Browsing: Local News

വിശുദ്ധ ബലിപീഠത്തിലെ ശുശ്രൂഷകളിലൂടെ ദൈവസാന്നിധ്യം അനുഭവിച്ചറിയുന്നതിനും, അൾത്താര ശുശ്രൂഷകർക്കിടയിൽ സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും ആഴം വർദ്ധിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കപ്പെട്ട ഏകദിന സംഗമം അവിസ്മരണീയമായി. 2026 ഏപ്രിൽ 8, ബുധനാഴ്ച പത്തനാപുരം സെൻ്റ് സേവ്യേഴ്സ് ആനിമേഷൻ സെൻ്ററിൽ വച്ചാണ് രൂപതാ തലത്തിലുള്ള ഈ വിപുലമായ ഒത്തുചേരൽ നടന്നത്.

ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച്കോട്ടപ്പുറം ഇന്‍റഗ്രേറ്റഡ് ഡെവലപ്പ്മെന്‍റ് സൊസൈറ്റി (കിഡ്സ്) നടപ്പിലാക്കുന്ന കിഡ്സ് – സ്നേഹാമൃതം (ക്യാന്‍സര്‍ രോഗികള്‍ക്കായ് ഒരു സാന്ത്വന സ്പര്‍ശം) ജീവകാരുണ്യ പദ്ധതി

വൈറ്റില തൈക്കുടം സെൻറ് റാഫേൽ ദേവാലയത്തിൽ ദുഃഖവെള്ളിയാഴ്ച ദിവസം രാവിലെ നടന്ന പരിഹാരപ്രദക്ഷണവും യേശുക്രിസ്തുവിന്റെ പീഡാ സഹനത്തിന്റെയും കുരിശു യാത്രയുടെയും ദൃശ്യാവിഷ്കാരം ഒമ്പതാം മണിക്കൂർ വിസ്മയ കാഴ്ചകളോടെ അരങ്ങേറി തൈക്കുടം കെഎൽസിഎ പ്രവർത്തകരായ 40 ഓളം കലാകാരന്മാർ 40 ദിവസം നോമ്പ് നോറ്റ് അണിയിച്ചൊരുക്കിയ ഈ വിസ്മയ കാഴ്ച യേശുവിൻറെ പീഡാനുഭവത്തിന്റെ ഓർമ്മ പുതുക്കിക്കൊണ്ട് യഥാർത്ഥ സമയമായ ആറാം മണിക്കൂർ മുതൽ ഒമ്പതാം മണിക്കൂർ വരെ പുനരാവിഷ്കരണം നടത്തുന്നത് ഈ ദേവാലയത്തിന്റെ പ്രത്യേകതയാണ് ആയിരങ്ങൾ സാക്ഷിയായ ഈ കലോപഹാരം

40 നാൾ നീണ്ടുനിന്ന വലിയ നോമ്പിന്റെ സുപ്രധാന ദിനമായ പെസഹ വ്യാഴ തിരുകർമ്മങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത ഭദ്രാസന ദേവാലയമായ എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ വച്ച് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ പിതാവ് തിരഞ്ഞെടുക്കപ്പെട്ട ശിഷ്യപ്രതിനിധികളുടെ കാലുകൾ ചുംബിക്കുന്നു