Browsing: Books

തങ്ങളുടെ കാലത്തിന്റെ സംസ്‌കാരത്തോടും മറ്റുള്ളവരുടെ ജീവിതത്തോടും അനുഭവങ്ങളോടും സംവാദത്തിലേര്‍പ്പെടാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്ക് സാഹിത്യം അനിവാര്യമാണ് ‘നമ്മുടെ സഹനങ്ങളിലേക്കും സന്തോഷങ്ങളിലേക്കും ആവശ്യങ്ങളിലേക്കും സാധ്യതകളിലേക്കും സാഹിത്യം വെളിച്ചു വീശുന്നു’ എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നിഗമനം പോപ്പ് ഫ്രാന്‍സിസ് ഓര്‍മ്മപ്പെടുത്തുന്നു.

‘കേരളത്തിലെ പക്ഷികള്‍’ എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ ഗ്രന്ഥം ഒരുതവണയെങ്കിലും കൈയിലെടുത്തില്ലെങ്കില്‍ നമ്മുടെ പ്രകൃതിസ്‌നേഹത്തിനും അറിവിനും കുറവുണ്ടാകും.

സഭയിലും സമൂഹത്തിലും മാറ്റങ്ങളുടെ തുടക്കം കുറിക്കാന്‍ ഉദയംപേരൂര്‍ സൂനഹദോസ് കാരണമായിട്ടുണ്ട്. അതിന് ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍ സാക്ഷ്യം നല്‍കുന്നു. ഈ വിഷയത്തില്‍ ലളിതമായും എന്നാല്‍ അനുബന്ധ രേഖകള്‍ സഹിതം വസ്തുതകള്‍ വായനക്കാരില്‍ എത്തിക്കുന്ന ഒരു ചെറുഗ്രന്ഥം മലയാളത്തിലുണ്ട്. റവ. ഡോ.ആന്റണി പാട്ടപറമ്പില്‍ എഴുതിയ ‘ഉദയംപേരൂര്‍ സൂനഹദോസ് അറിയേണ്ടതെല്ലാം.’

വിവിധ വിഷയങ്ങളിലായി 73 പ്രസംഗങ്ങള്‍. ബൈബിളിലെ പുസ്തകങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം അവ മനോഹരമായി ക്രമീകരിച്ചിരിക്കുന്നു. 60 വര്‍ഷം മുന്‍പ് പുസ്തകത്തിന്റെ രൂപഘടനയില്‍ സജീവമായി നിലകൊണ്ടത് കേരള ടൈംസ് പത്രാധിപസമിതിയംഗമായിരുന്ന സി.എല്‍. ജോര്‍ജാണ്. അദ്ദേഹത്തിന്റെ സര്‍ഗ്ഗവൈഭവം ഉള്ളടക്കം പേജുകളില്‍ തൊട്ടറിയാം.

ബാല്യ-കൗമാര കാലങ്ങളുടെ ഓര്‍മ്മകളുമായി ബോബി ജോസ് കട്ടിക്കാടച്ചന്റെ 2024 ജനുവരിയില്‍ ഇറങ്ങിയ ഒരു പുസ്തകമുണ്ട്. ”വെറുമൊരോര്‍മ്മതന്‍ കുരുന്നുതൂവല്‍’. അച്ചന്റെ ആത്മഗതങ്ങളാണ് ഈ പുസ്തകം. തുമ്പോളി കടപ്പുറവും അതിനോട് ചേര്‍ന്ന സാമൂഹ്യ പരിസരങ്ങളും അവിടുത്തെ മനുഷ്യരുമാണ് പുസ്തകത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

947ല്‍ കെ.എ. പോള്‍ ആരംഭിച്ച പ്രസാധക പ്രസ്ഥാനമാണ് സാഹിത്യനിലയം. ഇന്നത്തെ കലൂര്‍ ദേശാഭിമാനി റോഡില്‍ വീടിനോട് ചേര്‍ന്ന് സ്ഥാപിച്ച സാഹിത്യനിലയം പ്രസ്സിലാണ് പുസ്തകങ്ങള്‍ അച്ചടിച്ചിരുന്നത്.

വോക്‌സ് നോവയുടെ പഴയ ലക്കങ്ങളിലെ പ്രധാനപ്പെട്ട ലേഖനങ്ങള്‍ ആണ് ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ ഹെറിറ്റേജ് കമ്മീഷന്‍ സെക്രട്ടറി റവ. ഡോ.ആന്റണി പാട്ടപ്പറമ്പിലിന്റെയും കെഎല്‍സിഎച്ച്എയുടെ പുതിയ ഭാരവാഹികളായ ഡോ. ചാള്‍സ് ഡയസ്, ഡോ. ഗ്രിഗറി പോള്‍, പ്രഫ. ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് എന്നിവരുടെയും നേതൃത്വത്തില്‍ ‘മഹിത പൈതൃകം’ എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുള്ളത്.

കോഴിക്കോട് ടൗണ്‍ഹാളില്‍ ഒരു മെത്രാന്റെ ഛായാചിത്രം വച്ചിട്ടുണ്ട്. നൂറുവര്‍ഷം ചരിത്രമുള്ള കോഴിക്കോട് രൂപതയില്‍ 32 വര്‍ഷം മെത്രാനായി സേവനമനുഷ്ഠിച്ച പുണ്യശ്ലോകനാണ് ബിഷപ് അല്‍ദോ മരിയ പത്രോണി. അദ്ദേഹത്തിന്റെ ചിത്രമാണത്. കേരളത്തില്‍ മറ്റേതെങ്കിലും ടൗണ്‍ ഹാളില്‍ ഒരു മെത്രാന്റെ ഫോട്ടോ വച്ച് ബഹുമാനിച്ചിട്ടില്ല. അത്രമാത്രം ജനപ്രിയനായിരുന്നു ബിഷപ് പത്രോണി.

ഷാജി ജോര്‍ജ് 2024 ജൂലൈ 5, വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പതാം ചരമ…