Browsing: latest

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡിലായ തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടുകൾ വിശദമായി…

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ പ്രസിദ്ധീകരിക്കാൻപോലും തയ്യാറാകാത്ത സർക്കാർ; റിപ്പോർട്ടിലെ ഭൂരിഭാഗം നിർദേശങ്ങളും നടപ്പാക്കിയെന്നു പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നയം, തികച്ചും അവഹേളനാപരവും സമുദായത്തെ വഞ്ചിക്കുന്നതുമാണെന്ന് കത്തോലിക്കാ കോൺഗ്രസ് കേന്ദ്രസമിതി. കത്തോലിക്ക കോൺഗ്രസ് ഈ വിഷയം ആവശ്യപ്പെട്ട് വിവരാവകാശപ്രകാരം മൂന്നു തവണ സർക്കാരിന് അപേക്ഷ സമർപ്പിച്ചിട്ടും സർക്കാർ നിരാകരിക്കുകയാണുണ്ടായത്.

സായുധ സംഘര്‍ഷം രൂക്ഷമായ തെക്കൻ സുഡാനിൽ നാല് വൈദികരും ആറ് ഡീക്കന്മാരും അഭിഷിക്തരായി. തൊമ്പൂറ-യാമ്പിയോ രൂപതയ്ക്കാണ് നവവൈദികരെയും ഡീക്കന്മാരെയും ലഭിച്ചിരിക്കുന്നത്.

വടക്കൻ – മധ്യ നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തുന്ന തട്ടിക്കൊണ്ടുപോകൽ, ക്രിസ്ത്യൻ സമൂഹങ്ങളെ ലക്ഷ്യം വയ്ക്കാനും അവരെ സാമ്പത്തികമായി കൊള്ളയടിക്കാനുമുള്ള ആസൂത്രിത തന്ത്രമാണെന്ന് വെളിപ്പെടുത്തല്‍.

ചങ്ങനാശേരി അതിരൂപതാ വൈദികനായ റവ. ഫാ. ജോസഫ് ഈറ്റോലിൽ വത്തിക്കാന്റെ മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയിൽ നിയമിതനായി. 1964ൽ വിവിധ മതങ്ങൾക്കിടയിൽ ബന്ധവും സൗഹൃദവും വളർത്താനും പരിപോഷിപ്പിക്കാനുമായി സ്ഥാപിതമായ ഈ ഡിക്കാസ്റ്ററിയിൽ ഹിന്ദുമതം, ബുദ്ധമതം തുടങ്ങിയ ഏഷ്യൻ മതങ്ങൾക്കായുള്ള വിഭാഗത്തിലാണ് അദ്ദേഹത്തിൻ്റെ നിയമനം.