Browsing: Books

നല്ലതായാലും മോശമായാലും കൃഷ്ണന്‍നായര്‍ സാറിന്റെ ലേഖനത്തില്‍ ഒരു പരാമര്‍ശം വന്നു കിട്ടാന്‍ കൊതിച്ച എത്രയോ പേരുണ്ട്. വിശ്വസാഹിത്യത്തിലേക്ക് തുറന്നു വച്ച ജാലകം ആയിരുന്നു എം. കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലം പംക്തി.

ഈ പുസ്തകം പാതയോരത്തെ അത്തിമരം. ഇത് വായിക്കുന്ന നിനക്ക് ഇതിലെ ഫലങ്ങളില്‍ അവകാശമുണ്ട്. ഇത് നീ പറിച്ചു തിന്നുക, മറ്റുളവര്‍ക്കും കൊടുക്കുക. ഒരു ഉറപ്പു തരാം. ഇതില്‍ ഫലമില്ലെന്നു പറഞ്ഞു ആരും നിന്നെ ശപിക്കില്ല!

പൊതുനിരത്തുകള്‍ അന്യമായിരുന്ന അഥവാ സഞ്ചരിക്കാന്‍ അവകാശം ഇല്ലാതിരുന്ന കീഴ്ജാതി സമൂഹങ്ങള്‍ക്ക് മുഖ്യധാരയിലേക്കുള്ള പ്രവേശനം സാധ്യമാക്കിയ സമരങ്ങളില്‍ ഒന്നാണ് കായല്‍ സമ്മേളനം. കൊച്ചിക്കായലില്‍ വള്ളങ്ങള്‍ ചേര്‍ത്തു കെട്ടി ഉണ്ടാക്കിയ വേദിയില്‍ പുലയസമുദായത്തിലെ അംഗങ്ങള്‍ ഒത്തുകൂടി നടത്തിയ ആ സമ്മേളനം നടന്നിട്ട് 111 വര്‍ഷങ്ങള്‍ പിന്നിടുന്നു.

ഞായറാഴ്ചകളിലെ വൈദികരുടെ പള്ളി പ്രസംഗങ്ങളെക്കുറിച്ച് ഇത്രയധികം സംസാരിച്ച മറ്റൊരു പാപ്പ ഉണ്ടോ?’സുവിശേഷത്തിന്റെ സന്തോഷം’ (Evangelii Gaudium) എന്ന അദ്ദേഹത്തിന്റെ ആദ്യത്തെ അപ്പസ്‌തോലിക പ്രബോധനത്തില്‍ 25 ഖണ്ഡികകളാണ് (135 മുതല്‍ 159 വരെ) സുവിശേഷ പ്രസംഗത്തെ വിശകലനം ചെയ്യാനായി മാറ്റിവച്ചിട്ടുള്ളത്.

കത്തോലിക്കാ സഭയുടെ വിശുദ്ധപദവിയില്‍ മലയാളക്കരയില്‍ നിന്നുണ്ടായ രണ്ടാമത്തെ പുണ്യപുരുഷനാണ് ചാവറയച്ചന്‍. ആ പുണ്യജീവിതത്തെ കൂടുതല്‍ അറിയാനുള്ള ഒരു പുസ്തകം കെഎല്‍സിഎ വരാപ്പുഴ അതിരൂപതയും അയിന്‍ പബ്ലിക്കേഷനും സംയുക്തമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. റവ.ഡോ. ആന്റണി പാട്ടപ്പറമ്പില്‍ എഡിറ്റ് ചെയ്തിട്ടുള്ള പുസ്തകത്തില്‍ ഒന്‍പത് പ്രബന്ധങ്ങള്‍ ആണുള്ളത്.

മേയ് മാസത്തെ സമ്പന്നമാക്കാന്‍,പരിശുദ്ധ മറിയത്തോടുള്ള സ്‌നേഹവും ആദരവും കൂടുതലാക്കാന്‍ സഹായിക്കുന്ന ഒരു ഗ്രന്ഥം ഈ ആഴ്ച വായനക്കാരുടെ ശ്രദ്ധയില്‍ എത്തിക്കുകയാണ്.

അര്‍ണോസ് പാതിരിയെക്കുറിച്ച് ചിന്തകനും എഴുത്തുകാരനും ഈശോസഭ വൈദികനുമായിരുന്ന എബ്രഹാം അടപ്പൂര്‍ നാലുപതിറ്റാണ്ടുകളിലൂടെ…