- രാഷ്ട്രപതിയില്‍ നിന്നും ദാദാസാഹേബ് പുരസ്കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍
- ഇന്ത്യ ലോകകപ്പ് നേടിയ മത്സരം നിയന്ത്രിച്ച ഡിക്കി ബേര്‍ഡ് അന്തരിച്ചു
- ഫ്രാൻസിൽ ക്രൈസ്തവ വിശ്വാസി കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് അസ്സീറിയൻ സഭ
- നൈജീരിയയിൽ വൈദീകൻ കൊല്ലപ്പെട്ടു
- അർജന്റീന ടീം മാനേജർ ഇന്ന് കൊച്ചിയിൽ
- പൃഥ്വിരാജിൻറെയും ദുൽഖർ റഹ്മാന്റേയും വീടുകളിലുൾപ്പടെ 30 ഇടങ്ങളിൽ പരിശോധനയുമായി കസ്റ്റംസ്
- ദാദ സാഹിബ് ഫാൽക്കെ പുരസ്കാരം ഇന്ന്; രാഷ്ട്രപതിയിൽ നിന്ന് മോഹൻലാൽ ഏറ്റുവാങ്ങും
- ബിഷപ്പ് എഡ്വിൻ കൊളാക്കോ അന്തരിച്ചു
Author: admin
കൊച്ചി : ഫാ. ഫിർമൂസ് കാച്ചപ്പിള്ളി ഒസിഡി അനുസ്മരണ സമ്മേളനവും, ഫിർമുസ് ഫൗണ്ടേഷന്റെ വെബ്സൈറ്റ് ഉത്ഘാടനവും നടന്നു . കേരളത്തിലെ ലത്തിൻ കാത്തോലിക്കാ യുവജനങ്ങളെ സംഘടിപ്പിക്കുകയും ചരിത്രപരമായ മുന്നേറ്റങ്ങൾക്കും, നേട്ടങ്ങൾക്കും നേതൃത്വം വഹിക്കുകയും ചെയ്ത ഫാ. ഫിർമൂസ്,, കേരള കാത്തലിക്ക് യൂത്ത് മൂവ്മെന്റ്ന്റെ (KCYM) ഡയറക്ടറുമായിരുന്നു . ഫൗണ്ടേഷൻ പ്രസിഡന്റ് മാത്യു ലിഞ്ചൻ റോയിയുടെ അദ്ധ്യക്ഷതയിൽ എറണാകുളം സെമിത്തേരിമുക്കിലുള്ള കർമൽ ഹാളിൽ ഫിർമുസ് ഫൗണ്ടെഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം തിരുക്കുടുംബ ആശ്രമ സുപ്പിരിയർ ഫാ. ടൈറ്റസ് കാരിക്കാശേരി ഒസിഡി ഉദ്ഘാടനം ചോയ്തു. ഫൗണ്ടേഷൻ ആരംഭിച്ച വെബ്സൈറ്റ് കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് ഉത്ഘാടനം ചെയ്തു. ജൂലിയറ്റ് ഡാനിയൽ, കെ. ആർ ജോൺ, സിസ്റ്റർ പേഴ്സി സിടിസി പ്രൊവിൻഷ്യൽ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ചടങ്ങിൽ വരാപ്പുഴ, രൂപതയിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട KCYM ഭാരവാഹികളെ ആദരിക്കുകയും ചെയ്യ്തു. N. C അഗസ്റ്റിൻ, ജോയ് ഗോതുരുത്ത്,ഫ്രാൻസിസ് ഷെൻസൻ,രാജീവ് പാട്രിക്ക്, അഗസ്റ്റിൻ പനച്ചിക്കൽ, ജോസി…
വൈപ്പിൻ: പള്ളിപ്പുറം പ്രസിദ്ധമായ മഞ്ഞു മാത തിരുനാൾ ഹരിത തിരുനാളായി ആഘോഷിക്കുന്നതിൻ്റെ പ്രചാരണ വിളമ്പരജാഥ ഹരിതകേരളം മിഷൻ്റെയും, ഗ്രാമപഞ്ചായത്തിൻ്റെയും, തിരുനാൾ ആഘോഷ കമ്മറ്റിയുടെയുടെയുംനേതൃത്വത്തിൽ നടത്തി. സെൻ്റ് മേരീസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളും ഹരിതകർമ്മസേനാംഗങ്ങളും ചേർന്ന് നടത്തിയ വിളമ്പര കൂട്ടായ്മയിൽ റവ: ഡോക്ടർ ആൻ്റണി കുരിശിങ്കൽ, സഹവികാരികളായ ഫാ : ജോമിറ്റ് ജോർജ് നടവിലെ വീട്ടിൽ, ഫാദർ ഫിലിപ്പ് ടോണി പിൻഹിറോ , കൈക്കാരന്മാരായ ജോസഫ്, ജോപ്പൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രമണി അജയൻ, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺമാരായ ബിന്ദു തങ്കച്ചൻ, രാധിക സതീഷ്, വാർഡ് ജനപ്രതിനിധി അലക്സ്റാൾസൺ, ഹരിതകേരളം റിസോഴ്സ് പേഴ്സൺമാരായ പിജി മനോഹരൻ, എം കെ ദേവരാജൻ കില ആർപി പി.