Author: admin
കോഴിക്കോട് : വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വെള്ളിമാടുകുന്ന് സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ചേവായൂർ പോലീസ് സ്റ്റേഷൻ വരെ ഇരുചക്ര വാഹന ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന നൂറോളം പേർ റാലിയിൽ പങ്കെടുത്തു. കോഴിക്കോട് രൂപതാ വികാരി ജനറൽ മോൺ.ഡോ.ജെൻസൺ പുത്തൻവീട്ടിൽ റാലി ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ലഹരി നാടിനു വിപത്താണെന്നും ഈ തലമുറയെയും ഇനി വരുന്ന തലമുറയെയും ലഹരിയുടെ കെണിയിൽ നിന്നും രക്ഷിക്കുവാൻ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഹെഡ്മിസ്ട്രസ് സി.ടെസ്സി മരിയ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.വിദ്യാർഥികൾ ചേവായൂർ പോലീസ് സ്റ്റേഷൻ സന്ദർശിക്കുകയും ലഹരിക്കെതിരെ അഹോരാത്രം പോരാടുന്ന പോലീസ് സേനയ്ക്ക് ആദരവും ഐക്യദാർഢ്യവും പ്രഖ്യാപിക്കുകയും പോലീസ് ഉദ്യോഗസ്ഥർക്ക് സ്നേഹോപഹാരം സമർപ്പിക്കുകയും ചെയ്തു . പോലീസ് സ്റ്റേഷനിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും വിവിധ നടപടിക്രമങ്ങളെക്കുറിച്ചും വിവരിച്ചുകൊണ്ട് സെക്ഷൻ ഹെഡ് ഓഫീസർ ഷീല ,എസ്.ഐ…
കൊച്ചി: യൂണിയൻ ഓഫ് ആംഗ്ലോ ഇന്ത്യൻ അസ്സോസിയേഷൻസിന്റെ സംസ്ഥാന ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് -ഇൻ-ചീഫായി ഡാൽബിൻ ഡിക്കൂഞ്ഞയും ജനറൽ സെക്രട്ടറിയായി ഹൈസിൽ ഡിക്രൂസും ട്രഷററായി ഡെൻസിൽ ലൂയിസും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ – വൈസ് പ്രസിഡന്റ്സ്: മാർഷൽ ഡിക്കൂഞ്ഞ, ബെനഡിക്ട് സിമേതി, ലാർസൻ ന്യൂനസ്, ബ്ലെയ്സ് നൊറോണ. ജോയിന്റ് സെക്രട്ടറിമാർ: ബേസിൽ ജോസഫ് ഡിക്രൂസ്, റോണി റിബെല്ലോ, പീറ്റർ ജിംസൺ അരൂജ, ഷെറിൻ നെവിസ്.
കൊച്ചി: മുനമ്പം വിഷയത്തിൽ സർക്കാർ നിയോഗിച്ച കമ്മീഷനെ ഹൈക്കോടതി നിരാകരിച്ച വിധിയുടെ പശ്ചാത്തലത്തിൽ 1995 ലെ വഖഫ് നിയമത്തിലെ അപകടകരമായ വ്യവസ്ഥകൾ മുൻകാല പ്രാബല്യം നല്കി ഭേദഗതി ചെയ്യണമെന്ന് കെആർഎൽസിസി ആവശ്യപ്പെട്ടു. ഏതൊരു ഭൂമിയും ഏകപക്ഷീയമായി ഏറ്റെടുക്കാനുള്ള വഖഫ് ബോർഡിന്റെ അമിതാധികാരവും, സിവിൽ കോടതികളിൽ ചോദ്യം ചെയ്യാനാവില്ല എന്ന വഖഫ് ട്രീബ്യൂണലിന്റെ വിധിയുടെ അന്തിമ സ്വഭാവവും ഭേദഗതി ചെയ്യുന്നതോടൊപ്പം, ഈ ഭേദഗതികൾക്ക് മുൻകാല പ്രാബല്യം വ്യവസ്ഥ ചെയ്യുന്നില്ലെങ്കിൽ മുനമ്പം പ്രശ്നപരിഹാരം അസാധ്യമാക്കുമെന്നും കെആർഎൽസിസി ചൂണ്ടിക്കാട്ടി. മുനമ്പം കമ്മീഷന്റെ നിയമസാധുത നിരാകരിച്ച ഹൈക്കോടതി ഈ പ്രശ്നത്തിൽ ഇടപെടുവാനുള്ള സർക്കാരിന്റെ അധികാരത്തെ അംഗീകരിക്കുന്നു എന്നുള്ളത് പ്രസക്തമാണ്. പ്രത്യേക ജുഡീഷ്യൽ കമ്മീഷന്റെ ഇടപെടൽ ഇല്ലാതെ തന്നെ, പ്രശ്നം പരിഹരിക്കുവാൻ സർക്കാരിനുള്ള അധികാരവും സാധ്യതയും ഉപയോഗിച്ച് പ്രശ്ന പരിഹാരത്തിനായ് സർക്കാർ ആർജ്ജവത്തോടെ ഇടപെടണം. ഈ വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ അവസരവാദവും രാഷ്ട്രീയ മുതലെടുപ്പും ഉപേക്ഷിച്ച് നിലപാട് എടുക്കണമെന്നും കെആർഎൽസിസി ആവശ്യപ്പെട്ടു.
