഗൗനിക്കാതെ ”തിടുക്കത്തില്‍, പാതിരാവില്‍” തിരഞ്ഞെടുത്ത ചീഫ് ഇലക് ഷന്‍ കമ്മിഷണര്‍ (സിഇസി) ഗ്യാനേഷ് കുമാറും, ഇലക് ഷന്‍ കമ്മിഷണര്‍ (ഇസി) വിവേക് ജോഷിയും വിഘ്‌നമൊന്നും കൂടാതെ ചുമതലയേറ്റു.

വാഷിങ്ടണ്‍: ജന്മാവകാശ പൗരത്വം അടിമകളുടെ മക്കള്‍ക്കുള്ളതായിരുന്നുവെന്നും ലോകം മുഴുവന്‍ യുഎസിലേയ്ക്ക് വന്ന് ചേക്കേറാനുള്ളതല്ലെന്നും…

മതപരിവര്‍ത്തനത്തിന്റെ പേരില്‍ ന്യൂനപക്ഷ മതവിഭാഗങ്ങളെ വേട്ടയാടാനും സമൂഹത്തില്‍ ഭീതിയും ഭിന്നിപ്പും സൃഷ്ടിച്ച് വര്‍ഗീയ ധ്രുവീകരണത്തിലൂടെ ഹിന്ദുത്വ രാഷ്ട്രീയം കൊഴുപ്പിക്കാനുമുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗമാണ് രാജസ്ഥാനില്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മയുടെ മന്ത്രിസഭ അംഗീകരിച്ച ‘നിയമവിരുദ്ധ മതപരിവര്‍ത്തനം തടയാനുള്ള’ പുതിയ ബില്ലും.

ന്യൂഡല്‍ഹി: വഖഫിന് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. സാമൂഹിക നീതിക്ക് എതിരാണ്…