ജി സുധീഷ്, HI ശാരിക ,സെൻ്റ് മേരീസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ, ഹരിതകർമ്മസേനാംഗങ്ങൾ, എന്നിവർപങ്കാളികളായി. 150 ഓളം പള്ളിയങ്കണത്തിലെ കച്ചവടക്കാർക്ക്നോട്ടീസ് നല്കി മാലിന്യശുചിത്വത്തെ കുറിച്ച് ജാഥാംഗങ്ങൾ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രത്യേകം ബിന്നുകൾ പാഴ്‌വസ്തുക്കൾ നിക്ഷേപിയ്ക്കുന്നതിനായി വിവിധ ഭാഗങ്ങളിൽ വയ്ക്കുന്നതുകൂടാതെ കച്ചവടക്കാർ ഇതിനായി പ്രത്യേകം…
മുണ്ടക്കൈ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിലിന്റെ ഏഴാം നാൾ .ഇതുവരെ മരിച്ചവരുടെ എണ്ണം 387 ആയി. ബെയ്‍ലി പാലത്തിന് സമീപം ഇന്ന് വ്യാപക തിരച്ചിൽ നടത്തും. രണ്ട് സിഗ്നലുകൾ കേന്ദ്രീകരിച്ചാകും തിരച്ചിൽ. ഡോഗ് സ്ക്വാഡിനെയും സ്ഥലത്ത് എത്തിക്കും. റഡാറുകൾ ഉൾപ്പടെ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചായിരിക്കും തിരച്ചിൽ നടത്തുക. ചാലിയാറിലും ഇന്ന് വ്യാപക തിരച്ചിൽ നടത്തും. അതേസമയം, മുണ്ടക്കൈ ഉരുൾപൊട്ടലിൽ തിരിച്ചറിയാനാകാത്ത എട്ട് മൃതദേഹങ്ങൾ ഇന്നലെ സംസ്കരിച്ചു. ഇന്ന് കൂടുതൽ മൃതദേഹങ്ങൾ സംസ്കരിക്കും. ഇനിയും കണ്ടെത്താനുള്ളത് 180 പേരെയാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് പതിനായിരത്തിലധികം ആളുകളാണ്. വയനാട്ടിൽ ഇന്ന് മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കും. വയനാട് ജില്ലയിൽ സ്കൂളുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നു മുതൽ തുറക്കുമെന്ന് കലക്ടർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രമാകും അവധി. കുട്ടികളുടെ സുരക്ഷിതത്വം രക്ഷിതാക്കളും അധ്യാപകരും ഉറപ്പുവരുത്തണമെന്നും കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം: കേരള തീരത്ത് തിങ്കളാഴ്ച രാത്രി വരെ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. തമിഴ്നാട് തീരത്തും സമാനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യ തൊഴിലാളികൾ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
കല്‍പ്പറ്റ: വയനാട് ദുരന്തത്തില്‍ മരിച്ച തിരിച്ചറിയാത്ത മൃതദേഹങ്ങൾക്കായി പുത്തുമലയില്‍ അന്ത്യവിശ്രമം. നാല്‍പതോളം മൃതദേഹങ്ങളാണ് കൂട്ടമായി സംസ്‌കരിക്കുന്നത്. ഹാരിസണ്‍ പ്ലാന്റേഷന്‍ ഭൂമിയില്‍ അടുത്തടുത്ത് കുഴികളെടുത്താണ് സംസ്‌കാരം നടത്തുന്നത്. സര്‍വമത പ്രാര്‍ഥനയോടെയാണ് സംസ്‌കാര ചടങ്ങുകള്‍. കണ്ണീരോടെ വിടനല്‍കാന്‍ കാണാതായവരുടെ ബന്ധുക്കളും നാട്ടുകാരും പുത്തുമലയിലേക്ക് ഒഴുകിയെത്തുകയാണ്. അതിനിടെ, ദുരന്തത്തില്‍ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാമ്പിള്‍ ശേഖരണം തുടങ്ങി. ആദ്യഘട്ടത്തില്‍ ദുരന്ത മേഖലയില്‍ നിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ ശേഖരിച്ചിരുന്നു. അടുത്തഘട്ടത്തില്‍ ഇപ്പോള്‍ ശേഖരിക്കുന്ന രക്ത സാമ്പിളുകളും ഡിഎന്‍എകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കും.