മുനമ്പം വിഷയത്തിൽ സർക്കാർ നിയോഗിച്ച കമ്മീഷനെ ഹൈക്കോടതി നിരാകരിച്ച വിധിയുടെ പശ്ചാത്തലത്തിൽ 1995 ലെ വഖഫ് നിയമത്തിലെ അപകടകരമായ വ്യവസ്ഥകൾ മുൻകാല പ്രാബല്യം നല്കി ഭേദഗതി ചെയ്യണമെന്ന് കെആർഎൽസിസി ആവശ്യപ്പെട്ടു.
ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. പരിശോധനയ്ക്ക് എത്തിയ സുരക്ഷ സേനയ്ക്ക് നേരെ ഭീകരർ വെടിവെക്കുകയായിരുന്നു. മേഖലയിലേക്ക് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. സച്ചൽദാരയിൽ പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം നിലവിൽ തെരച്ചിൽ നടത്തുന്നുണ്ട്.
കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് നിയമനം ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് ആണ് വിധി പറഞ്ഞത്. ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവാണ് റദ്ദാക്കിയത്. വഖഫ് സ്വത്തുക്കള്‍ ഉള്‍പ്പെടുന്ന ഭൂമിയില്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന് നായര്‍ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മിഷന് നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കേരള വഖഫ് സംരക്ഷണ വേദി നല്കിയ ഹര്‍ജിയിലാണ് വിധി.
കൊല്ലം:കേരള മത്സ്യ തൊഴിലാളി ഫോറം കൊല്ലം രൂപതാ കമ്മിറ്റി കടൽ മണൽ ഖനനത്തിനെതിരെ സംയുക്ത സമരസമിതി നടത്തുന്ന പാർലമെൻ്റ് മാർച്ചിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് കൊല്ലം പോർട്ട് ഗേറ്റിനു മുന്നിൽ പ്രതിഷേധ സമ്മേളനവും കടൽ സംരക്ഷണ പ്രതിജ്ഞയും നടത്തി. രൂപതാ പ്രസിഡൻ്റ് ഹെൻട്രി ജോർജ്ജിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം രൂപത ഡയറക്ടർ ഫാ.ജിജോ ജോസ് ഉദ്ഘാടനം ചെയ്തു. K.M.T.F സംസ്ഥാന പ്രസിഡൻറ് ജോസഫ് ജൂഡ് മുഖ്യ പ്രഭാഷണവും രൂപതാ മിനിസ്ട്രി കോഡിനേറ്റർ ഫാ.ജോസ് സെബാസ്റ്റ്യൻ അനുഗ്രഹപ്രഭാഷണവും നടത്തി. കടലും തീരവും ജീവൻ കൊടുത്തും സംരക്ഷിക്കുമെന്ന പ്രതിജ്ഞ പോർട്ട്കൊല്ലം ഇടവക വികാരി ഫാ. ഫ്രാങ്ക്ലിൻ ഫ്രാൻസിസ് ചൊല്ലിക്കൊടുത്തു. K.M.T.F സംസ്ഥാന സെക്രട്ടറി K J യേശുദാസ് ,ട്രഷർ Y യേശുദാസ് അരിനല്ലൂർ, KLCA സംസ്ഥാന വൈസ് പ്രസിഡൻ്റ് വിൻസി ബൈജു, KCBC മദ്യവിരുദ്ധ സമിതി പ്രസിഡൻ്റ് യോഹന്നാൻ ആൻ്റണി, അലക്സാണ്ടർ, ഹാരിസൺ പടപ്പക്കര എന്നിവർ പ്രസംഗിച്ചു.
