Browsing: India

‘സിനിമയിൽ അധികാരം കയ്യാളുന്ന പുരുഷന്മാർ രാഷ്ട്രീയത്തിലേക്ക് ചുവടുമാറുമ്പോൾ, തന്റെ ഉപദേഷ്ടാവ് തങ്ങളെ പീഡിപ്പിച്ചുവെന്ന് പറയുന്ന സ്ത്രീകളെ കേൾക്കാതെ പോകുന്നു’; തമിഴ് ഗാനരചിതാവും കവിയുമായ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം നൽകിയതിനെതിരെ പ്രതികരിച്ച് ഗായിക ചിന്മയി ശ്രീപദ പറഞ്ഞു.

അടിസ്ഥാന സഭാ സമൂഹങ്ങളുടെദേശീയ കൗൺസിൽ2026 മാർച്ച് 3 4 തീയതികളിൽ പള്ളോട്ടിയൻ ആനിമേഷൻ സെൻറർ നാഗ്പൂരിൽ വച്ച് നടന്നു. മൂന്നാം തീയതി രാവിലെ ദിവ്യബലിയോട് കൂടി ആരംഭിച്ചു. നാഗ്പൂർ അതിരൂപത ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ഏലിയാസ് ഗൊൺ സാൽവോസ് വി. ബലിക്ക് നേതൃത്വം കൊടുത്തു.

ഇന്ത്യയിലെയും നേപ്പാളിലെയും വത്തിക്കാന്‍ പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധിയായി സേവനമനുഷ്ഠിച്ചിരുന്ന ആര്‍ച്ച്ബിഷപ്പ് ലിയോപോള്‍ഡോ ജിറെല്ലിയെ (73), ക്രൊയേഷ്യയിലെ പുതിയ അപ്പസ്‌തോലിക് നുണ്‍ഷ്യോ ആയി പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്‍ പാപ്പ നിയമിച്ചു. 2026 മാര്‍ച്ച് 13-ന് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നു. 2021 മാര്‍ച്ച് 13 മുതല്‍ അദ്ദേഹം ഭാരത സഭയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. നിരവധി തവണ അദ്ദേഹം കേരളത്തിലുമെത്തിയിരുന്നു.

ഒഡീഷയിലെ റായഗഡ ജില്ലയിൽ ഡെൻഗസ്‌വർഗി ഗ്രാമത്തിലെ കത്തോലിക്ക ദേവാലയത്തിന് നേരെ തീവ്രഹിന്ദുത്വവാദികളായ ഗ്രാമവാസികളുടെ ആക്രമണം. ആക്രമണത്തിനിടെ ദേവാലയത്തിലെ വിശുദ്ധ വസ്തുക്കൾ അശുദ്ധമാക്കുകയും കത്തിക്കുകയും ചെയ്തു. വൈകുന്നേരം 7 മണിയോടെ ഒരു വലിയ കൂട്ടം ഗോത്ര ഹിന്ദു ഗ്രാമവാസികൾ ഒത്തുകൂടി ഗ്രാമത്തിൽ താമസിക്കുന്ന മൂന്ന് കത്തോലിക്കാ കുടുംബങ്ങളെ വീടുകളിൽ നിന്ന് പുറത്തിറക്കാൻ ആവശ്യപ്പെട്ടുവെന്നു റായഗഡയിലെ കത്തീഡ്രൽ ഇടവക വികാരി ഫാ. അബേദ് കുമാർ പറഞ്ഞു.

