Browsing: Local News

റശ്ശാല ഫെറോനയിലെ പൊൻവിള സെന്റ്. വിൻസെന്റ് ഡി പോൾ ദേവാലയത്തിൽ വിശ്വാസ പരിശീലന സമിതിയുടെ നേതൃത്വത്തിൽ ബിസിസി ക്കളിൽ കുരിശിന്റെ വഴി പ്രാർത്ഥന 22.3.26 ഞായറാഴ്ച സംഘടിപ്പിച്ചു.

കേരള ലാറ്റിൻ കാത്തോലിക് അസോസിയേഷൻ (KLCA) സ്ഥാപക ദിനത്തോടനുബന്ധിച്ച് KLCA പോണേൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേവസ്‌തവിളി പരിശീലന പരിപാടി സംഘടിപ്പിച്ചു.

ഭാരതത്തിലെ നസ്രാണി സമൂഹത്തിനായി പാറേമാക്കൽ തോമാ കത്തനാർ അനുഷ്ടിച്ച ത്യാഗങ്ങൾ  എക്കാലവും സ്മരിക്കപ്പെടും എന്നും വർത്തമാന പുസ്തകത്തിൻറെ പ്രാധാന്യം കാലം ചെല്ലുന്തോറും വർദ്ധിച്ചു വരികയാണെന്നും കത്തോലിക്കാ കോൺഗ്രസ്.

മുട്ടിക്കൽ സെൻ്റ് ജോസഫ് ദേവാലയത്തിൽ ശതോത്തര രജതജൂബിലി ആഘോഷവും ഇടവക പ്രഖ്യാപനവും ഊട്ടു തിരുന്നാളും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

എഴുപുന്ന തെക്ക് സെന്റ് ആന്റണിസ് ഇടവകയിലെ മികച്ച കർഷകനായ കെ.എൽ.സി.എ യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ശ്രീ രാജു ജോസഫ് അഞ്ചുതൈക്കലിനെ കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ ) എഴുപുന്ന തെക്ക് സെന്റ് ആന്റണിസ് യൂണിറ്റ് ആദരിച്ചു. യോഗത്തിൽ കെ.എൽ.സി.എ യൂണിറ്റ് പ്രസിഡന്റ്‌ ചാർളി ഫ്രാൻ‌സിസ് അധ്യക്ഷത വഹിച്ചു. സെന്റ് ആന്റണിസ് യൂണിറ്റ് ഡയറക്ടർ ഇടവക വികാരി റവ ഫാ രാജു കളത്തിൽ മികച്ച കർഷകനായ രാജു ജോസഫ് അഞ്ചുതൈക്കലിനെ പൊന്നാട അണിയിച്ചു ആദരിച്ചു

കോഴിക്കോട് അതിരൂപത ഫാമിലി അപ്പോസ്തലേറ്റിൻ്റെ വയനാട് നോർത്ത് മേഖലയിലെ ഏകസ്ഥരുടെയും വിധവകളുടെയും വിഭാര്യരൂടെയും സംഗമം ‘നവജീവനം സ്നേഹസംഗമം’ എന്ന പേരിൽ പള്ളിക്കുന്ന് ലൂർദ് മാതാ തീർഥാടന കേന്ദ്രത്തിൽ വച്ച് നടത്തി. ഫാമിലി അപ്പോസ്തലേറ്റ് രൂപത ഡയറക്ടർ ഫാദർ ജിജു പള്ളിപ്പറമ്പിൽ അധ്യക്ഷതവഹിച്ചു.

പാറശ്ശാല ഫെറോനയിലെ പൊൻവിളസെന്റ്. വിൻസെന്റ് ഡി പോൾ ദേവാലയത്തിൽ 15..O3.26 ഞായറാഴ്‌ച്ച ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിലിന്റെ് നേതൃത്വത്തിൽ കെസിവൈഎം കുരിശിന്റെ് വഴി പ്രാർത്ഥന സംഘടിപ്പിച്ചു.

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പീഡാസഹനയാത്രയുടെ വാൾ പോസ്റ്റർ സി.ടി.സി സുപ്പീരിയർ ജനറൽ മദർ ഷാഹില സി.ടി.സി പ്രകാശനം ചെയ്തു.

SIR പട്ടികയിൽ പേരു വിട്ടുപോയവരെ കണ്ടുപിടിച്ച് ഫോം 6 പുരിപ്പിച്ച് പട്ടികയിൽ ചേർക്കാനുള്ള കൊല്ലം രൂപതാ രാഷ്ട്രീയ കാര്യസമിതിയുടെ തീരുമാനപ്രകാരം പേരു ചേർക്കലിൻ്റെ തീവ്രയജ്ഞ പരിപാടിയുടെ രൂപതാ തല ഉത്ഘാനം വാടി st ആൻ്റെണി പള്ളിയിൽ വച്ച് കൊല്ലം രൂപതാ വികാരി ജനറൽ മോ ബൈജു ജൂലിയാൻ പള്ളി കൈക്കാരൻ ജോസഫിന് ഫോറം 6 ൻ്റെ പകർപ്പ് നൽകി നിർവഹിച്ചു.

വ്യവഹാര രഹിത ഇടവകകൾ എന്ന ലക്ഷ്യം മുൻനിർത്തി കൊല്ലം ജില്ലാ ലിഗൽ സർവീസ് അതോറിറ്റിയുടെ സഹകരണത്തോടെ വാടി ഇടവകവികാരി ഫാ ജോസ് സെബാസ്റ്റ്യൻ്റെ നേതൃത്വത്തിൽ കൊല്ലം വാടി സെന്റ് ആൻ്റെണീസ് പള്ളിയിൽ നിയമ സഹായ അദാലത്തിൻ്റെ ഉത്ഘാടനം നടത്തി. ബഹു VG മോ ബൈജു ജൂലിയാൻ്റെ അദ്യയാ തയിൽ ചേർന്ന യോഗം ബഹു അഡി ജില്ലാ ജഡ്ജി MC ആൻ്റെണി ഉത്ഘാടനം ചെയ്തു. DLSA സെക്രട്ടറി Dr അമൃത (Sub Judge) മുഖ്യപ്രഭാഷണം നടത്തി.