Browsing: Books

ലില്ലിപ്പൂവും തൊട്ടാവാടി പെണ്ണും, നക്ഷത്രക്കൊട്ടാരത്തിലെ കുഞ്ഞന്‍ നക്ഷത്രം, കുഞ്ഞിപ്രാവിന്റെ ഭാഗ്യം, സിക്കമുര്‍മരം പൂത്തപ്പോള്‍, ചില്ലിക്കാശും ചിരിക്കും, കുഞ്ഞുബാലന്‍, കുറുമ്പന്‍ കുഞ്ഞാട് തുടങ്ങി സുന്ദരങ്ങളായ ഏഴു കഥകളുടെ സമാഹാരം. വളരെ രസകരവും കുട്ടികള്‍ക്ക് തന്നെ വായിക്കാവുന്നതും ചെറിയ കുട്ടികളെ വായിച്ചു കേള്‍പ്പിക്കാനാവും വിധത്തിലുമാണ് ഇതിന്റെ രചന.

കൊച്ചി: അസ്തിത്വത്തിന്റെ അടിസ്ഥാനഘടകങ്ങൾ ആലോചിക്കുന്നതിന് അന്തർ മുഖമായ നിരീക്ഷണത്തിലൂടെ പ്രേരിപ്പിക്കുന്നതാണ് ബാലഡ് ഓഫ്…

നിരവധി ചരിത്രപുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ഫാ. ജോര്‍ജ് അറയ്ക്കലിന്റെ സത്യം തുറന്നുപറയുന്ന പുസ്തകമാണ് ‘വിശുദ്ധ ചാവറയച്ചനും കൂനമ്മാവ് ഇടവകയും’. ചാവറയച്ചനെ സംബന്ധിച്ച് പ്രചരിപ്പിച്ചു വരുന്ന ചില അസത്യങ്ങള്‍ അദ്ദേഹം തുറന്നു കാണിക്കുകയാണ്.

ആമുഖം ആവശ്യമില്ലാത്ത പുസ്തകമാണ് തീരജീവിതത്തിന് ഒരു ഒപ്പീസ് എന്ന പി.എഫ് മാത്യൂസിന്റെ ലഘുപുസ്തകം. ചരിത്രത്തിലേക്ക് നേരിട്ട് ഒറ്റക്കയറ്റമാണ്. എറണാകുളത്തിന്റെ തീരദേശചരിത്രത്തെയും ഉള്‍നാടന്‍ കത്തോലിക്ക ജീവിത രീതികളെയും ധന്യമാക്കുന്ന, ഒരു കൈപ്പുസ്തകം. പാവപ്പെട്ടവരായ പച്ചമനുഷ്യരായിരുന്നവരുടെയും അവരുടെ ജീവിതാവസ്ഥാന്തരങ്ങളെയും സ്വന്തം അനുഭവങ്ങളുടെ വര്‍ണ്ണ ശോണിമയാല്‍ എളുപ്പത്തില്‍ വരക്കുകയാണ് മാത്യൂസ്.

പൈതൃക സംസ്‌ക്കാരങ്ങളുടെ കൈകോര്‍ക്കലുകള്‍, കൊച്ചിയെന്ന ചരിത്രമണ്ഡലത്തിന് പുതുമയുള്ളതല്ല… സംസ്‌കാരിക വൈവിധ്യത്തിന്റെ സംയോജനത്തിനായി തൊട്ടില്‍ കെട്ടിയും താരാട്ടു പാട്ടൊരുക്കിയും കൊച്ചി എക്കാലത്തും കാത്തിരുന്നതിന്റെ ഇതിഹാസതുല്യമായ ചരിത്രങ്ങളെ പരിചയപ്പെടുത്തുന്ന ശ്രീ. ബോണി തോമസിന്റെ, കൊച്ചിക്കാര്‍ എന്ന പുസ്തകത്തിലെ ഒരു അധ്യായത്തെ പരിചയപ്പെടുത്തുകയാണ്.

