Browsing: Church

കിഴക്കൻ ഇന്ത്യയിലെ 22 ദശലക്ഷം നിവാസികളുള്ള, കൊൽക്കത്തയിലെ നഗരത്തിൽ, ഏറ്റവും ദരിദ്രരും ദുർബലരുമായവരുടെ പിന്തുണയും പരിശീലനവും ഉറപ്പാക്കാനും, യുവാക്കളുടെ വിദ്യാഭ്യാസത്തിനും, കുട്ടികളുടെ സംരക്ഷണത്തിനും മറ്റു സാമൂഹിക സേവനങ്ങൾക്കുമായി സലേഷ്യൻ സമൂഹം പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് നൂറു വർഷങ്ങൾ പൂർത്തിയാവുകയാണ്.

ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ (സിബിസിഐ) 37-ാമത് ജനറൽ അസംബ്ലി 2026 ഫെബ്രുവരി 4 മുതൽ 10 വരെ ബെംഗളൂരുവിലെ സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ നടക്കും. ദ്വിവത്സര യോഗത്തിൽ ഇന്ത്യയിലെ, മൂന്നു റീത്തുകളിലും ഉള്ള 174 രൂപതകളിലെ കത്തോലിക്കാ മെത്രാന്മാർ പ്രാർത്ഥനയിലും, ധ്യാനത്തിലും, ദേശീയ, സഭാ പ്രാധാന്യമുള്ള വിഷയങ്ങളിൽമേലുള്ള ചർച്ചകളിലും പങ്കെടുക്കും.

കൊച്ചി രൂപത 1557 ഫെബ്രുവരി 4ാം തീയതിയാണ് സ്ഥാപിതമായത്. കൊച്ചി രൂപത 469 വർഷങ്ങൾ പിന്നിടുമ്പോൾ അതിന്റെ ആഘോഷപരിപാടികളുടെ ഭാഗമായി കെ. സി. വൈ. എം കൊച്ചി രൂപത യുടെ നേതൃത്വത്തിൽ ഫോർട്ട്കൊച്ചി സാന്താക്രൂസ് ബസിലിക്ക ദൈവാലയാങ്കണത്തിൽ ദീപക്കാഴ്ച ഒരുക്കി.

കോഴിക്കോട് അതിരൂപത ഫാമിലി അപ്പോസ്തലേറ്റിൻ്റെ മലപ്പുറം മേഖലയിലെ ഏകസ്ഥരുടെയും വിധവകളുടെയും വിഭാര്യരൂടെയും സംഗമം ‘നവജീവനം സ്നേഹസംഗമം’ എന്ന പേരിൽ മലപ്പുറം സെൻറ് ജോസഫ് പാരിഷ് ഹാളിൽ വച്ച് നടത്തി. ഫെറോന വികാരി മോൻസിഞ്ഞോർ വിൻസൻറ് അറക്കൽ ഉദ്ഘാടനം ചെയ്തു.

ഇന്നലെ മംഗലപ്പുഴ സെമിനാരിയിൽ വച്ച് മഹാജൂബിലി ഇന്റർ സെമിനാരി ക്വിസ് കോമ്പറ്റിഷൻ നടന്നു. കാർമൽഗിരി സെമിനാരിയെ പ്രതിനിധീകരിച്ച് കൊച്ചി രൂപത അംഗമായ ബ്രദർ ആന്റണി നിഖിലും വരാപ്പുഴ അതിരൂപത അംഗമായ ബ്രദർ എൽട്ടനും പങ്കെടുത്തു.

കെ.സി.വൈ.എം കോട്ടപ്പുറം രൂപതയുടെ വാർഷിക യുവജന അസംബ്ലിയും തെരഞ്ഞെടുപ്പും ഫെബ്രുവരി 1 ന് കോട്ടപ്പുറം വികാസ് ഹാളിൽ നടത്തപ്പെട്ടു. കെ.സി.വൈ.എം രൂപത പ്രസിഡന്റ് ജെൻസൻ ആൽബിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ ഫാ. നീൽ ചടയംമുറി ആമുഖ പ്രഭാഷണം നടത്തി. വാർഷിക സെനറ്റ് അസംബ്ലി ഉദ്ഘാടനം ചെയ്തത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഔസേപ്പച്ചനാണ്.

