Author: admin

ഒരു ആദ്ധ്യാത്മിക ആചാര്യനും കടന്നുചെല്ലാത്ത വഴികളിലൂടെ സഞ്ചരിച്ച മഹനീയ വ്യക്തിത്വമായിരുന്നു ഫ്രാൻസീസ് പാപ്പയുടേതെന്ന് പ്രൊഫ. എം.കെ സാനു പറഞ്ഞു. കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് സംഘടിപ്പിച്ച ഫ്രാന്‍സിസ് പാപ്പാ അനുസ്മരണ സമ്മേളനം ‘പാപ്പാസ്മൃതി’

Read More

നിത്യതയിലേക്ക് കടന്നു പോയ ഫ്രാന്‍സിസ് പാപ്പായോടുള്ള ജനങ്ങളുടെ സ്നേഹത്തിനും, വാത്സല്യത്തിനും നാം ഈ ദിവസങ്ങളില്‍ സാക്ഷ്യം വഹിച്ചുവെന്ന് കര്‍ദിനാള്‍ സംഘത്തിന്റെ ഡീന്‍ കര്‍ദിനാള്‍ ജോവാന്നി ബാത്തിസ്ത്ത റേ പറഞ്ഞു. ഫ്രാന്‍സിസ് പാപ്പായുടെ ജീവിതത്തിലെ അനശ്വരമായ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ട് സംസ്‌കാര ശുശ്രൂഷയില്‍ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

Read More

കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ സൗജന്യ സന്ധി മാറ്റിവെക്കൽ നിർണ്ണയക്യാമ്പ് സംഘടിപ്പിച്ചു. ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 5000- ൽ അധികം സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയകൾ ലൂർദ് ആശുപത്രിയിൽ വിജയകരമായിനിർവഹിച്ചിട്ടുണ്ടെന്നും, അതിനൂതനമായ റോബോട്ടിക് സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലൂർദ് ആശുപത്രിയിൽ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പിൽ നിന്ന് തിരഞ്ഞെടുക്കുന്ന രോഗികൾക്ക് മിതമായ നിരക്കിൽ സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയ ലഭ്യമാക്കുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയലൂർദ് ഓർത്തോപീഡിക്സ് വിഭാഗം മേധാവിയും സീനിയർ കൺസൾട്ടൻ്റുമായ ഡോ. ജോൺ ടി. ജോൺ പറഞ്ഞു. ഇൻ്റർവെൻഷണൺ പെയിൻ മാനേജ്മെൻ്റ് വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. ടിഷ ആൻ ബാബു, സീനിയർ റെസിഡൻ്റ് ഡോ. ഷിനാസ് ബി സലാം,ഫെലോ ഇൻ ആർത്രോസ്കോപ്പിക് & ആർത്രോപ്ലാസ്റ്റി ഡോ. ജിതിൻ മോഹൻ,ഫിസിയോതെറാപ്പി വിഭാഗം ഇൻചാർജ് ശ്രീമതി അനുപമ ജി. നായർ, ഫിസിയോതെറാപ്പിസ്റ്റ് ആശിഷ് ജോസിയ, ഡയറ്റീഷ്യൻ ജോസ്ന പി എന്നിവർബോധവൽക്കരണ ക്ലാസ്സ് നയിച്ചു.

Read More

കോട്ടപ്പുറം : ഫ്രാൻസിസ് പാപ്പയുടെ ആത്മശാന്തിക്ക് വേണ്ടി കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൽ അനുസ്മരണ ദിവ്യബലി നടത്തി. കോട്ടപ്പുറം ബിഷപ്പ് എമിരിറ്റസ് ജോസഫ് കാരിക്കശ്ശേരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന ദിവ്യബലിയിൽ കോട്ടപ്പുറം രൂപതയിലെ എല്ലാ വൈദീകരും സഹകാർമ്മികരായി. രൂപതയിലെ വിവിധ ഇടവകകളിൽ നിന്ന് സന്യസ്തരും നൂറുകണക്കിന് അൽമായ വിശ്വാസികളും ബലിയർപ്പണത്തിൽ പങ്കുചേർന്നു. ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരിയും വൈദീകരും സന്യസ്തരും വിശ്വാസികളും ഫ്രാൻസിസ് പാപ്പയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി

