Browsing: Local News

ചെറുവണ്ണൂർ തിരുഹൃദയ ദേവാലയത്തിൽ യേശുദേവന്റെ ജെറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കിക്കൊണ്ട് ഓശാന ഞായർ വിപുലമായി ആഘോഷിച്ചു

എടയാറിലെ ഓയിൽകമ്പനിയിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ച ബിഹാർ സ്വദേശി ശത്രുഖൻ മുഖ്യയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം പ്രഖ്യാപിക്കാത്തതിൽ വൻ പ്രതിഷേധം.

ആംബുലൻസിന്റെ വളയം പിടിച്ച് ജീവൻ രക്ഷിക്കാൻ പായുന്ന ജോൺസി ഇനിയില്ല. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ മിന്നൽ യാത്രകൾ നടത്തിയ ജോൺസിയെ മരണം മിന്നൽ പോലെ കവർ ന്നെടുത്തപ്പോൾ നാടിനു നഷ്ടമായതു ആത്മാർഥതയുള്ള ജീവകാരുണ്യ പ്രവർത്തകനെയാണ്. മാവേലിക്കര കല്ലുമലയിൽ പുനലൂർ രൂപതയിലെ ഉമ്പർനാടു സെന്റ് മേരീസ് ഇടവയിലെ കുളത്തിന്റെ കിഴക്കതിൽ ജോൺസി മാത്യു (47) നടത്തിയിട്ടുള്ള രക്ഷാപ്രവർത്തനങ്ങൾ ഏറെയാണ്.

കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (KRLCBC) വിമണ്‍സ് കമ്മീഷന്‍ കൊല്ലം രൂപത ഘടകത്തിന്റെ നേതൃത്വത്തില്‍ ലോകസമാധാനത്തിനും യുദ്ധവിരാമത്തിനും വേണ്ടി കെ.സി.ബി.സി. ആഹ്വാനം ചെയ്ത പ്രാര്‍ത്ഥനായജ്ഞം, കമ്മീഷന്‍ ആദ്ധ്യാത്മിക ഉപദേഷ്ടാവ് റവ.ഫാ. ജോളി എബ്രഹാം ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു

ചെറുവണ്ണൂർ തിരുഹൃദയ ദേവാലയത്തിൽ കേരള ലത്തീൻ കത്തോലിക്കാ അസോസിയേഷൻ (KLCA) സ്ഥാപനദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഇടവക വികാരി ഫാ. ജിജു പള്ളിപ്പറമ്പിൽ പതാക ഉയർത്തി.

പാചക വാതക സിലിണ്ടറുകൾ കാലിയായതിനെ തുടർന്ന് തൊഴിലാളികൾക്ക് ഭക്ഷണം പാകം ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ മത്സ്യബന്ധന ബോട്ടുകൾ മടങ്ങുന്നു.

ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തുന്നതിനായി കെ.എൽ.എം. (KLM) കൊച്ചി രൂപതയുടെ നേതൃത്വത്തിൽ 32 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി 16 വള്ളങ്ങൾ വിതരണം ചെയ്തു. എംപവർ ക്രാഫ്റ്റ് പദ്ധതിയുടെ ഭാഗമായി ഇറ്റാലിയൻ ബിഷപ്പ്സ് കോൺഫറൻസിൻ്റെ സഹായത്തോടെയാണ് വള്ളങ്ങൾ നൽകിയത്. സെൻ്റ് പീറ്റേഴ്സ് ഇടവകയിൽ നടന്ന വിതരണോദ്ഘാടനം കൊച്ചി രൂപത വികാരി ജനറാൾ മോൺ. ജോസി കണ്ടനാട്ടുതറ നിർവ്വഹിച്ചു.

നോമ്പ് കാലത്തോടനുബന്ധിച്ച് സെന്റ് പോൾസ് ദൈവാലയ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ ‘നോമ്പ് എന്ന് കേൾക്കുമ്പോൾ’ എന്ന വിഷയത്തിൽ ഇടവകതല പ്രസംഗ മത്സരം സംഘടിപ്പിച്ചു. മാർച്ച് 22-ന് നടന്ന പരിപാടി ഇടവക വികാരി ഫാദർ ഷാജു കുരിശിങ്കൽ ഉദ്ഘാടനം ചെയ്തു.