KLCA പുനലൂർ രൂപതാ ജനറൽ കൗൺസിൽ യോഗം 1-2-2026 ഞായറാഴ്ച്ച വൈകിട്ട് 5 മണിക്ക് മരുതിമൂട് ദേവാലയ ഹാളിൽ വച്ച് നടന്നുരാജു G ഭാഗ്യോദയം റിട്ടേണിംഗ് ഓഫീസർറിട്ടേ.ഡെപ്യൂട്ടി കളക്ടർ പൂവം ബേബി സംസ്ഥാന സെക്രട്ടറി നിരീക്ഷകൻബേബി G ഭാഗ്യോദയം സംസ്ഥാന വൈസ്പ്രസിഡൻ്റ് എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി യോഗത്തിൽ അടുത്ത മൂന്ന് വർഷങ്ങളിലേക്കുള്ള രൂപതാ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഇറാഖ് അതിർത്തിയിലെ സിറിയൻ പ്രദേശത്ത് അടുത്തിടെയുണ്ടായ സംഭവവികാസങ്ങളുടെയും ഇസ്ലാമിക് സ്റ്റേറ്റ്സ് ഉയര്‍ത്തുന്ന ഭീഷണിയുടെയും പശ്ചാത്തലത്തില്‍ ഇറാഖിലെ ക്രൈസ്തവ സമൂഹം വീണ്ടും ആശങ്കയില്‍. ഇറാഖില്‍ നാശം വിതച്ച ഇസ്ലാമിക് സ്റ്റേറ്റ്സ് ബന്ധമുള്ള നിരവധി പേര്‍ സിറിയൻ ജയിലുകളിൽ കഴിയുന്നുണ്ട്

ദൈവദാസൻ ജോസഫ് പഞ്ഞിക്കാരനച്ചൻ്റെ ധന്യപദവിയിൽ കൃതജ്ഞതയോടെ കോതമംഗലം രൂപതയും എംഎസ്ജെ സന്യാസിനീ സഭയും പൊതുസമൂഹവും. എംഎസ്ജെ സന്യാസിനീ സമൂഹത്തിൻ്റെ സ്ഥാപകപിതാവ് ദൈവദാസൻ ജോസഫ് പഞ്ഞിക്കാരനച്ചനെ ധന്യൻ പദവിയിലേക്ക് ഉയർത്തിയതിൻ്റെ കോതമംഗലം രൂപതാതല ആഘോഷങ്ങളുടെ ഭാഗമായി നടന്ന കൃതജ്ഞതാബലി ഭക്തിസാന്ദ്രമായിരുന്നു. കോതമംഗലം സെന്റ്റ് ജോർജ് കത്തീഡ്രലിൽ നടന്ന കൃതജ്ഞതാബലിയിൽ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ മുഖ്യ കാർമികത്വം വഹിച്ചു.

പ്രസിദ്ധ തീർഥാടന കേന്ദ്രമായ തെക്കൻ കുരിശുമലയിലെ 69-ാമത് തീർഥാടനത്തിന്റെ നാലാമത് പൊതുയോഗം സംഗമ വേദിയിൽ നടന്നു. ഡയറക്ടർ മോൺ. ഡോ. വിൻസന്റ് കെ.പീറ്റർ യോഗം ഉദ്ഘാടനം ചെയ്തു. മാർച്ച് 15 മുതൽ 22 വരെ ഒന്നാംഘട്ട തീർഥാടനവും ഏപ്രിൽ 1, 2 (പെസഹാ വ്യാഴം, ദുഃഖവെള്ളി) തീയതികളിൽ രണ്ടാം ഘട്ടതീർഥാടനവും നടക്കും.