Browsing: Cochin

സമകാലിക കലയുടെ ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ രാജ്യാന്തര മാമാങ്കമായി മാറിയിട്ടുള്ള കൊച്ചി-മുസിരിസ് ബിനാലെയ്ക്കും, കൊച്ചിയുടെ തനിമയുള്ള ക്രിസ്മസ്, പുതുവര്‍ഷ കാര്‍ണിവല്‍ ആഘോഷത്തിനും മുന്നോടിയായി ഫോര്‍ട്ട്‌കൊച്ചി, കഴിഞ്ഞ അഞ്ചു നൂറ്റാണ്ടിന്റെ മഹിതമായൊരു ചരിത്ര പൈതൃകത്തിന്റെ അനന്യവും അനുസ്യൂതവുമായ കൃപാസമൃദ്ധിയിലേക്ക് വീണ്ടും ഉണരുകയാണ് – കൊച്ചി റോമന്‍ കത്തോലിക്കാ രൂപതയുടെ അഞ്ചാമത്ത തദ്ദേശീയ മെത്രാനായി അന്‍പത്തഞ്ചുകാരനായ മോണ്‍. ആന്റണി കാട്ടിപ്പറമ്പില്‍ അഭിഷിക്തനാകുന്നു.

കൊച്ചി രൂപതയുടെ 36-ാമത് മെത്രാനായി മോൺ. ആൻ്റണി കാട്ടിപ്പറമ്പിൽ ഇന്ന് അഭിഷിക്തനാകും. ഫോർട്ട്കൊച്ചി സാന്താക്രൂസ് സ്ക്വയറിൽ (പരേഡ് ഗ്രൗണ്ട്) ഉച്ചകഴിഞ്ഞു മൂന്നിനാണ് മെത്രാഭിഷേകകർമ്മം നടത്തപ്പെടുക. ഗോവ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ. ഫിലിപ്പ് നേരി ഫെറാവോ മുഖ്യകാർമികത്വം വഹിക്കും. സഹകാർമികരായി വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും കൊച്ചി മുൻ മെത്രാൻ ഡോ. ജോസഫ് കരിയിലും ഉണ്ടാകും