നിർമാണത്തിലിരുന്ന പാലം തകർന്നു വീണു
കോഴിക്കോട്: കൊയിലാണ്ടി, ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായിക്കടവ് പാലത്തിൻ്റെ നിർമാണത്തിനിടെ മധ്യഭാഗത്തെ ബീം തകർന്നുവീണത് വിവാദമാകുന്നു. കോൺക്രീറ്റ് ജോലികൾ നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നിർമാണ തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു . പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി. 23.82 കോടി രൂപ ചെലവിൽ കിഫ്ബി ധനസഹായത്തോടെ നിർമിക്കുന്ന ഈ പാലത്തിൻ്റെ ചുമതല മലപ്പുറം ആസ്ഥാനമായുള്ള പിഎംആർ കൺസ്ട്രക്ഷൻ കമ്പനിക്കാണ്. 2023 ഓഗസ്റ്റ് മൂന്നിനാണ് മന്ത്രി റിയാസ് പാലത്തിൻ്റെ പണി ഉദ്ഘാടനം ചെയ്തത്.
സ്വാതന്ത്ര്യദിന സന്ദേശം പങ്കുവച്ച് മുഖ്യമന്ത്രി
സാമൂഹികവും സാമുദായികവുമായ എല്ലാ വേർതിരിവുകളെയും അതിജീവിച്ച് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി ദേശീയ പ്രസ്ഥാനത്തിൽ അണിനിരന്നതിന്റെ ഫലമാണ് നാം നേടിയെടുത്ത സ്വാതന്ത്ര്യമെന്ന് സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രാദേശികവും ഭാഷാപരവും സമുദായികപരവുമായ വൈവിധ്യങ്ങളുടെ കലവറയാണ് ഈ രാജ്യം. മതനിരപേക്ഷതയിലും മൈത്രിയിലും സഹവർത്തിത്വത്തിലും ഊന്നിയ നമ്മുടെ ദേശീയതയെ വക്രീകരിച്ചു ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ പ്രതിലോമ ശക്തികൾ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. തെറ്റായ ഭരണനയങ്ങളെ വിമർശിച്ചു തിരുത്താൻ ശ്രമിക്കുന്നത് രാജ്യദ്രോഹമാണെന്ന് മുറവിളി കൂട്ടുകയാണ് ഈ ശക്തികളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയപ്രസ്ഥാനത്തിന്റെ മഹത്തായ പാരമ്പര്യത്തെ
കപ്പലപകടം: എം എസ് സി കപ്പൽ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി : കേരളതീരത്തുണ്ടായ തീരത്തെ ചരക്കുകപ്പലപകടത്തിൽ നഷ്ടപരിഹാരം ഈടാക്കുന്നതിനായി കപ്പൽ കമ്പനിയായ എം എസ് സി യുടെ കപ്പൽ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു. നഷ്ടം നേരിട്ട 7 ബോട്ട് ഉടമകൾ സമർപ്പിച്ച നഷ്ടപരിഹാര ഹരജിയിലാണ് ഉത്തരവ്. എം എസ് സി കമ്പനിയുടെ മക്കോട്ടോ – 2 എന്ന കപ്പൽ അറസ്റ്റ് ചെയ്യാനാണ് ഉത്തരവ് . ഇതേ കമ്പനിയുടെ മറ്റ് രണ്ട് കപ്പലുകൾ തടഞ്ഞുവയ്ക്കാൻ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. നഷ്ടപരിഹാര ഹർജികളിലെ തീർപ്പിന് വിധേയമായി മാത്രമേ കപ്പലുകൾ
ദി മെലോഡിക് മാസ്ട്രോ ജെറി അമല്‍ദേവിന്റെ കാലാതീതമായ സംഗീതം
അഭിമുഖം /ജെറി അമല്‍ദേവ് / ബിഎസ് *മലയാള സംഗീതമേഖലയില്‍ ജെറി മാസ്റ്റര്‍ എന്നറിയപ്പെടുന്ന ജെറി അമല്‍ദേവിന്റെ ജീവിത സിംഫണി മധുരഈണങ്ങള്‍ മന്ത്രിക്കുന്ന ഒരു ഇളം കാറ്റ് പോലെ ജെറി അമല്‍ദേവിന്റെ സംഗീതം പതിറ്റാണ്ടുകളായി മലയാളി സംഗീതപ്രേമികളുടെ ഹൃദയം കവര്‍ന്നുകൊണ്ടിരിക്കുന്നു. വികാരങ്ങളുടെയും വിരഹത്തിന്റേയും പ്രണയത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും ഭക്തിയുടേയും സമ്പന്നമായ ഒരു സംഗീതശില്പം അദ്ദേഹം മെനഞ്ഞെടുത്തിട്ടുണ്ട്. 1939 ഏപ്രില്‍ 15ന് വെളിപ്പറമ്പില്‍ വി.സി ജോസഫിന്റെയും എം.ഡി മേരിയുടേയും മകനായി ജെറോം തോമസ് എന്ന ജെറി അമല്‍ദേവ് കൊച്ചിയില്‍ ജനിച്ചു. അദ്ദേഹം
