Browsing: Books

മുതിര്‍ന്ന രാഷ്രീയനേതാവായ പ്രഫ. കെ.വി തോമസ് മാഷിന്റെ കുമ്പളങ്ങിക്കഥകള്‍ (മൂന്നാം ഭാഗം) പുറത്തുവന്നു. കൊച്ചിയിലെ തന്നെ ആദ്യത്തേതെന്നു പറയാവുന്ന, നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിദ്യാലയം (സെന്റ് പീറ്റേഴ്‌സ് സ്‌കൂള്‍) പകര്‍ന്നുനല്‍കിയ അറിവും പോര്‍ച്ചുഗീസ് കോളനിയും നാരായണഗുരുവും ക്രൈസ്തവ മിഷണറിമാരും സമ്പന്നമാക്കിയ സാംസ്‌കാരിക പൈതൃകവുമാണ് ദ്വീപു നിവാസികളായിരുന്ന കുമ്പളങ്ങിക്കാരുടെ അടിത്തറ.

ചിലരുടെ സംഭാവനകള്‍ കാലാതീതമാണ്. അതിന്റെ ഫലം നമ്മള്‍ അനുഭവിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ അതിനു കാരണക്കാരായവരെ പലപ്പോഴും നമ്മള്‍ ഓര്‍ക്കാറില്ല. മോണ്‍. ജോര്‍ജ് വെളിപ്പറമ്പിലിന്റെ പേരും അക്കൂട്ടത്തില്‍ പെടുത്താമെന്ന് എനിക്കു തോന്നുന്നു.

ക്രിസ്മസ് കാലത്തെ വായനയ്ക്ക് തിരഞ്ഞ പുസ്തകങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ ജോനാഥ് കപ്പുച്ചിന്റെ ‘പാദുകം’ വലിയ അനുഭവമായി. ‘ഒരുവന്‍ ദൈവത്തെ അറിയുന്നത് കാലുകളിലൂടെയാണ് ‘ എന്ന പ്രകോപിപ്പിക്കുന്ന മുഖമൊഴിയോടെയാണ് പുസ്തകം ആരംഭിക്കുന്നത്.

മാധ്യമപ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളില്‍ കൈയൊപ്പു ചാര്‍ത്തിയ 28 പ്രമുഖരാണ് പുസ്തകത്തില്‍ ഇടം നേടിയിട്ടുള്ളത്. എം.ടി , തോമസ് ജേക്കബ്, എ.കെ. ദാസ്, എസ്. ജയചന്ദ്രന്‍നായര്‍, വീസി, കെ.കോയ, കെ. ഭാസ്‌ക്കരന്‍, അബു, കമല്‍റാം സജീവ്, പ്രഭാവര്‍മ്മ, കൈതപ്രം, ജോണ്‍ സാമുവല്‍ എന്നിവരാണ് അതില്‍ പ്രമുഖര്‍.

അര്‍ണോസ് പാതിരി കേരളത്തില്‍ എത്തിയ കാലഘട്ടം ചരിത്രപ്രധാനമാണ്. പൂന്താനവും ചെറുശ്ശേരിയും എഴുത്തച്ഛനും സൃഷ്ടിച്ച കാവ്യമാതൃകകളെ പിന്‍പറ്റിയാണ് പാതിരി തന്റെ രചനാലോകത്ത് ചുവടുവച്ചതെങ്കിലും തന്റേതായ സാഹിത്യരചനാസരണി അദ്ദേഹം രൂപപ്പെടുത്തി. അതുകൊണ്ടാണ് വിദേശീയരായ ക്രിസ്ത്യാനികളില്‍ കവിത്വം കൊണ്ട് പ്രഥമഗണനീയനായി പ്രശോഭിക്കുന്നത് അര്‍ണോസ് പാതിരിയാണ് എന്ന് ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ അഭിപ്രായപ്പെട്ടത്.