Read More

കോഴിക്കോട്: കോഴിക്കോട് അതിരൂപത കുടുംബ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഭീകരരുടെ ആക്രമത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും കത്തിച്ച മെഴുകുതിരി യോടെ പ്രാർത്ഥനകൾ അർപ്പിക്കുകയും ചെയ്തു. അനുശോചന യോഗത്തിൽ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. കോഴിക്കോട് അതിരൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാദർ ജിജു പള്ളിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് ഡയറക്ടർ ഫാദർ ലാൽ ഫിലിപ്പ്, സിറ്റി സെന്റ് ജോസഫ് ഇടവക വികാരി ഫാദർ റെനി റോഡ്രിക്ക്സ്, കുടുംബസമിതി അതിരൂപത കോഡിനേറ്റർ പാട്രിക് മേച്ചേരി, മേഖലാ കോഡിനേറ്റർ ജോളി ജെറോം, ആനിമേറ്റർ സിസ്റ്റർ ആൽമ എ. സി. എന്നിവർ അനശോചനം അർപ്പിച്ചു

Read More

കണ്ണൂർ: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ) കണ്ണൂർ രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ ഫ്രാൻസിസ് പാപ്പയുടെ ആത്മശാന്തിക്കായി ഓർമ്മത്തിരി തെളിയിച്ചു പ്രാർഥനാഞ്ജലി നടത്തി. കണ്ണൂർ കാൽടെക്സ് ജംക്ഷനിലെ ഗാന്ധി സർക്കിളിൽ നടന്ന അനുസ്മരണ പ്രാർഥനകൾക്ക് കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല നേതൃത്വം നൽകി. കാരുണ്യത്തിന്റെ ഒരു പുതിയ അദ്ധ്യായം ലോകത്തിന് മുൻപിൽ തുറന്ന് തന്ന പാപ്പ, പാവപ്പെട്ടവരെയും, രോഗികളേയും, കുടിയേറ്റക്കാരേയും സമൂഹത്തിന്റെ താഴെ തട്ടിൽ കഴിയുന്ന എല്ലാവരിലും യേശു ദർശനം ഉൾക്കൊണ്ട് ചേർത്ത് പിടിച്ച് ഈ കാലഘട്ടത്തിലെ ജീവിച്ചിരുന്ന മറ്റൊരു ക്രീസ്തുവായിരുന്നു ഫ്രാൻസിസ് പാപ്പയെന്ന് ബിഷപ് അനുസ്മരിച്ചു.മൗന ജാഥയായി പാപ്പയുടെ ചിത്രത്തിന് മുൻപിൽ മെഴുക് തിരി കത്തിച്ച് കൊണ്ടാണ് വിശ്വാസികൾ പ്രാർത്ഥനാഞ്ജലിയിൽ പങ്കെടുത്തത്.കൂടാതെ സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ശ്രീനഗറിലെ പഹൽഗാമിൽ ഭീകരവാദികൾ വധിച്ച 26 വിനോദസഞ്ചാരികൾക്കും ചടങ്ങിൽ ആദരാഞ്ജലികൾ അർപ്പിച്ചു. കെ.എൽ.സി.എ മുൻ സംസ്ഥാന പ്രസിഡണ്ട് ആൻ്റണി നൊറോണ അധ്യക്ഷത വഹിച്ചു. മോൺ. ഡോ. ക്ലാരൻസ് പാലിയത്ത്, കെ.…