മധ്യപൂർവദേശത്ത് വർധിച്ചു വരുന്ന അതിക്രമങ്ങളും അസ്ഥിരതയും മുൻനിർത്തി, ഇന്ത്യയിലെ ലത്തീൻ കത്തോലിക്ക മെത്രാൻമാരുടെ കൂട്ടായ്മയായ ഭാരത ലത്തീൻ കത്തോലിക്ക സമിതി (സി സി ബി ഐ )യുടെ പ്രസിഡന്റ കർദിനാൾ ഫിലിപ്പ് നേരി ഫെറവോ ഇന്ത്യയിലെ ലത്തീൻ കത്തോലിക്ക സഭാംഗങ്ങളെ സമാധാനത്തിനായി ഏകമനസ്സോടെ പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്തു

ജാർഖണ്ഡിലെ സിംഡേഗ രൂപതയിൽ നടക്കുന്ന സി.എൽ.സി ദേശീയ അസംബ്ലിയിൽ പങ്കെടുക്കുന്നതിനായി കേരളത്തിൽ നിന്നും 12 പേർ യാത്ര തിരിച്ചു.

മു​ന​മ്പം ഭൂ​മി ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ കേ​ര​ള വ​ഖ​ഫ് ബോ​ർ​ഡ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​ന്നു. മു​ന​മ്പ​ത്തെ ഭൂ​മി വ​ഖ​ഫ് സ്വ​ത്ത​ല്ലെ​ന്ന ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണ​ത്തി​നെ​തി​രെ​യാ​ണ് ബോ​ർ​ഡ് അ​പ്പീ​ൽ ന​ൽ​കു​ന്ന​ത്. മുനമ്പം ഭൂമി വഖഫ് ആണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് വഖഫ് ട്രിബ്യൂണൽ ആണെന്നും ഹർജിയിൽ പരാമർശിക്കുന്നു.

രാജ്യത്ത് വലിയ ഭീകരാക്രമണത്തിന് പദ്ധതിയൊരുക്കിയെന്ന സംശയത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ എട്ട് പേരെ തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തു. പാക് ചാരസംഘടനയായ ഐഎസ്ഐയുടെയും ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഭീകര സംഘടനകളുടെയും പിന്തുണയോടെയാണ് ഇവർ ഭീകരാക്രമണത്തിന് ശ്രമിച്ചതെന്നാണ് സൂചന.

ഛത്തീസ്ഗഡിൽ ഗോത്രവർഗത്തിൽപ്പെട്ട ക്രൈസ്തവരുടെ മൃതദേഹങ്ങൾ സംസ്കരിച്ച സ്ഥലത്തുനിന്നു ഗ്രാമത്തിനു പുറത്തുകൊണ്ടു പോയി മറവുചെയ്യുന്നതിനെതിരെ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടിസയച്ചു. മറ്റൊരു വിഭാഗം ബലപ്രയോഗത്തിലൂടെ മൃതദേഹങ്ങൾ പുറത്തെടുക്കുന്ന സംഭവങ്ങൾ ആവർത്തിക്കരുതെന്നു ജഡ്ജിമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എൻ.വി. അൻജാരിയ എന്നിവരുൾപ്പെട്ട ബെഞ്ച് ഇടക്കാല വിധിയിൽ നിർദേശിച്ചു.

തൃശ്ശൂർ അതിരൂപതാ അധ്യക്ഷനും ഭാരത കത്തോലിക്കാ മെത്രാൻസമിതിയുടെ മുൻ അധ്യക്ഷമായ ബിഷപ്പ് ആൻഡ്രൂസ് താഴത്ത്, കേരളത്തിലും ഭാരതത്തിന്റെ ഇതര സംസ്ഥാനങ്ങളിലും ക്രൈസ്തവർ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും തീവ്രവാദ സംഘടനകൾ നടത്തുന്ന അക്രമണങ്ങളെക്കുറിച്ചും നടത്തിയ പ്രതികരണം ഗൗരവതരമാണെന്നു സീറോമലബാർ സഭ. വിഷയത്തിൽ അഭിവന്ദ്യ ബിഷപ്പ് താഴത്ത്നെ വ്യക്തിഹത്യ നടത്തുന്നതും ഒറ്റപ്പെടുത്തി ആക്രമിക്കുന്നതും ഒരു വിധത്തിലും ന്യായീകരിക്കാനാവില്ലായെന്നു സീറോമലബാർ സഭ പി. ആർ. ഓ ഫാ. ടോം ഓലിക്കരോട്ട് പ്രസ്താവിച്ചു.