Browsing: Global News

ആഗോള സഭ പ്രത്യാശയുടെ ജൂബിലി വർഷം ആചരിക്കുന്ന പശ്ചാത്തലത്തിൽ ഇന്ന് വത്തിക്കാനിൽ വി. പത്രോസിന്റെ ബസലിക്കായിൽ അനുവദിച്ച പ്രത്യേക പ്രഭാഷണത്തിൽ ആണ് പാപ്പാ തന്റെ ഈ ആശങ്ക അറിയിച്ചത്.

കാർലോ അക്യൂറ്റിസ് തന്റെ വിശുദ്ധ കുര്ബാനയോടുള്ള ഭക്തിയിലൂടെ, ഡിജിറ്റൽ മാധ്യമങ്ങൾ വിശ്വാസം പ്രചരിപ്പിക്കാൻ ഉപയോഗിച്ചു. പിയർ ജോർജിയോ ഫ്രാസറ്റി ആധുനീക ലോകത്തിൽ വിശുദ്ധ ജീവിതത്തിന്റെ മാതൃക ഉപവി പ്രവർത്തനങ്ങളിലൂടെയും, സന്നദ്ധ പ്രവർത്തനങ്ങളിലൂടെയും ക്രിസ്തു സാക്ഷി ആയി മാറി

വാഷിംഗ്‌ടൺ പോസ്റ്റിലെ ഗ്ലോബൽ കോളമിസ്റ്റായ തരൂരിൻ്റെ മകൻ ഇഷാൻ തരൂരാണ് വിദേശ നയതന്ത്രജ്ഞരും മാധ്യമപ്രവർത്തകരും തിങ്ങിനിറഞ്ഞ സദസിൽ അച്ഛനോട് ചോദ്യം ചോദിക്കാൻ എഴുന്നേറ്റത്.

കാനഡ തന്നെ ആണ് ഓസ്‌ട്രേലിയയെയും സൗത്ത്‌ ആഫ്രിക്കയയെയും ബ്രസീലിലെയും രാഷ്ട്രീയ നേതൃത്വങ്ങളെ G7 മീറ്റിംഗിലേക്കു ക്ഷണിച്ചത് എന്നാണു മാധ്യമ കേന്ദ്രങ്ങളിൽ നിന്നുള്ള അറിവ്.

വ​ത്തി​ക്കാ​ന്‍​സി​റ്റി: ദൈവ ജനം കാത്തിരുന്നു ; ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്ക് പു​തി​യ ​പാ​പ്പ​യെ…

”കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ പരിശുദ്ധ പിതാവിന്റെ ക്ലിനിക്കല്‍ അവസ്ഥ പൊതുവെ മെച്ചപ്പെട്ട നിലയില്‍ വ്യതിയാനങ്ങളില്ലാതെ തുടരുകയാണ്. ചികിത്സാവിധികളോട് നന്നായി പ്രതികരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.” ശ്വാസനാളവീക്കത്തിനും ന്യൂമോണിയയ്ക്കും 23 ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാപ്പാ ശനിയാഴ്ച രാവിലെ ആശുപത്രിയിലെ തന്റെ മുറിയോടു ചേര്‍ന്നുള്ള ചാപ്പലില്‍ പരിശുദ്ധ കുര്‍ബാന സ്വീകരിച്ച് കുറച്ചുനേരം പ്രാര്‍ഥിക്കുകയും, പകല്‍ ശ്വസനവും ചലനശേഷിയും മെച്ചപ്പെടുത്തുന്നതിനുള്ള ഫിസിയോതെറപ്പിക്കും മറ്റു പരിചരണങ്ങള്‍ക്കുമിടയില്‍ ചില ഔദ്യോഗിക കൃത്യങ്ങളില്‍ വ്യാപൃതനാവുകയും ചെയ്തതായി 48 മണിക്കൂര്‍ ഇടവേളയ്ക്കുശേഷം ഇറക്കിയ ബുള്ളറ്റിനില്‍ പറയുന്നു.

ശ്വാസകോശ അണുബാധയും ബ്രോങ്കൈറ്റിസും ബാധിച്ച് ഫെബ്രുവരി 14ന് റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനുശേഷം ഫ്രാന്‍സിസ് പാപ്പായ്ക്ക് പൊതുദര്‍ശനം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ആശുപത്രിയില്‍ നിന്നുള്ള പാപ്പായുടെ ദൃശ്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല. കഴിഞ്ഞ 12 വര്‍ഷത്തെ പേപ്പല്‍ശുശ്രൂഷയില്‍ പൊതുവേദിയില്‍ നിന്ന് ഇത്രയും ദിനങ്ങള്‍ ഫ്രാന്‍സിസ് പാപ്പാ മാറിനില്‍ക്കുന്നത് ആദ്യമായാണ്.

വലിയനോമ്പിനു തുടക്കം കുറിച്ചുകൊണ്ടുള്ള വിഭൂതി ബുധന്‍ ശുശ്രൂഷയില്‍ ആശുപത്രിയിലെ പേപ്പല്‍ ചേംബറില്‍ പങ്കുചേര്‍ന്ന പരിശുദ്ധ പിതാവിന്റെ ശിരസ്സില്‍ കാര്‍മികന്‍ ചാരം പൂശി. തുടര്‍ന്ന് പാപ്പാ ദിവ്യകാരുണ്യം സ്വീകരിച്ചു. രാവിലെ ഗാസാ മുനമ്പിലെ തിരുകുടുംബ ദേവാലയത്തിലെ ഇടവക വികാരി അര്‍ജന്റീനക്കാരനായ മിഷനറി വൈദികന്‍ ഗബ്രിയേല്‍ റോമനെല്ലിയെ പാപ്പാ ഫോണില്‍ വിളിച്ചു സംസാരിക്കുകയും കുറച്ചുനേരം ഔദ്യോഗിക ജോലിയില്‍ മുഴുകുകയും ചെയ്തു.