Browsing: latest

ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ (സിബിസിഐ) 37-ാമത് ജനറൽ അസംബ്ലി 2026 ഫെബ്രുവരി 4 മുതൽ 10 വരെ ബെംഗളൂരുവിലെ സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ നടക്കും. ദ്വിവത്സര യോഗത്തിൽ ഇന്ത്യയിലെ, മൂന്നു റീത്തുകളിലും ഉള്ള 174 രൂപതകളിലെ കത്തോലിക്കാ മെത്രാന്മാർ പ്രാർത്ഥനയിലും, ധ്യാനത്തിലും, ദേശീയ, സഭാ പ്രാധാന്യമുള്ള വിഷയങ്ങളിൽമേലുള്ള ചർച്ചകളിലും പങ്കെടുക്കും.

മഹാത്മാ ഗാന്ധി (എം.ജി.) സർവകലാശാലയും ലീഡ്സ് ബെക്കറ്റ്, സർവകലാശാലയും (എൽ.ബി.യു.) സംയുക്തമായി നടത്തുന്ന ജേർണലിസം, ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിഷയത്തിലെ ഡ്യൂവൽ ഡിഗ്രി മാസ്റ്റേഴ്സ് ,പ്രോഗ്രാം 2026 ഫെബ്രുവരി 6-ന് വൈകിട്ട് 3 മണിക്ക് എറണാകുളം സെന്റ് തെരേസാസ് കോളേജ് (ഓട്ടോണമസ്)ൽ ഔപചാരികമായി പ്രഖ്യാപിക്കപ്പെടും.

മട്ടാഞ്ചേരി ഉപജില്ല എൽ. പി. വിഭാഗം സ്പോർട്സ് മത്സരങ്ങളിൽ കൊച്ചി രൂപതയിലെ സെന്റ്. പീറ്റേഴ്സ് എൽ പി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി.മട്ടാഞ്ചേരി ഉപജില്ലയിലെ എല്ലാ എൽ പി സ്കൂളിലേയും മികച്ച കായിക താരങ്ങൾ മാറ്റുരച്ച മത്സരത്തിൽ എൽ.പി, ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ കുമ്പളങ്ങി സെൻ്റ് പീറ്റേഴ്സ് സ്കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കി.

പ്രശസ്ത സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 70 വയസായിരുന്നു. മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ് എസ് പി വെങ്കിടേഷ്. മലയാളത്തില്‍ മാത്രം 150ഓളം ഗാനങ്ങള്‍ക്ക് അദ്ദേഹം ഈണമിട്ടു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ജെ.ബി .കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് കെ എൽ സി എ ആലപ്പുഴ രൂപത ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു.ആലപ്പുഴ രൂപതയിലെ വിവിധ ഇടവകകളിൽ പ്രവർത്തിക്കുന്ന കെ.എൽ.സി.എ യൂണിറ്റുകളിലെ അഞ്ചംഗങ്ങൾ വീതം അടങ്ങുന്ന പ്രതിനിധികൾ ഒത്തുചേർന്നാണ് ആലപ്പുഴയിൽ ഇന്ന് ജനറൽ കൗൺസിൽ നടത്തിയത് ജനറൽ കൗൺസിൽ ആലപ്പുഴ രൂപത മതബോധന ഡയറക്ടർ

ദൈവദാസൻ ജോസഫ് പഞ്ഞിക്കാരനച്ചൻ്റെ ധന്യപദവിയിൽ കൃതജ്ഞതയോടെ കോതമംഗലം രൂപതയും എംഎസ്ജെ സന്യാസിനീ സഭയും പൊതുസമൂഹവും. എംഎസ്ജെ സന്യാസിനീ സമൂഹത്തിൻ്റെ സ്ഥാപകപിതാവ് ദൈവദാസൻ ജോസഫ് പഞ്ഞിക്കാരനച്ചനെ ധന്യൻ പദവിയിലേക്ക് ഉയർത്തിയതിൻ്റെ കോതമംഗലം രൂപതാതല ആഘോഷങ്ങളുടെ ഭാഗമായി നടന്ന കൃതജ്ഞതാബലി ഭക്തിസാന്ദ്രമായിരുന്നു. കോതമംഗലം സെന്റ്റ് ജോർജ് കത്തീഡ്രലിൽ നടന്ന കൃതജ്ഞതാബലിയിൽ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ മുഖ്യ കാർമികത്വം വഹിച്ചു.

സെന്റ് തെരേസാസ് ഇക്കണോമിക്സ് വിഭാഗവും ദിവ്യാംഗ്ജൻ സെല്ലും ഈക്വൽ ഓപ്പർച്യൂണിറ്റീസ് സെല്ലും സംയുക്തമായി സംഘടിപ്പിക്കുന്ന ഇൻ്റർ കോളേജ് ഇൻക്ലൂസിവിറ്റി ഫെസ്റ്റ് – ‘സമന്വയ് 26’ ഫെബ്രുവരി 3-ാം തീയതി നടത്തപ്പെടും.

ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ നിർബന്ധിത മതപരിവർത്തനം തടയുന്നതിനായി കൊണ്ടുവന്ന നിയമം കോടതികളിൽ തിരിച്ചടി നേരിടുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഈ നിയമപ്രകാരം പൂർണ്ണമായ വിചാരണ നടന്ന അഞ്ച് കേസുകളിലും പ്രതികളെ കോടതി വെറുതെവിട്ടു.

ഓരോ വ്യക്തിയുടെയും മൂല്യത്തെയും അന്തസ്സിനെയും ബഹുമാനിക്കുകയും, വ്യക്തിപരമായ നേട്ടത്തേക്കാൾ പൊതുനന്മയ്ക്ക് മുൻഗണന നൽകുകയും ചെയ്യുന്ന സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാൻ വിശ്വാസികളെ ആഹ്വാനം ചെയ്തുകൊണ്ട്, തായ്‌ലൻഡിലെ മെത്രാന്മാർ ഇടയലേഖനം പ്രസിദ്ധീകരിച്ചു. 2026 ഫെബ്രുവരി 8-നാണ് പൊതു തിരഞ്ഞെടുപ്പ്.

കോംഗോയിൽ, എംബുജിമായി രൂപതയിലെ ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി ഇടവക വികാരി ഫാ. ജീൻ-റിച്ചാർഡ് ഇലുങ്കയെയാണ് സായുധധാരികൾ ആക്രമിച്ചു അവശനാക്കി വഴിയിൽ ഉപേക്ഷിച്ചത്. ജനുവരി 24ന് തന്റെ ഇടവക പള്ളിയുടെ നിർമ്മാണത്തിനായി സംഭാവന ശേഖരിക്കാൻ വൈദികൻ പോയപ്പോഴാണ് ബെന എംബുയി – കലംബായ് ഹൈവേയിൽ ആക്രമണം നടന്നത്.