Author: admin

കൊടുങ്ങല്ലൂർ: സംസ്ഥാന സർക്കാർ വെട്ടിക്കുറച്ച ന്യൂനപക്ഷ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പുകൾ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കോട്ടപ്പുറം രൂപതലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ആയിരം പേർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കും ന്യൂനപക്ഷ കമ്മീഷനും നൽകുന്നതിനായി കെ.എ.ൽ ‘സി ഡബ്ലിയു എ ഡയറക്ടർ ഫാ. ലിജോ മാത്യൂസ് താന്നിപ്പിള്ളിക്ക് കൈമാറി. ഭാരവാഹികളായ റാണി പ്രദീപ്, ഷൈബിജോസഫ്,ഡെയ്സി ബാബു,ഷൈനി തോമസ്, പ്രിയപീയൂസ്, ബിനു വിവിയൻ, മേരി ജോസ്, ഷെറിൻസാജു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Read More

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് നടക്കുമ്പോള്‍, പ്രധാനമന്ത്രി മോദി ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ‘മാനവവര്‍ഗത്തിന്റെ ഏറ്റവും വലിയ വിശ്വാസസംഗമം’  എന്നു വിശേഷിപ്പിക്കപ്പെടുന്ന മഹാകുംഭമേളയില്‍ പുണ്യനദികളായ ഗംഗയും യമുനയും അദൃശ്യയായ സരസ്വതിയും സംഗമിക്കുന്ന ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തി.

Read More

പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ ‘ഹോപ്പ്’ എന്ന പേരില്‍ ജനുവരിമാസം 24-ാം തീയതി തന്റെ ബാല്യകാലം മുതലുള്ള വിവിധ സംഭവങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് 320 പേജുള്ള ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി. മുന്‍കാല മോന്‍ഡഡോറി പ്രസാധകനും ഇപ്പോള്‍ അന്താരാഷ്ട്രസ്വതന്ത്ര പ്രസിദ്ധീകരണവുമായി മുന്നോട്ടുപോകുന്ന ശ്രീമാന്‍ കാര്‍ലോ മുസ്സോയുടെ സഹകരണത്തോടെയാണ് പരിശുദ്ധപിതാവ് ഈ ഗ്രന്ഥം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

Read More

ഒരു ശക്തയായ സ്ത്രീക്കും അവരുടെ കുടുംബത്തിനും ആദരാഞ്ജലി അര്‍പ്പിക്കുന്ന ആവേശകരമായ, ഹൃദയസ്പര്‍ശിയായ സിനിമ ഐഎഫ്എഫ്കെ 2024 ലെ ഉദ്ഘാടന ചിത്രം എന്ന നിലയില്‍ വമ്പിച്ച പ്രേക്ഷക പ്രശംസ നേടി.

Read More

1975 നെ ഇന്ത്യ അടയാളപ്പെടുത്തുന്നത് രാജ്യത്തെ അടിയന്തരാവസ്ഥക്കാത്തെ തുടക്കംകൊണ്ടാണ്. എന്നാല്‍ ആ ഇന്ത്യയില്‍ 1975ല്‍ ആരംഭിച്ച് അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തീകരിച്ച ഒരു ജീവചരിത്രപുസ്തകമുണ്ട്. നവീന്‍ ചൗള എഴുതിയ മദര്‍ തെരേസ. പുസ്തകം വായിച്ച ലോകത്തിലെ വിവിധ രാജ്യങ്ങളിലെ മനുഷ്യര്‍ തങ്ങളുടെ ഹൃദയത്തില്‍ പാവങ്ങളുടെ അമ്മയായ മദര്‍ തെരേസയ്ക്ക് പുതിയ വിശേഷണം നല്‍കി; ജീവിക്കുന്ന വിശുദ്ധ.

Read More

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ 1986ല്‍ കളമശ്ശേരിയില്‍ അര്‍പ്പിച്ച ദിവ്യബലിയുടെ സമാപനഗാനം ആലപിച്ചു കഴിഞ്ഞപ്പോള്‍ പാപ്പാ, ഗായകസംഘത്തെ നോക്കി കുറെ നേരം നിര്‍ത്താതെ കയ്യടിച്ചു. ഗായകനും സംഗീതപ്രേമിയുമായ പാപ്പായ്ക്ക് അത്രയേറെ അന്നത്തെ ആ ഗാനാലാപനം ഇഷ്ടപ്പെട്ടു.

