Author: admin

തി­​രു­​വ­​ന­​ന്ത­​പു​രം: മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച ന​ഴ്സി​ന്‍റെ അ​വ​യ​വ​ങ്ങ​ൾ കൊ​ച്ചി​യി​ലെ​ത്തി​ച്ചു. 11:15ഓ​ടെയാണ് ഹൃ​ദ​യം കൊ​ച്ചി​യി​ലെ ലി​സി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചത്.കൊ­​ച്ചി­​യി​ല്‍ ചി­​കി­​ത്സ­​യി​ല്‍ ക­​ഴി­​യു­​ന്ന ഹ­​രി­​നാ­​രാ­​യ­​ണ­​ൻ(16) ആ​ണ് ഹൃ​ദ​യം സ്വീ​ക​രി​ക്കു​ക. ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ഉ​ട​ൻ ആ​രം​ഭി​ക്കും. ലി​സി ആ​ശു​പ​ത്രി​യി​ലെ ഡോ. ​ജോ​സ് ചാ​ക്കോ പെ​രി​യ​പു​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​റ് മ​ണി​ക്കൂ​ർ നീ​ണ്ട ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക. സ​ർ​ക്കാ​രി​ന്‍റെ എ​യ​ർ ആം​ബു​ല​ൻ​സാ​ണ് അ​വ​യ​വ​ങ്ങ​ൾ കൊ​ച്ചി​യി​ലെ​ത്തി​ച്ച​ത്.

Read More

തിരുവനന്തപുരം: മസ്തിഷ്‌ക മരണം സംഭവിച്ച സെൽവിൻ ശേഖറിന്റെ (36) അവയവങ്ങൾ ദാനം ചെയ്തു. ആറ് പേർക്ക് പുതുജീവിതം നൽകിയാണ് തമിഴ്നാട് സ്വദേശി സെൽവിൻ യാത്രയായത്. ഹൃദയവും വൃക്കയും പാൻക്രിയാസും ഹെലികോപ്ടർ വഴി അല്പസമയത്തിനകം എറണാകുളത്തേക്ക് എത്തിക്കും. കണ്ണുകളും ദാനം ചെയ്തു.മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഹെലികോപ്ടർ ഉപയോഗിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഹൃദയം ലിസി ആശുപത്രിയിലും വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡിസിറ്റിയിലുമാണ് നൽകുന്നത്. കൊച്ചിയിലെ ഹെലിപാഡിൽ നിന്ന് ആശുപത്രികളിലേക്ക് റോഡ് മാർഗം തിരിക്കും. ഇതിനായി ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.കായംകുളം സ്വദേശിയായ ഹരിനാരായണന് (16) വേണ്ടിയാണ് ഹൃദയം നൽകുന്നത്. തമിഴ്നാട്ടിലെ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്നു സെൽവിൻ. ഇന്നലെയാണ് തിരുവനന്തപുരത്തുവച്ച് മസ്തിഷ്‌ക മരണം സംഭവിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയും സ്റ്റാഫ് നഴ്സാണ്.

Read More

ജയ്പൂര്‍: രാജസ്ഥാനില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഇന്ന്. വോട്ടെടുപ്പ് നടക്കുന്നത് 200 മണ്ഡലങ്ങളില്‍ 199 ഇടത്താണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗുര്‍മീത് സിംഗ് മരണപ്പെട്ടതിനാല്‍ കരണ്‍പൂര്‍ മണ്ഡലത്തിലെ പോളിംഗ് പിന്നീട് നടത്തും. മത്സര രംഗത്തുള്ളത് 1875 സ്ഥാനാര്‍ത്ഥികളാണ്.ഇന്ന് രാവിലെ 7 മണി മുതലാണ് തെരഞ്ഞെടുപ്പ്. 51,890 പോളിങ് ബൂത്തുകളിലായി അഞ്ച് കോടിയിലധികം വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തുന്നത്. വോട്ടെണ്ണല്‍ ഡിസംബര്‍ 3നാണ്.

Read More

കൊച്ചി: നവകേരള സദസിലേക്ക് ഇനി വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കഴിഞ്ഞ ദിവസം നവകേരള സദസിന് അഭിവാദ്യമര്‍പ്പിക്കാനായി കുട്ടികളെ വെയിലത്ത് നിര്‍ത്തിയതുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കുട്ടികളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിന്‍വലിക്കും. നവകേരള സദസ്സിന് ആളുകളെ എത്തിക്കാന്‍ സ്‌കൂള്‍ ബസുകള്‍ വിട്ടു നല്‍കണമെന്ന് നിര്‍ദേശം നല്‍കിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവും ഉടനെ പിന്‍വലിക്കും. കുട്ടികളെ വെയിലത്ത് നിര്‍ത്തിയതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് കഴിഞ്ഞ ദിവസം ഉയര്‍ന്നത്. തലശ്ശേരിയില്‍ സ്‌കൂള്‍ കുട്ടികളെ വെയിലത്ത് നിര്‍ത്തിയത് വിവാദമായതോടെ, മന്ത്രിമാരുടെ ബസിന് കൈകാണിക്കാന്‍ കുട്ടികളെ ഇറക്കിനിര്‍ത്തേണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു.

