Author: admin

കെനിയയുടെ ജനാധിപത്യ പ്രക്രിയകളിൽ ഉത്തരവാദിത്തത്തോടെ സജീവമായി പങ്കുചേരാൻ കെനിയയിലെ കിറ്റാലെ, ലോഡ്വാർ കത്തോലിക്കാ രൂപതകളിലെ ബിഷപ്പുമാർ രാജ്യത്തെ യുവാക്കളോട് ആഹ്വാനം ചെയ്തു. മാർച്ച് 6 വെള്ളിയാഴ്ച നടത്തിയ സംയുക്ത പ്രസ്താവനയിൽ, കിറ്റാലെയിലെ ബിഷപ്പായ ഹെൻറി ജുമ ഒഡോണ്യയും, ലോഡ്വാറിലെ ജോൺ എംബിൻഡയും ജനാധിപത്യ പ്രക്രിയകളിൽ യുവാക്കളുടെ സാന്നിധ്യം അനിവാര്യമാണെന്ന് പ്രഖ്യാപിച്ചു.

Read More

അംഗോളയിലെ ലുവാണ്ട അതിരൂപതയിലെ സെന്റ് ജോസഫ് പാസ്റ്ററൽ സെന്ററിലെ ഇടവക ഓഫീസിനുള്ളിൽ വെച്ച് കത്തിയുമായി അക്രമി നടത്തിയ അക്രമത്തിൽ നിന്ന് കത്തോലിക്കാ പുരോഹിതൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഫെബ്രുവരി 28 ന് രാവിലെ 7:30 ന് ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി മോറോ ബെന്റോ ഇടവകയ്ക്കുള്ളിലെ പാസ്റ്ററൽ സെന്ററിൽ നടന്ന സംഭവത്തിൽ, ക്ലാരേഷ്യൻസ് എന്നും അറിയപ്പെടുന്ന കോൺഗ്രിഗേഷൻ ഓഫ് മിഷനറി സൺസ് ഓഫ് ദി ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി (സിഎംഎഫ്) യിലെ (സിഎംഎഫ്) 51 വയസ്സുള്ള ഫാ. ഇനാസിയോ കഹാംബയെ ആണ് അക്രമി കൊലപ്പെടുത്താൻ ശ്രമിച്ചത്.

Read More

കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻറെ പതിമൂന്നാമത് സംസ്ഥാന ജനറൽ കൗൺസിൽ മാർച്ച് 13, 14 തിയതികളിൽ കോട്ടപ്പുറം രൂപതയുടെ ആതിഥേയത്വത്തിൽ വികാസ് ആനിമേഷൻ സെൻ്ററിൽ നടത്തും. വനിതാ മുന്നേറ്റം നീതിക്കും വികസനത്തിനും എന്നതാണ് മുഖ്യവിഷയം കെആർഎൽസിബിസി കെആർഎൽസിസി പ്രസിഡണ്ട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം നിർവഹിക്കും.

Read More

ജസ്റ്റിസ്‌ ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്‌ മുൻഗണനാ ക്രമത്തിൽ , സമയബന്ധിതമായി , കൂടിയാലോചനയിലൂടെ നടപ്പാക്കുമെന്ന് ഉറപ്പുവരുത്താൻ കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ജാഗ്രത സമിതികൾ രൂപീകരിക്കാൻ തീരുമാനിച്ചു. കെ.എൽ.സി.എ സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ ആണ് ഇത് സംബന്ധിച്ചു തീരുമാനം ഉണ്ടായത്.

Read More

കോട്ടപ്പുറം രൂപതയുടെ നവീകരിച്ച ബിഷപ്പ്സ് ഹൗസും പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും ആശീർവ്വദിച്ചു. ആശീർവ്വാദകർമ്മത്തിന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമ്മികത്വം വഹിച്ചു. ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകവാടത്തിൽ നാടമുറിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.