Read More

സ്വർഗ്ഗപിതാവിൻ്റെ പക്കലേയ്ക്ക് യാത്രയായ ആഗോള കത്തോലിക്കാ സഭ മേലദ്ധ്യക്ഷനും വി.പത്രോസിൻ്റെ പിൻഗാമിയുമായ ഫ്രാൻസീസ് പാപ്പയുടെ ഛായാചിത്രത്തിൽ തിരികൾ തെളിയിച്ചു കൊണ്ട് KLCA കൊച്ചി രൂപതയുടെ നേതൃത്വത്തിൽ പാമ്പായി മൂല സെ.മേരീസ് പള്ളിക്കു മുന്നിൽ അനുസ്മരണ സമ്മേളനവും പ്രാർത്ഥനയും സംഘടിപ്പിച്ചു. രൂപതാ പ്രസിഡൻ്റ് പൈലി ആലുങ്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ KLCA സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ. തോമസ്, സംസ്ഥാന ജന. സെക്രട്ടറി ബിജു ജോസി , ഫാ. ആൻ്റണി കുഴിവേലിൽ, ഫാ. റാഫി കൂട്ടുങ്കൽ, ജോബ് പുളിക്കിൽ, സിന്ധു ജസ്റ്റസ്, ഹെൻസൺ പോത്തംപള്ളി , ബെന്നി ജോസഫ്, ജോഷി മുരിക്കുംതറ, ലിനു തോമസ്, ജോസ് മോൻ, ജോസി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി

Read More

ദൈവത്തിന്റെ വിശ്വസ്ത ദാസനും, സഹനത്തിന്റെയും, കരുണയുടെയും, നീതിയുടെയും പ്രതീകവുമായ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായ്ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചു വരാപ്പുഴ അതിരൂപത സി.എല്‍.സി അംഗങ്ങൾ. എറണാകുളം വിമലാമ്പിക കോൺവെന്റിൽ വെച്ച് വരാപ്പുഴ അതിരൂപത സി.എല്‍.സി ഡയറക്ടർ ഫാ.ജോബി ആലപ്പാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ അനുസ്മരണ പ്രാർത്ഥന അർപ്പിക്കുകയും പരിശുദ്ധ പിതാവിന്റെ ആത്മശാന്തിക്ക് വേണ്ടി ദിവ്യകാരുണ്യ തിരുസന്നിധിയിൽ ജപമാല, മരിച്ചവർക്കു വേണ്ടിയുള്ള അനുതാപസങ്കീർത്തനങ്ങൾ ചൊല്ലി പ്രാർത്ഥിക്കുകയും ചെയ്തു. വരാപ്പുഴ അതിരൂപത സി.എല്‍.സി ആനിമേറ്ററും അംബികാപുരം വിമലാംമ്പിക കോൺവെന്റ് സുപ്പീരിയറുമായ സി. ടീന, വരാപ്പുഴ അതിരൂപത സി.എല്‍.സി പ്രസിഡന്റ് അലന്‍ പി. ടൈറ്റസ്, വരാപ്പുഴ അതിരൂപത സി.എല്‍.സി ജോയിന്റ് സെക്രട്ടറി സുജിത് അർമിഷ് എന്നിവരും നേതൃത്വം നല്‍കി. കൂടാതെ മറ്റു സി.എല്‍.സി യൂണിറ്റുകളിൽ നിന്നുമുള്ള അംഗങ്ങളും പ്രാർത്ഥനയിൽ പങ്കുചേർന്നു.

Read More

പ്രത്യാശയുടെ ജൂബിലി വര്‍ഷത്തില്‍ വിശുദ്ധവാതില്‍ ലോകത്തിനായി തുറന്നിട്ടുകൊണ്ട്, ഉയിര്‍പ്പുതിരുനാളില്‍ ഭൂമുഖത്ത് ഇന്നു ജീവിച്ചിരിക്കുന്ന എല്ലാ മനുഷ്യര്‍ക്കും ദൈവകരുണയുടെ ആശീര്‍വാദം നല്‍കിയ ഫ്രാന്‍സിസ് പാപ്പായ്ക്ക് ലോകം ഇന്നു വിടചൊല്ലുന്നു.

Read More