ലോകത്തിന്റെ മുമ്പിലേക്ക് പരിത്രാണനാഥന്റെ തിരുവെട്ടവുമായി കടന്നുവന്ന അജപാലകനാണ് ഫ്രാന്‍സിസ് പാപ്പ. ‘ജീവിതം, എന്റെ ജീവിതകഥ ചരിത്രത്തിലൂടെ” എന്ന പുസ്തകം പോലും ആ അവസ്ഥാന്തരത്തിന്റെ പ്രതിഫലനമാണ്. ഒരു പാപ്പ തന്റെ ഔദ്യോഗിക ജീവിത കാലയളവില്‍ എഴുതുന്ന ആദ്യത്തെ ആത്മകഥ. സംഭവ ബഹുലമായ എണ്‍പതാണ്ടിന്റെ സംക്ഷിപ്തമായൊരു ലോക ചരിത്രം.

ദിവ്യബലിയെ കുറിച്ചുള്ള ആര്‍ക്കാഞ്ചലോ എം. രചിച്ച ലഘുഗ്രന്ഥത്തിന്റെ പ്രധാന്യം വലുതാണ്.
‘ദിവ്യബലി: അര്‍ത്ഥവും അനുഭവവും’ വായന പൂര്‍ത്തികരിക്കുമ്പോള്‍ കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമായി ദിവ്യബലിയില്‍ പങ്കാളികളാക്കാന്‍ സഹായകരമാകും.

സമൂഹത്തിന് നന്മയും ഭാവിയിലേക്കുള്ള കരുതലും നീക്കിവെച്ച് നന്മയുടെ പാതയില്‍ നടന്ന രണ്ടു വൈദിക ശ്രേഷ്ഠര്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് കൈമാറിയ ഒരു പുസ്തകമുണ്ട്. രണ്ടുപേരും കൈമാറിയ പുസ്തകങ്ങള്‍ ഒന്നുതന്നെയായിരുന്നുവെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഫലദായകമായ പൗരോഹിത്യ ജീവിതത്തിന് സഹായകമാകുന്ന ധ്യാന പുസ്തകം ‘എനിക്ക് ദാഹിക്കുന്നു.’

ഓര്‍മ്മക്കുറിപ്പുകള്‍ എഴുതണമെന്ന ആവശ്യവുമായി തന്നെ സമീപിച്ച സ്‌നേഹിതന്‍മാരോട് അദ്ദേഹം ഒരു കഥ പറയുന്നതിങ്ങനെയാണ്: ‘ഒരിക്കല്‍ ഒരു വൃദ്ധന്‍ തന്റെ വികാരിയച്ചനെ സമീപിച്ചു പറഞ്ഞു. അച്ചോ, ഞാന്‍ നല്ല കാലത്ത് അനേകം പാപം ചെയ്തിട്ടുണ്ട്. അവയൊന്നും ഇനിമേല്‍ ചെയ്യുകയില്ല. ചെയ്യാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല, അങ്ങിനെ ചെയ്യാന്‍ വേണ്ട ശേഷി ഇല്ലാഞ്ഞിട്ടാണ്’. കേവലം 110 പേജുകള്‍ മാത്രമുള്ള ഈ പുസ്തകം സുന്ദരഭാഷയുടെയും ആഖ്യാനത്തിന്റെയും ഉത്തംഗത്തിലാണ് വിരാജിക്കുന്നത്.

നൂറു പുസ്തകങ്ങളുടെ രചയിതാവുക എന്ന ആഗ്രഹം  മനസ്സില്‍ പേറി നടന്ന നോവലിസ്റ്റും നാടകകൃത്തും ഗാനരചയിതാവും തിരക്കഥാകൃത്തും സാംസ്‌കാരിക പ്രമുഖനുമായ എ.കെ പുതുശ്ശേരി വിടവാങ്ങി. തൊണ്ണൂറാമത്തെ വയസ്സില്‍ 95 പുസ്തകങ്ങള്‍ എഴുതിയാണ് അദ്ദേഹം സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായത്.