ഇന്ത്യന്‍ ഭരണഘടനയുടെ 75-ാം വാര്‍ഷികം നവംബര്‍ 26ന് രാജ്യം ആഘോഷിച്ചു. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ 75 രൂപയുടെ നാണയം പ്രകാശിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുര്‍മു പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. 75

മുസരീസ് ഒരു ഇതിഹാസമാണ് എന്ന നിലപാടുതറയിൽ നിന്നാണ് ഗ്രന്ഥകാരൻ ഈ പുസ്തകം എഴുതിയിട്ടുള്ളത്. അത് അദ്ദേഹം വിശദികരിക്കുന്നത് ഇങ്ങനെയാണ്: ആധുനിക ഇന്ത്യയിൽ, മുസിരിസ് ഒരു യഥാർത്ഥ നഗര ത്തേക്കാൾ ഒരു ഇതിഹാസമാണ് എന്നു കരുതണം. 1968 കാലഘട്ടത്തിൽ തന്നെ കേരളത്തിലും പ്രത്യേകിച്ച് കൊടുങ്ങല്ലൂരിലും പുരാവസ്‌തു ഗവേഷണങ്ങൾ (ആർക്കിയോള ജിക്കൽ സർവേ ഓഫ് ഇന്ത്യ) ആരംഭിച്ചിരുന്നു.

മധുരം വിളമ്പുക എന്നതിന് ഹൃദയം വിളമ്പുക എന്നൊരു അര്‍ത്ഥം കൂടിയുണ്ട്. മത്സ്യത്തൊഴിലാളികളുടെ കഷ്ടപ്പാടിന്റെയും കണ്ണുനീരിന്റെയും പോരാട്ട വഴിയില്‍ നിന്നുകൊണ്ട് ജോസ് കളീക്കല്‍ തന്റെ ഹൃദയം വിളമ്പുകയാണ്. മലയാള ഭാഷയില്‍ പോരാട്ടസാഹിത്യത്തിന് മുതല്‍കൂട്ടായ ഈ വിശിഷ്ടഗ്രന്ഥം സഹൃദയര്‍ ഇരുകൈകളും നീട്ടി സ്വീകരിക്കും എന്ന് പ്രത്യാശിക്കുന്നു.

പ്രഫ. എം.കെ സാനുവിന്റെ 98-ാം ജന്മദിനത്തില്‍ 2024 ഒക്ടോബര്‍ 27ന് ശിഷ്യന്‍ പ്രഫ. എം. തോമസ് മാത്യു നല്‍കിയ സമ്മാനമാണ് ‘ഗുരവേ നമ:’ ഇങ്ങനെ ഒരു പുസ്തകം മലയാളത്തില്‍ ആദ്യമാണ് എന്ന് പ്രസാധകനായ മാളൂബന്‍ ബുക്‌സിന്റെ ബേബി ജോണ്‍ അവകാശപ്പെടുന്നു.

ഒരു യാത്രയും തെരുവിലോ കടലിലോ വായുവിലോ മാത്രമല്ല, ഓരോന്നും മനസ്സുകളിലേക്കും സംസ്‌കാരങ്ങളിലേക്കും ജീവിത ശൈലികളിലേക്കും ബന്ധങ്ങളിലേക്കും ഉള്ള യാത്രകളാണെന്ന് എഴുതിയത് കെ. സച്ചിദാനന്ദനാണ്.
യാത്രകളില്‍ കാഴ്ചകള്‍ മാത്രമല്ല ഉള്ളത്; ശബ്ദങ്ങള്‍, ഭാഷകള്‍, രുചികള്‍, ബന്ധങ്ങള്‍, സംവാദങ്ങള്‍, വിചാരങ്ങള്‍ ഒക്കെ ഹൃദയത്തോട് ചേരുന്നു. പുതിയ സൗഹൃദങ്ങള്‍ അസ്തിത്വത്തിന് പുതിയ മാനങ്ങളും അനുഭവത്തിന് പുതിയ ബോധ്യങ്ങളും നല്‍കുന്നു.