Read More

കൊല്ലം: സംസ്ഥാനത്ത് ക്രിസ്ത്യൻ പള്ളികൾ പെരുകുന്നു എന്ന പരാതിയുടെ നിജസ്ഥിതി പരിശോധിക്കാതെ അന്വേഷണത്തിന് ഉത്തരവിട്ട നടപടി സർക്കാർ പിൻവലിച്ചു. സംസ്ഥാനത്ത് ക്രിസ്ത്യൻ മത വിഭാ​ഗത്തെ സംശയമുനയിൽ നിർത്തുന്ന വിവാദ ഉത്തരവിനെതിരേ വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ യു ടേൺ.സംസ്ഥാനത്ത് ക്രിസ്ത്യൻ പള്ളികളുടെ എണ്ണം കൂടുന്നതിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയ പരാതിക്കാരിയുടെ ഉദ്ദേശലക്ഷ്യം സംശയാസ്പദമാണെന്നാണ് തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിൽസിപ്പൽ ഡയറക്ടർ പറയുന്നത്. പരാതിയിൽ പൊതുവായി ഒരു വിഷയം പരാമർശിക്കുന്നുവെന്നല്ലാതെ പ്രത്യേകമായ ഒരു സംഭവത്തെ കുറിച്ച് ആധികാരികമായി ഒന്നും തന്നെ പറയുന്നില്ല. അതിനാൽ തുടർനടപടിയെടുക്കേണ്ടെന്ന് അറിയിക്കുന്നതായി പ്രിൻസിപ്പൽ ഡയറക്ടർ ഉത്തരവിറക്കി. വേണ്ടത്ര അവധാനതയില്ലാതെയുള്ള ഇത്തരം തീരുമാനങ്ങളും പിന്നീടുള്ള പിന്മാറ്റവും ഭരണ നേതൃത്വത്തിന്റെ പിടിപ്പുകേടിനെയാണ് തുറന്നുകാട്ടുന്നത് .

Read More

ടെൽ അവീവ്‍: ഒന്നരമാസത്തിലേറെയായി ഹമാസിന്റെ തടവിലായിരുന്ന 13 ഇസ്രയേൽ ബന്ദികളെ ഈജിപ്തിന് കൈമാറി. ഒന്നര മാസം പിന്നിട്ട ഇസ്രയേൽ സംഘർഷത്തിലെ ആദ്യ സമാധാന ദൗത്യം വിജയം കണ്ടു . ഇവർ ഇസ്രയേലിലെത്തിയാലു‌ടൻ 24 പലസ്തീൻ സ്ത്രീകളെയും 15 കുട്ടികളെയും ഇസ്രയേലും മോചിപ്പിക്കുംസമാധാന കരാറിൽ ഇല്ലാതിരുന്ന 12 തായ്‌ലൻഡ് പൗരന്മാരെ കൂടി ഹമാസ് മോചിപ്പിച്ചു. തായ്‌ലൻഡ് പൗരന്മാരുടെ മോചനം സമാധാന കരാറിന്റെ ഭാഗമല്ലെന്നും മാനുഷിക പരിഗണനയുടെ പേരിലാണെന്നുമാണ് ഹമാസിൻറെ പ്രതികരണം. 12 തായ് പൗരന്മാർ മോചിതരായതായി തായ്‌ലൻഡ് പ്രധാനമന്ത്രി സ്ഥിരീകരിച്ചു.16000 പേരുടെ ജീവനെടുത്ത പശ്ചിമേഷ്യൻ സംഘർഷത്തിനാണ് തെല്ല് അയവ് വന്നിരിക്കുകയാണ്. ഇന്ന് രാവിലെയാണ് ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത്. പിന്നാലെയാണ് ബന്ദികളുടെ മോചനം തുടങ്ങിയത്. കുട്ടികളെയും സ്ത്രീകളെയുമാണ് ഹമാസ് ഇന്ന് മോചിപ്പിച്ചത്. 24 പലസ്തീൻ സ്ത്രീകളെയും 15 കുട്ടികളെയും ഇന്നു തന്നെ മോചിപ്പിക്കുമെന്നാണ് അധികൃതർ അറിയിച്ചത്. മാസങ്ങളായി ഇസ്രയേലി ജയിലുകളിൽ കഴിയുന്നവരാണ് ഇവർ. ഇസ്രയേലി ബന്ദികൾ രാജ്യത്ത് എത്തിയാലുടൻ പലസ്തീനി ബന്ദികളെ…

