Browsing: munambam

ഉര്‍ദുവില്‍ ‘പ്രത്യാശ’  എന്ന് അര്‍ഥമുള്ള ‘ഉമ്മീദ്’ (UMEED)  യൂണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവര്‍മെന്റ്, എഫിഷ്യന്‍സി ആന്‍ഡ് ഡെവലപ്മെന്റ്) എന്ന പേരില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കി രാഷ് ട്രപതി ഒപ്പുവച്ച് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം വിജ്ഞാപനം ചെയ്ത വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നിരിക്കുന്നു.

മുനമ്പം കടപ്പുറത്തെ 610 കുടുംബങ്ങളുടെ ജീവിതം വഴിമുട്ടിച്ച ‘വഖഫ്’  അവകാശവാദത്തില്‍ കുടുങ്ങിയ ഭൂമിയുടെ കാര്യത്തില്‍ ‘വസ്തുതാപഠനം നടത്തി യഥാര്‍ഥ ഭൂവുടമകളുടെ അവകാശങ്ങളും താല്പര്യങ്ങളും സംരക്ഷിക്കുന്നതിന്’ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മിഷന് നിയമപരമായ നിലനില്പില്ലെന്ന് ഹൈക്കോടതി വിധിച്ചതോടെ ജനങ്ങളുടെ അരക്ഷിതാവസ്ഥയ്ക്കും ആശങ്കകള്‍ക്കും ആഴമേറുകയാണ്.