Read More

കേരള ലാറ്റിൻ കത്തോലിക് കൗൺസിലിന്റെയും കെആർഎൽസിസിയുടെയും നിരന്തരമായ ഇടപെടലുകളുടെ പശ്ചാത്തലത്തിലാണ് കോശി കമ്മീഷൻ രൂപീകരിക്കപ്പെട്ടത്. കമ്മീഷന്റെ വിവിധ സിറ്റിങ്ങുകളിൽ ലത്തീൻ കത്തോലിക്ക സംഘടനകൾ സമർപ്പിച്ച നിവേദനങ്ങളും ആവശ്യങ്ങളും പരിഗണിച്ചാണ് സർക്കാർ ഈ വിഷയത്തിൽ നിർണായക തീരുമാനം എടുത്തിരിക്കുന്നത്

Read More

പൊന്നിൻ തിളക്കവുമായി എം.ജി. യൂണിവേഴ്സിറ്റി കലോത്സവത്തിൽ നിന്നും വിട വാങ്ങി മൈക്കൾ ജോ ഫ്രാൻസിസ് . തുടർച്ചയായ അഞ്ചാം വാർഷവും മൈക്കൾ ജോ എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ നിറ സാന്നിദ്ധമായിരുന്നു . തോപ്പുംപടി കുടിയൻചേരി ഫ്രാൻസിസ് മൈക്കളിന്റെയും ഷൈനിയുടേയും രണ്ടാമത്തെ മകനായ മൈക്കൾ ജോ

Read More

ജീവിതത്തിലൂടെയുള്ള ഒരു യാത്ര: ‘ദി ബ്ലൂ ട്രെയില്‍’, 2025 ല്‍ ഗബ്രിയേല്‍ മസ്‌കാറോ സംവിധാനം ചെയ്ത ബ്രസീലില്‍ നിന്നുള്ള സിനിമ. ഒറ്റനോട്ടത്തില്‍, ഒരു സ്ത്രീയുടെ യാത്രയെക്കു റിച്ചുള്ള ചിത്രീകരണമായി ഇത് തോന്നിയേക്കാം, എന്നാല്‍ ഉപരിതലത്തിനടിയില്‍, പ്രായമായവരെ ഉപയോഗശൂന്യമായി കണക്കാക്കുന്ന പുതിയ സമൂഹം വാര്‍ദ്ധക്യം, സ്വാതന്ത്ര്യം, അന്തസ്സ് എന്നിവയെ എത്തരത്തിലാണ് കാണാന്‍ ശ്രമിക്കുന്നത് എന്നാണ് ചിത്രം അന്വേഷിക്കുന്നത്.

Read More

പരിശുദ്ധപിതാവ് ലിയോ പതിനാലാമൻ പാപ്പായും ഓസ്ട്രിയയുടെ പ്രസിഡന്റ് അലക്‌സാണ്ടർ വാൻ ഡെർ ബെല്ലെനും തമ്മിൽ വത്തിക്കാനിൽ വച്ച് ഒരു കൂടിക്കാഴ്ച നടന്നതായി പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു. മാർച്ച് അഞ്ചാം തീയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ വച്ചായിരുന്നു ഈ കൂടിക്കാഴ്ച നടന്നത്.

Read More

ലോകത്ത് വർദ്ധിച്ചുവരുന്ന യുദ്ധങ്ങളുടെയും കൂടി പശ്ചാത്തലത്തിൽ, സമാധാനത്തിനായി നിരവധി തവണ നടത്തിയ ആഹ്വാനങ്ങൾക്ക് പിന്നാലെ, നിരായുധീകരണത്തിനും സമാധാനത്തിനും വേണ്ടിയുള്ള പ്രാർത്ഥനകൾക്ക് ലോകത്തെ ക്ഷണിച്ച് ലിയോ പതിനാലാമൻ പാപ്പാ. മാർച്ച് മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗങ്ങളുമായി, പരിശുദ്ധ പിതാവിന്റെ പേരിലുള്ള പ്രാർത്ഥനാശൃംഖല പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെയാണ് ഇത്തരമൊരു അഭ്യർത്ഥന പാപ്പാ മുന്നോട്ട് വയ്ക്കുന്നത്.

Read More