തിരുവനന്തപുരം: കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം അറിയിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പിണറായി വിജയന്‍ കത്തയച്ചു. മുഖ്യമന്ത്രി ഇന്ന് അര്‍ജുന്റെ കോഴിക്കോടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. അര്‍ജുനെ കണ്ടെത്തുന്നതിനായി ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ചെയ്യുമെന്ന് ഉറപ്പ് നല്‍കിയശേഷമായിരുന്നു മുഖ്യമന്ത്രിയുടെ മടക്കം. പിന്നാലെയാണ് കര്‍ണാടകയ്ക്ക് കത്തയച്ചത്. അര്‍ജുനായുള്ള തിരച്ചില്‍ ഇന്ന് ആരംഭിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചിരുന്നെങ്കിലും ഗംഗാവാലിയിലെ അടിയൊഴുക്ക് കുറയാത്തതിനാല്‍ പുഴയില്‍ ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് തിരച്ചിലിനായി പ്രദേശത്തേക്ക് എത്തിയ ഈശ്വര്‍ മല്‍പെയും സംഘവും മടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായ സാഹചര്യമാണ് പുഴയിലേതെന്നും അരികുകളില്‍ പരിശോധിക്കാനായിരുന്നു പദ്ധതിയെന്നും ഈശ്വര്‍ മല്‍പെ പ്രതികരിച്ചിരുന്നു. എന്നാല്‍ പൊലീസ് പിന്തിരിപ്പിച്ചതോടെ സംഘം മടങ്ങി. ‘പൊലീസ് വന്നിട്ട് പുഴയിലേക്ക് ഇറങ്ങരുതെന്ന് പറഞ്ഞു. ഡൈവ് ചെയ്യാമെന്ന് പറഞ്ഞിട്ടും അവര്‍ സമ്മതിച്ചില്ല. അഞ്ചാമത്തെ തവണയാണ് ഇവിടേക്ക് വരുന്നത്. വീട്ടില്‍ നിന്നും 200 കിലോ മീറ്റര്‍ ഉണ്ട് ഇവിടേക്ക്. ഞങ്ങളുടെ…
പാരിസ്: പാരിസ് ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ. ക്വാർട്ടർ ഫൈനലിൽ ബ്രിട്ടനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയിൽ കടന്നത്. നാല് ക്വാർട്ടർ പൂർത്തിയായപ്പോൾ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. പിന്നാലെ ഷൂട്ടൗട്ടിൽ ബ്രിട്ടനെ 4-2ന് വീഴ്ത്തിയാണ് ഇന്ത്യയുടെ വിജയം. ബ്രിട്ടന്റെ മൂന്ന് ശ്രമങ്ങളാണ് മലയാളി താരം പി ആർ ശ്രീജേഷ് തടഞ്ഞിട്ടത്. തുടർച്ചയായി നാല് പെനാൽറ്റി കോർണർ ലഭിച്ചിട്ടും ഇന്ത്യയ്ക്ക് ഗോൾപോസ്റ്റിലേക്ക് പന്തെത്തിക്കാൻ കഴിഞ്ഞില്ല. രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽ ഇന്ത്യൻ താരം അമിത് രോഹിദാസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ ഇന്ത്യൻ ടീം 10 പേരായി ചുരുങ്ങി 22-ാം മിനിറ്റിൽ ഇന്ത്യ മത്സരത്തിൽ മുന്നിലെത്തി. പെനാൽറ്റി കോർണറിൽ നിന്ന് ലഭിച്ച പാസിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമ്മൻപ്രീത് സിംഗ് ആണ് വലചലിപ്പിച്ചത്. പിന്നാലെ പ്രതിരോധം ശക്തിപ്പെടുത്താനായിരുന്നു ഇന്ത്യൻ ശ്രമം. പക്ഷേ 27-ാം മിനിറ്റിൽ ബ്രിട്ടൻ തിരിച്ചടിച്ചു. ലീ മോർട്ടന്റെ ഗോളിൽ ബ്രിട്ടൻ സമനില പിടിച്ചു. ആദ്യ പകുതിയിലെ രണ്ട്…
