Browsing: latest

 ഫ്രാന്‍സിസ് പാപ്പായുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് മേയ് ഏഴിന് വത്തിക്കാനിലെ സിസ്‌റ്റൈന്‍ ചാപ്പലില്‍ ആരംഭിക്കും. വത്തിക്കാനില്‍ ഇന്നു ചേര്‍ന്ന കര്‍ദിനാള്‍മാരുടെ പൊതുസമ്മേളനമാണ് (ജനറല്‍ കോണ്‍ഗ്രിഗേഷന്‍) കോണ്‍ക്ലേവിന്റെ തീയതി പ്രഖ്യാപിച്ചത്.

ഒരു ആദ്ധ്യാത്മിക ആചാര്യനും കടന്നുചെല്ലാത്ത വഴികളിലൂടെ സഞ്ചരിച്ച മഹനീയ വ്യക്തിത്വമായിരുന്നു ഫ്രാൻസീസ് പാപ്പയുടേതെന്ന് പ്രൊഫ. എം.കെ സാനു പറഞ്ഞു. കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് സംഘടിപ്പിച്ച ഫ്രാന്‍സിസ് പാപ്പാ അനുസ്മരണ സമ്മേളനം ‘പാപ്പാസ്മൃതി’

നിത്യതയിലേക്ക് കടന്നു പോയ ഫ്രാന്‍സിസ് പാപ്പായോടുള്ള ജനങ്ങളുടെ സ്നേഹത്തിനും, വാത്സല്യത്തിനും നാം ഈ ദിവസങ്ങളില്‍ സാക്ഷ്യം വഹിച്ചുവെന്ന് കര്‍ദിനാള്‍ സംഘത്തിന്റെ ഡീന്‍ കര്‍ദിനാള്‍ ജോവാന്നി ബാത്തിസ്ത്ത റേ പറഞ്ഞു. ഫ്രാന്‍സിസ് പാപ്പായുടെ ജീവിതത്തിലെ അനശ്വരമായ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ട് സംസ്‌കാര ശുശ്രൂഷയില്‍ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.