Browsing: diocese of kottapuram

കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റി (KIDS)യും NABARDഉം സംയുക്തമായി സംഘടിപ്പിച്ച എൻജിഒ മീറ്റ് 2026 ഫെബ്രുവരി 13-ന് രാവിലെ 10.30-ന് കിഡ്സ് ക്യാമ്പസിൽ നടന്നു. വിവിധ എൻജിഒ പ്രതിനിധികൾ പങ്കെടുത്ത യോഗം എൻജിഒകളുടെ ശേഷിവർധന (Capacity Building) ലക്ഷ്യമാക്കി സംഘടിപ്പിച്ചതായിരുന്നു.

കോട്ടപ്പുറം ഇന്‍റഗ്രേറ്റഡ് ഡെവലപ്മെന്‍റ് സൊസൈറ്റി (കിഡ്സ്) പ്രകൃതിദത്ത നാരുകള്‍ ഉപയോഗിച്ചുള്ള നൂതനമായ രീതിയില്‍ കരകൗശല ഉല്‍പ്പന്ന നിര്‍മ്മാണ പരിശീലനത്തിന് തുടക്കം കുറിച്ചു. കോട്ടപ്പുറം കിഡ്സില്‍ വച്ച് നടന്ന ചടങ്ങില്‍ കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി ഹണി പീതാംബരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

കെസിവൈഎം കോട്ടപ്പുറം രൂപത സമിതിയുടെ അധികാര കൈമാറ്റവും സത്യപ്രതിജ്ഞയും നടന്നു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കെസിവൈഎം കോട്ടപ്പുറം രൂപത സമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞയും അധികാര കൈമാറ്റവും ഫെബ്രുവരി 8 തിയ്യതി വികാസ് ആനിമേഷൻ സെന്ററിൽ വച്ച് നടന്നു.

കോട്ടപ്പുറം രൂപതയുടെ സാമൂഹികസേവന വിഭാഗമായ കോട്ടപ്പുറം ഇന്‍റഗ്രേറ്റഡ് ഡെവലപ്മെന്‍റ് സൊസൈറ്റി (കിഡ്സ് – കോട്ടപ്പുറം)യുടെ ആഭിമുഖ്യത്തില്‍ ഐ.ടി.ഐ ഇലക്ട്രിഷ്യന്‍, ഐ.ടി.ഐ വയര്‍മാന്‍, ഡിപ്ലോമ ഇലക്ട്രിക്കല്‍ എന്നി കോഴ്സ് കഴിഞ്ഞവര്‍ക്കുള്ള പി.എസ്.സി പരിശീലന ഉദ്ഘാടനം കയ്പമംഗലം എം.എല്‍.എ ശ്രീ. ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.

കോട്ടപ്പുറം രൂപതയുടെ സാമൂഹികസേവന വിഭാഗമായ കോട്ടപ്പുറം ഇന്‍റഗ്രേറ്റഡ് ഡെവലപ്മെന്‍റ് സൊസൈറ്റി (കിഡ്സ് – കോട്ടപ്പുറം)യുടെ ആഭിമുഖ്യത്തില്‍, എസ്.എച്ച്.ജി, പൂമൊട്ട്, സായംപ്രഭ തുടങ്ങിയ പ്രവര്‍ത്തനമേഖലകളില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ആദരിക്കുകയും കര്‍ഷകര്‍ക്ക് വിത്ത് വിതരണവും നടത്തി.

മദർ ഏലിശ്വയുടെ ചിത്രവുമായി ദീപങ്ങളേന്തി നടത്തിയ പദയാത്ര കോട്ടപ്പുറം കത്തീഡ്രലിൽ സെൻ്റ് ആൻസ് കോൺവെൻ്റ് സുപ്പീരിയർ സിസ്റ്റർ സ്റ്റൈൻ സിടിസി ക്ക് ദീപം തെളിച്ചു നൽകി കത്തീഡ്രൽ വികാരി റവ. ഡോ. ഡൊമിനിക് പിൻഹീറോ ഉദ്ഘാടനം ചെയ്യുന്നു

കേരള വഖഫ് ബോർഡിൻ്റെ നിയമവിരുദ്ധമായ ഭൂമിരജിസ്ട്രേഷനെതിരെ മുനമ്പം ഭൂസംരക്ഷണ സമിതി മുനമ്പത്ത് നടത്തുന്ന നിരാഹാര സമരത്തിൻ്റെ 350-ാം ദിനത്തോടനുബന്ധിച്ചും കെഎൽസിഎയുടെ നേതൃത്വത്തിൽ എറണാകുളത്ത് ഭൂസംരക്ഷണസമിതി നടത്തിയ ശ്രദ്ധ ക്ഷണിക്കൽ സമരത്തിന്റെ വാർഷിക ദിനത്തോടനുബന്ധിച്ചും എറണാകുളം മദർ തെരേസ സ്ക്വയറിൽ നടന്ന കൂട്ടനിരാഹാര സമരം വരാപ്പുഴ അർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

കോട്ടപ്പുറം: 200 ദിവസമായി തുടര്‍ന്നുവരുന്ന മുനമ്പം ഭൂമരം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി…