Browsing: Church

രാജ്യ തലസ്ഥാനത്തെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ വ്യാഴാഴ്ച നടന്ന ക്രിസ്മസ് പ്രഭാത ശുശ്രൂഷയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു, ക്രിസ്ത്യൻ സമൂഹത്തിൽ നിന്നുള്ള ഒരു വലിയ സഭയോടൊപ്പം പ്രധാനമന്ത്രി ക്രിസ്തുമസ് ആഘോഷത്തിൽ പങ്കുചേർന്നു.

അസമിലെ നൽബാരി ജില്ലയിലെ പാനിഗാവ് സെന്റ് മേരീസ് സ്കൂളിന്റെ പരിസരത്ത് ഡിസംബർ 24 ന് ഉച്ചയ്ക്ക് 2:30 ഓടെ ഒരു കൂട്ടം അക്രമികൾ പ്രവേശിച്ചു.സ്കൂൾ പ്രിൻസിപ്പൽ ഫാ. ബൈജു സെബാസ്റ്റ്യനെ കാണാൻ സംഘം ശ്രമിച്ചതായി റിപ്പോർട്ടുകൾ പറയുന്നു

തിരുപിറവിയുടെ ആഘോഷങ്ങൾക്കായി ദേവാലയങ്ങൾ ഒരുങ്ങി. ഇന്നു രാത്രി പാതിരാ കുർബാനയോടെയാണ് തിരുപ്പിറവിയുടെ ഓർമ പുതുക്കുന്ന ആഘോഷങ്ങൾക്കു തുടക്കമാകുക. ക്രിസ്തുമസ് ദിനമായ നാളെ പുലർച്ചെയും പള്ളികളിൽ കുർബാന ഉണ്ടാകും. കർത്താവിന്റെ ജനന തിരുനാൾ ആഘോഷത്തോടനുബന്ധിച്ച് ലെയോ പതിനാലാമൻ മാർപാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വിശുദ്ധ കുർബാന അര്‍പ്പണം ഇന്ന് രാത്രി നടക്കും

2025 ജൂബിലി വർഷത്തിന്റെ ആരംഭത്തിൽ തുറന്ന റോമിലെ മേജർ ബസിലിക്കകളിലെ വിശുദ്ധ വാതിലുകൾ അടയ്ക്കുന്ന തീയതികൾ പ്രഖ്യാപിച്ചു. നാളെ ഡിസംബർ 25ന് മേരി മേജർ ബസിലിക്കയിലെയും, ഡിസംബർ 27ന് വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിലെയും, ഡിസംബർ 28ന് റോമൻ മതിലുകൾക്ക് പുറത്തുളള വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള ബസിലിക്കയിലെയും, ജനുവരി 6-ന് വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെയും വിശുദ്ധ വാതിലുകൾ അടയ്ക്കും.

ക്രിസ്‌തുമസിന് സ്‌കൂളുകൾക്ക് അവധി നിഷേധിച്ച് ഉത്തർപ്രദേശിലെ യോഗി സർക്കാർ. പകരം അന്നേദിവസം മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ ജന്മശതാബ്‌ദി വർഷ സമാപനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കാനാണു സ്‌കൂളുകൾക്കു നൽകിയിരിക്കുന്ന സർക്കാർ നിർദേശം.

കൊച്ചി: ആർക്ക് വോട്ട് ചെയ്യണമെന്ന് കത്തോലിക്കാ സഭാ നേതൃത്വം വിശ്വാസികൾക്ക് നിർദ്ദേശം നൽകാറില്ലെന്ന്…

2026-ലേക്കുളള ലെയോ പതിനാലാമൻ പാപ്പയുടെ പ്രത്യേക, പ്രാർഥനാ നിയോഗങ്ങൾ പ്രസിദ്ധപ്പെടുത്തി. എല്ലാ മാസവും, ലോകമെമ്പാടുമുള്ള കത്തോലിക്കരോട് ഒരു പ്രത്യേക നിയോഗത്തിനായി പ്രാർഥിക്കാൻ പാപ്പ ആവശ്യപ്പെടാറുണ്ട്. 2026-ലേക്കുളള പാപ്പയുടെ പ്രത്യേക നിയോഗങ്ങളുടെ പൂർണ്ണമായ പട്ടിക

കൊല്ലം: കൊല്ലം രൂപതയിലെ ത്രിതല പഞ്ചായത്തിലെ തിരഞ്ഞെടുത്ത സമുദായ അംഗങ്ങൾ ( രാഷ്ട്രീയ…

ലിയോ പതിനാലാമൻ പാപ്പാ ഇതാദ്യമായി ഒരു അസാധാരണ കൺസിസ്റ്ററി വിളിച്ചുകൂട്ടുന്നു. ജൂബിലിവർഷത്തിൻറെ സമാപനത്തെത്തുടർന്ന്, ജനുവരി 7, 8 തീയതികളിലായിരിക്കും വത്തിക്കാനിൽ കർദ്ദിനാൾമാരുടെ ഈ പ്രത്യേക സമ്മേളനം നടക്കുക. ഡിസംബർ 20 ശനിയാഴ്ച പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസാണ് ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്

കൊച്ചി: സിൽവെസ്റ്റർ കൊച്ചിൻ്റെ നേതൃത്വത്തിൽ കൊച്ചി രൂപത കെ.സി.വൈ.എം, എച്ച്.ആർ.ഡി എന്നിവരുടെ സംയുക്ത…