Browsing: Kerala

ക്രിസ്തുമസ് നാളുകളിൽ ആസാം,ഛത്തീസ്ഗഡ്,മധ്യപ്രദേശ്,ഉത്തർപ്രദേശ് ജാർഖണ്ഡ് ഉൾപ്പെടെ ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന ക്രൈസ്തവ പീഡനങ്ങൾക്കെതിരെ കെ.എൽ .സി .എ .വരാപ്പുഴ അതിരൂപത പ്രതിഷേധ റാലിയും ധർണ്ണയും നടത്തി. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ.ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു.

കൊല്ലം രൂപത അൽമായ കമ്മീഷൻ സെക്രട്ടറി, പാസ്റ്ററൽ കൌൺസിൽ മെമ്പർ, krlcc രൂപത പ്രതിനിധിയുമായ പ്രൊഫ. എസ്സ് വർഗീസ്സിന് വിശ്വാസ പരിപോഷണത്തിനും സഭാ ആദ്യാത്മീക പ്രവർത്തനത്തിനും ഉള്ള പരിശുദ്ധ പിതാവിന്റെ ബഹുമതിയായ ബെനെമെരെന്തി പുരസ്‌കാരം.കത്തോലിക്കാ സഭയുടെ സേവനത്തിനായി പുരോഹിതർക്കും സാധാരണക്കാർക്കും മാർപ്പാപ്പ നൽകുന്ന മെഡലാണ് ബെനമെരെന്തി മെഡൽ.

പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ സ്വീകരിച്ച് ലോകത്തിൽ യേശുവിന്റെ സ്വപ്നസാക്ഷാത്ക്കാരത്തിന് സാക്ഷികളാകാനും, ദൈവസ്നേഹത്തിൽ ഒരു കുടുംബമായി രൂപപ്പെടാനും വിശ്വാസികൾക്ക് കഴിയണമെന്ന് പുനലൂർ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ. പ്രത്യാശയുടെ തീർത്ഥാടകരായി നമുക്ക് ഒന്നിച്ച് യാത്ര ചെയ്യാമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 2025 ജൂബിലി വർഷത്തിന്റെ രൂപതാതല സമാപനത്തോടനുബന്ധിച്ച് പുനലൂർ സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന ദിവ്യബലിയിൽ ആമുഖ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം

2025 ലെ ക്രിസ്തുമസ് കാലഘട്ടത്തിലു ണ്ടാവുന്ന അനിഷ്ടസംഭവങ്ങൾ ക്രൈസ്തവരിൽ ആശങ്കയുളവാക്കുന്നതെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. ഭരണഘടനാപരമായി എല്ലാ വിഭാഗങ്ങൾക്കും സംരക്ഷണം ഉണ്ടായിട്ടും രാജ്യത്ത് ഇത്തരം അതിക്രമങ്ങൾ ഉണ്ടാകുന്നത് ഖേദകരമാണ്. സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ തലവൻ ഗവർണറുടെ ഓഫീസിൽപോലും ക്രിസ്തുമസ് പ്രവർത്തി ദിനം ആക്കിയത് എന്തൊക്കെ ന്യായീകരണങ്ങൾ പറഞ്ഞാലും ഉൽക്കണ്ഠയുളവാക്കുന്നതാണ്. ക്രിസ്മസ് കരോൾ സംഘത്തിന് നേരെ ഉണ്ടായ ആക്രമണം മതേതര പാരമ്പര്യത്തിന് ഏറ്റ ആഘാതമാണ്. അതിൻറെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെയും തിരിച്ചറിയാനാകും.

മഞ്ഞുമ്മല്‍ കര്‍മലീത്താ സഭയുടെ കീഴിലുള്ള കളമശേരി ജ്യോതിര്‍ ധര്‍മ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന നാലു പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് എറണാകുളം സെമിത്തേരിമുക്ക് കാര്‍മല്‍ ഹാളില്‍ ടി.ജെ വിനോദ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം, മഞ്ഞുമ്മല്‍ നിഷ്പാദുക കര്‍മലീത്താ സഭാ പ്രൊവിന്‍ഷ്യല്‍ റവ. ഡോ. അഗസ്റ്റിന്‍ മുല്ലൂര്‍, സിടിസി സമൂഹത്തിന്റെ സെന്റ് ജോസഫ് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ ഡോ. സിസ്റ്റര്‍ പേഴ്‌സി, ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ്, ജോയ് ഗോതുരുത്ത്, ഡോ. ചാള്‍സ് ഡയസ്, ഷെവലിയര്‍ ഡോ. പ്രീമൂസ് പെരിഞ്ചേരി തുടങ്ങിയവര്‍ സമീപം.

ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്ത്യാനികളോടുള്ള സമീപനം ഒരു “വൈരുദ്ധ്യം നിറഞ്ഞെതെന്ന്” സീറോ-മലങ്കര കത്തോലിക്കാ സഭയിലെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് ശക്തമായി വിമർശിച്ചു, പ്രധാനമന്ത്രി ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുമ്പോഴും സമൂഹത്തിനെതിരെ തുടർച്ചയായി ആക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.