Read More

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്നലെ പുറത്ത് വന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി ആം ആദ്മി പാര്‍ട്ടി. അരവിന്ദ് കെജ്രിവാള്‍ തുടര്‍ച്ചയായി നാലാം തവണയും ഡല്‍ഹി മുഖ്യമന്ത്രിയാകുമെന്നും മുന്‍കാലങ്ങളിലെ എക്‌സിറ്റ് പോളുകളും പാര്‍ട്ടിയുടെ പ്രകടനത്തെ കുറച്ചുകാണിച്ചിരുന്നു എന്നും എഎപിയുടെ ദേശീയ വക്താവ് റീന ഗുപ്ത പറഞ്ഞു. 2015 ലെയും 2020 ലെയും തിരഞ്ഞെടുപ്പുകളില്‍ ആം ആദ്മി പാര്‍ട്ടി തൂത്തുവാരി. എന്നാല്‍ അങ്ങനെയായിരുന്നില്ല അന്നത്തെ എക്‌സിറ്റ് പോളുകള്‍ പറഞ്ഞിരുന്നത് എന്ന് റീന ഗുപ്ത ചൂണ്ടിക്കാട്ടി. 2013, 2015, 2020 എന്നിങ്ങനെ ഏത് എക്സിറ്റ് പോള്‍ പരിശോധിച്ചാലും ആം ആദ്മി പാര്‍ട്ടിക്ക് സീറ്റുകള്‍ കുറവാണെന്നാണ് കാണിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ ഫലങ്ങളില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചു എന്നും റീന ഗുപ്ത പിടിഐയോട് പറഞ്ഞു. രാജ്യതലസ്ഥാനത്ത് ബി ജെ പി തരംഗം ആഞ്ഞടുകുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങളെല്ലാം തന്നെ പ്രവചിക്കുന്നത്. പല സർവ്വേകളും 40 ന് മുകളിൽ സീറ്റുകളാണ് ബി ജെ പിക്ക്…

Read More

ന്യൂഡല്‍ഹി : അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരെ കൊണ്ടുവന്നത് കൈയ്യിലും കാലിലും വിലങ്ങിട്ട്. അമൃത്സറില്‍ ഇറങ്ങുന്നതുവരെ വിലങ്ങിട്ടാണ് അമേരിക്ക ഇന്ത്യക്കാരെ നാടുകടത്തിയതെന്ന് വെളിപ്പെടുത്തല്‍. കൈയ്യില്‍ വിലങ്ങും കാലില്‍ ചങ്ങലയും ഇട്ടാണ് കൊണ്ടുവന്നതെന്നും അമൃത്സറില്‍ എത്തിയ ശേഷമാണ് വിലങ്ങ് അഴിച്ചതെന്നും മടങ്ങിയെത്തിയ ഇന്ത്യക്കാരന്‍ വെളിപ്പെടുത്തി. വിലങ്ങു വച്ചതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രങ്ങള്‍ ഇന്ത്യക്കാരുടേതല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നതിനിടെയാണ് യു എസ് സൈനിക വിമാനത്തില്‍ നാട്ടില്‍ തിരിച്ചെത്തിയ ജസ്പാല്‍ സിങിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ടവരില്‍ ഒരാളാണ് പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നിന്നുള്ള 36കാരനായ ജസ്പാല്‍ സിങ്. 19 സ്ത്രീകളും 13 പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടെ 104 ഇന്ത്യക്കാരുമായാണ് യു എസ് സൈനിക വിമാനം ബുധനാഴ്ച അമൃത്സറില്‍ ഇറങ്ങിയത്. ട്രംപിന്റെ ഇത്തരം നീക്കങ്ങളെ ഇന്ത്യ വകവച്ചു കൊടുക്കരുതെന്ന ആവശ്യം ശക്തമായിട്ടുണ്ട്. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ നോട്ടീസ് നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

Read More

ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കണമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് വീണ്ടും തടഞ്ഞ് യുഎസ് കോടതി വാഷിങ്ടണ്‍: അമേരിക്കയിൽ വനിതാ കായിക മത്സരങ്ങളിൽ ട്രാന്‍സ്ജെന്‍ഡറുകകൾ പങ്കെടുക്കുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തി യുഎസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രാന്‍സ്ജെന്‍ഡര്‍ അത്ലറ്റുകള്‍ക്ക് വനിതാ ടീമുകളില്‍ മത്സരിക്കാന്‍ അനുവദിക്കുന്ന സ്‌കൂളുകള്‍ക്ക് ഫെഡറല്‍ ഫണ്ട് നിഷേധിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അധികാരമുണ്ടെന്നും ഉത്തരവിലുണ്ട് . ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഇത്തരം മത്സരങ്ങളില്‍ പങ്കെടുക്കുന്നത് സ്ത്രീകളെയും പെണ്‍കുട്ടികളെയും അപകടപ്പെടുത്തുന്നതിനും അപമാനിക്കുന്നതിനും സ്വകാര്യത നഷ്ടപ്പെടുത്തുന്നതിനും കാരണമാകുന്നുവെന്നും ഉത്തരവില്‍ പറയുന്നു . 2028ല്‍ ലൊസാഞ്ചലസില്‍ നടക്കുന്ന ഒളിംപിക്‌സില്‍ ട്രാന്‍സ്ജെന്‍ഡര്‍ താരങ്ങളുടെ നിയമങ്ങള്‍ മാറ്റാന്‍ അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയെ പ്രേരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. അതിനിടെ കോടതികളിൽ ട്രംപ് തിരിച്ചടി നേരിടുകയാണ് .യുഎസില്‍ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കണമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് വീണ്ടും തടഞ്ഞ് യുഎസ് കോടതി. ഫെഡറല്‍ ജഡ്ജി ഡെബോറ ബോര്‍ഡ്മാനാണ് ഉത്തരവ് നടപ്പാക്കുന്നതില്‍ നിന്ന് ട്രംപ് ഭരണകൂടത്തിന് തടയിട്ടത്. ഉത്തരവ് ഭരണഘടനാ ലംഘനമെന്ന് മേരിലാന്‍ഡ് കോടതി നിരീക്ഷിച്ചു.…

Read More