ദി ബാലഡ് ഓഫ് ദി യൂണിവേഴ്സ്
പുസ്തകം / ബോബന് വരാപ്പുഴ പുസ്തകത്തെ കുറിച്ചല്ല, ഒരു എഴുത്തുകാരനെ കുറിച്ചാണ് ഈ കുറിപ്പ്.എറണാകുളം ചിറ്റൂരിലെ കൊടുവേലി പറമ്പ് പൈലി, റാണി ദമ്പതികള്‍ക്ക് മൂന്ന് ആണ്മക്കള്. അഭിലാഷ് ഫ്രേസര്‍, സംഗീത് ഡയോലിന്‍, അനുരാഗ് ഷെറീറ്റര്‍. മഹാരഥന്മാരുടെ പേരുകള്‍ മക്കളുടെ പേരിനോട് ചേര്‍ക്കുമ്പോള്‍, ഇതിലൊരാള്‍ ലോകത്തോളം ഉയരുന്നൊരു നാമധാരിയാകുമെന്ന് ആ പിതാവ് ഓര്‍ത്തിട്ടുണ്ടാകുമോ എന്നറിയില്ല. എന്നാല്‍ അദ്ദേഹത്തിന്റെ മൂത്ത മകന് തന്റെ പേര് വന്ന വഴിയെ ലോകത്തിലേക്ക് നടന്നു തുടങ്ങിയിരിക്കുന്ന വിശേഷമാണ് ഈ പറയുന്നത്. അഭിലാഷ് ഫ്രേസറുടെ ദി
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു
ധീരതയ്ക്കും വിശ്ഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു.
ചില കടലാസ് സംഘടനകളുടേതു വ്യാജാരോപണങ്ങൾ: നെയ്യാറ്റിൻകര രൂപത
ങ്ങൾക്കെതിരെ ചില കടലാസ് സംഘടനകൾ സമൂഹമാധ്യമങ്ങൾ വഴി നടത്തുന്ന വ്യാജപ്രചാരണങ്ങൾ അപലപനീയമെന്ന്
നെയ്യാറ്റിൻകര ലത്തീൻ രൂപത.
മദർ ഏലീശ്വയുടെ ജീവിതം ചവിട്ടുനാടകമാകുന്നു
സഹനങ്ങളെ നിത്യരക്ഷയുടെ വഴിയായി കണ്ട മദർ ഏലീശ്വയു ടെ വിശുദ്ധ ജീവിതം ചവിട്ടുനാടകമായി അവതരിപ്പിക്കപ്പെടുന്നു.
ഇന്ന് രാത്രി എട്ട് മണിക്ക് കെപിസിസി ഫ്രീഡം ലൈറ്റ് നൈറ്റ് മാർച്ച്
തിരുവനന്തപുരം: വോട്ട് കൊള്ളയ്ക്കെതിരായ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിസിസി ഇന്ന് രാത്രി എട്ട് മണിക്ക് ഫ്രീഡം ലൈറ്റ് നൈറ്റ് മാർച്ച് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് . മ്യൂസിയം ജംഗ്ഷനിൽ നിന്ന് പാളയം രക്തസാക്ഷി മണ്ഡപം വരെയുള്ള നൈറ്റ് മാർച്ചിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. വയനാട്ടിൽ സണ്ണി ജോസഫും എറണാകുളത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മാർച്ച്
വിഭജനഭീതി ദിനാചരണം; നടപ്പാക്കേണ്ടന്ന് സർക്കാർ
തിരുവനന്തപുരം: ഓഗസ്റ്റ് 14 ന് വിഭജന ഭീതിദിനം ആചരിക്കണമെന്ന കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന്റെ വിവാദ സർക്കുലറിൽ വിവാദം പുകയുന്നു. ഇതാദ്യമായാണ് ഗവർണറുടെ ഓഫീസ് ഇത്തരത്തിലൊരു നിർദേശം കേരളത്തിലെ സർവകലാശാലകൾക്ക് നൽകുന്നത്. ഗവർണറുടെ സർക്കുലറിനെതിരെ ഇതിനകം പ്രതിഷേധം ഉയർന്നു കഴിഞ്ഞു. ഇത് ആർഎസ്എസിന്റെ പരിപാടിയാണ്, ഒരു തരത്തിലും അംഗീകരിക്കില്ല എന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം. സംസ്ഥാന മന്ത്രിസഭ തീരുമാനിക്കാതെ സമാന്തര ഭരണത്തിനാണ് ഗവർണർ ശ്രമിക്കുന്നതെന്ന് മന്ത്രി വിമർശിച്ചു. ഇങ്ങനെയൊരു ദിനം ആചരിക്കാൻ സർക്കുലർ