പല ദീപുരാജ്യങ്ങളും സമുദ്രനിരപ്പ് വര്‍ധനയുടെ ഭവിഷ്യത്തുകള്‍ നേരിട്ട് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇന്ന് കടല്‍ ചിലരുടെ വീട്ടുമുറ്റത്ത് അവര്‍ പോലും തിരിച്ചറിയാതെ എത്തിയിട്ടുണ്ട്.
മുലയൂട്ടലിന്റെ ആവശ്യകതയും ഗുണങ്ങളും ബോധവൽക്കരിക്കാനും മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുവാനുമായി ആഗസ്റ്റ് 1മുതൽ 7വരെ എല്ലാ വർഷവും ലോക മുലയൂട്ടൽ വാരം (World Breastfeeding Week) ആയി ആചരിച്ചു വരുന്നു. 1991ൽ WHO മുലയൂട്ടലിന്റെ പ്രാധാന്യം കണക്കിലെടുത്ത് ആവിഷ്കരിച്ച “Baby Friendly Hospital Initiative”ന്റെ തുടർച്ചയായി ആണ് ഇത് നടത്തി വരുന്നത്.
കൊച്ചി:പിതൃസ്മരണയില്‍ ഹൈന്ദവ വിശ്വാസികള്‍ തങ്ങളുടെ കുടുംബങ്ങളില്‍ നിന്നു വേര്‍പിരിഞ്ഞു പോയവര്‍ക്കായി കര്‍ക്കിടക വാവ് ദിവസം ബലിതര്‍പ്പണം നടത്തും. ആലുവ ശിവക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനായി ആയിരങ്ങള്‍ എത്തും. ആലുവ മണപ്പുറത്ത് 45 ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് ക്ഷേത്രത്തിനു ചുറ്റും ചെളിയടിഞ്ഞതിനാല്‍ പാര്‍ക്കിങ് ഏരിയയിലാണ് ബലിത്തറകള്‍ ഒരുക്കിയിരിക്കുന്നത്. കര്‍ക്കടക മാസത്തിലെ കറുത്തവാവ് ദിനത്തിലാണ് കർക്കടക വാവ് ബലി ആചരിക്കുന്നത്. ഈ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. മരിച്ച് പോയ പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന മക്കളോ ബന്ധുമിത്രാദികളോ ചെയ്യുന്ന കർമമാണ് ബലിയിടല്‍. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. അതുകൊണ്ടാണ് കര്‍ക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്. ബലിതര്‍പ്പണം കഴിഞ്ഞാല്‍ പിതൃക്കള്‍ക്ക് സദ്യ തയ്യാറാക്കി വിളമ്പും. വിളക്ക് കത്തിച്ച് വെച്ചശേഷം സദ്യ ഇലയിട്ട് ആദ്യം പിതൃക്കള്‍ക്ക് നല്‍കും. അതിനുശേഷമേ വീട്ടുകാര്‍ കഴിക്കുകയുള്ളൂ.ആലുവ മണപ്പുറം,തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, പെരുമ്പാവൂര്‍ ചേലാമറ്റം ക്ഷേത്രം, ആലുവ മണപ്പുറം,…
Subscribe to Updates
Get the latest creative news from FooBar about art, design and business.