Read More

അഹമ്മദാബാദ്:ശ​മ്പ​ളം ചോ​ദി​ച്ച ദ​ളി​ത് യു​വാ​വി​ന്‍റെ വാ​യി​ൽ ചെ​രി​പ്പ് കു​ത്തി​ക്ക​യ​റ്റിയെന്ന പരാതിയിൽ വ​നി​താ വ്യ​വ​സാ​യി വി​ഭൂ​തി പ​ട്ടേ​ൽ ഉ​ൾ​പ്പ​ടെ ആ​റു​പേ​ർ​ക്കെ​തി​രെ കേ​സ്. ഗു​ജ​റാ​ത്തി​ലെ മോ​ർ​ബി​യി​ലാ​ണ് സം​ഭ​വം.21 വയസുകാ​ര​ന് നേ​രെ​യാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. റാ​ണി​ബ ഇ​ൻ​ഡ​സ്ട്രീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് (ആ​ർ​ഐ​പി​എ​ൽ) മേ​ധാ​വി​യാ​ണ് വി​ഭൂ​തി പ​ട്ടേൽ ഒ​ക്ടോ​ബ​റി​ലാ​ണ് നി​ലേ​ഷ്, റാ​ണി​ബ ഇ​ന്‍​ഡ​സ്ട്രീ​സി​ല്‍ ടൈ​ല്‍​സ് ക​യ​റ്റു​മ​തി വി​ഭാ​ഗ​ത്തി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്. മാ​സം 12,000 രൂ​പ​യാ​യി​രു​ന്നു ശ​മ്പ​ളം.ഒ​ക്ടോ​ബ​ര്‍ 18ന് ​നി​ലേ​ഷി​നെ വി​ഭൂ​തി പ​ട്ടേ​ല്‍ പി​രി​ച്ചു​വി​ട്ടു. ജോ​ലി ചെ​യ്ത 16 ദി​വ​സ​ത്തെ ശ​മ്പ​ളം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ വി​ഭൂ​തി പ​ട്ടേ​ല്‍ വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ല്‍​കി​യി​ല്ല. പി​ന്നീ​ട് ഫോ​ണ്‍ വി​ളി​ച്ചാ​ല്‍ എ​ടു​ക്കാ​താ​യി.ഇ​തോ​ടെ ശ​മ്പ​ളം ചോ​ദി​ക്കാ​ന്‍ സ​ഹോ​ദ​ര​ന്‍ മെ​ഹു​ലി​നും അ​യ​ല്‍​വാ​സി​യാ​യ ഭ​വേ​ഷി​നു​മൊ​പ്പ​മാ​ണ് നി​ലേ​ഷ്, റാ​ണി​ബ ഇ​ൻ​ഡ​സ്ട്രീ​സി​ല്‍ എ​ത്തി​യ​ത്. തു​ട​ര്‍​ന്ന് വി​ഭൂ​തി പ​ട്ടേ​ലി​ന്‍റെ സ​ഹോ​ദ​ര​ൻ ഓം ​പ​ട്ടേ​ൽ കൂ​ട്ടാ​ളി​ക​ളു​മാ​യി സ്ഥ​ല​ത്തെ​ത്തി മൂ​വ​രെ​യും മ​ര്‍​ദി​ച്ചെ​ന്നാ​ണ് പ​രാ​തി.

Read More

കോഴിക്കോട്: മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ലി​നെ​തി​രെ ന​വ​കേ​ര​ള സ​ദ​സി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി. മു​ട്ടു​ങ്ങ​ൽ സ്വ​ദേ​ശി എ.​കെ. യൂ​സ​ഫ് ആ​ണ് പ​രാ​തി​ക്കാ​ര​ൻ. അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ ഉ​ൾ​പ്പെ​ട്ട സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ലെ 63 ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്ന കോ​ട​തി വി​ധി ന​ട​പ്പാ​ക്കി​കി​ട്ടാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​വ​ശ്യം.ഈ വിഷയത്തിൽ മു​ഖ്യ​മ​ന്ത്രി​ക്ക് നേ​ര​ത്തെ​യും പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​ന് മ​റു​പ​ടി ല​ഭി​ക്കാ​ത്ത​തി​നാ​ണ് യൂ​സ​ഫ് മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രി​ട്ട് പ​രാ​തി ന​ൽ​കി​യ​ത്.

Read More