കൊച്ചി: ധനം ബിസിനസ് മാഗസിൻ സംഘടിപ്പിച്ച പ്രഥമ ഹെൽത്ത് കെയർ സമ്മിറ്റ് ആൻഡ് അവാർഡ് നൈറ്റിൽ എക്സലൻസ് ഇൻ ഓർത്തോപീഡിയാട്രിക് സ് വിഭാഗത്തിൽ കേരളത്തിലെ മികച്ച ഹോസ്പിറ്റലിനുള്ള അവാർഡ് എറണാകുളം ലൂർദ് ആശുപത്രി കരസ്ഥമാക്കി. ഓർത്തോപീഡിയാട്രിക്സ് ചികിത്സാരംഗത്ത് റോബോട്ടിക് ശസ്ത്രക്രിയ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യ ലഭ്യമാക്കിയതിനും കഴിഞ്ഞ ഒരു വർഷക്കാലം ഓർത്തോ പീഡിയാട്രിക്സ് ചികിത്സാ രംഗത്ത് പുലർത്തിയ മികവിനുമാണ് അംഗീകാരം ലഭിച്ചത്. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര, ഓർത്തോ പീഡിയാട്രിക്സ് വിഭാഗം മേധാവി ഡോ. ജോൺ ടി ജോൺ, സീനിയർ കൺസൾട്ടന്റ് ഡോ. ജോയ്സ് വർഗ്ഗീസ് എന്നിവർ NABH ബോർഡ് അംഗം ഡോ. ഗിരിധർ ജെ. ഗ്യാനിയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. രാജ്യത്തെ ആരോഗ്യ മേഖലയിൽ ഗുണമേന്മ വിലയിരുത്തുന്നതിൽ പ്രഗൽഭരായ വ്യക്തികൾ ഉൾപ്പെട്ട സ്വതന്ത്ര ജൂറിയാണ് അവാർഡ് ജേതാക്കളെ നിശ്ചയിച്ചത്. യുണൈറ്റഡ് നേഷൻസ് എൻവയോൺമെൻ്റ് പ്രോഗ്രാമിന്റെ ക്രൈസിസ് മാനേജ്മെൻ്റ് വിഭാഗത്തിൻ്റെ ഓപ്പറേഷൻസ് മാനേജർ ഡോ. മുരളി തുമ്മാരുകുടി…
കൊച്ചി:കമ്പോളവത്ക്കരണ സംസ്കാരത്തിൻ്റെ ചൂഷണത്തിൻ അകപ്പെടാതെ സ്ത്രീകൾ മിതത്വവും പക്വതയും കാണിക്കേണ്ടത് അനിവാര്യമാണെന്നും സമൂഹത്തിൻ്റെ വളർച്ചയ്ക്ക് സ്ത്രീകൾ മുഖ്യധാരയിലേക്ക് വരേണ്ടത് ഈ കാലഘട്ടത്തിൻറെ ആവശ്യമാണെന്ന്കേരള ലേബർ മൂവ്മെൻറ് (KLM )സംസ്ഥാന വനിത ഫോറം ശില്പശാല ഉദ്ഘാടന ചെയ്ത വരാപ്പുഴ അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ആൻറണി വാലുങ്കൽ . പാലാരിവട്ടം പി ഒ സി യിൽ സംസ്ഥാന പ്രസിഡൻ്റ് ബെറ്റ്സി ബ്ലെയ്സിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ. കേന്ദ്ര ഗവൺമെൻ്റ് വനിതരത്നം അവാർഡ് കരസ്ഥമാക്കിയ വത്സമ്മ KV യെഅനുമോദിക്കുകയുണ്ടായി. KLM സംസ്ഥാന ഡയറക്ടർ ഫാ. അരുൺ വലിയ താഴത്ത്, പ്രോജക്റ്റ് ഡയറക്ടർ ഫാ. പ്രസാദ് കണ്ടത്തിപറമ്പിൽ, പ്രസിഡൻ്റ് ജോസ് മാതൃ ഊക്കൻ, UTA കൺവീനർ ബാബു തണ്ണിക്കോട്ട്, ജനറൽ സെകട്ടറി ഡിക്സൻ മനിക്ക്, ഡോ. ഡിന്നി മാത്യു, അഡ്വ. എൽസി ജോർജ്ജ്, ഡോ. മിലൻ ഫ്രാൻസ്, റോസമ്മ KT , മോളി ജോബി, സിസ്റ്റർ ലീന എന്നിവർ സംസാരിച്ചു.
പറവൂർ: ദൈവദാസൻ തിയോഫിലസ് പാണ്ടിപ്പിള്ളി അച്ഛന്റെ കബറിടം സ്ഥിതി ചെയ്യുന്ന കോട്ടപ്പുറം രൂപതയുടെ മടപ്ലാതുരുത്ത് സെന്റ് ജോർജ് ഇടവകയിൽ വെച്ച് രൂപതയിലെ കേരള ലാറ്റിൻ വുമൺസ് അസോസിയേഷന്റെ വനിത ദിനആഘോഷം നടത്തി. കോട്ടപ്പുറം രൂപത ചാൻസിലർ ഫാദർ. ഷാബു കുന്നത്തൂർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ KLCWA രൂപത ഡയറക്ടർ ഫാദർ ലിജോ മാത്യു താണപ്പിള്ളി അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും മുൻനിരയിലുള്ള സാമൂഹ്യപ്രവർത്തകയും എൻഡോസൾഫാൻ ദുരിതബാധിതർക്ക് തണലായി പ്രവർത്തിക്കുന്ന ദയാഭായി മുഖ്യപ്രഭാഷണം നടത്തി. കുടുംബം സ്ത്രീകളുടെ കൈകളിൽ ആണെന്നും, സ്ത്രീകൾ മുൻകൈയെടുത്താൽ ഇന്ന് ലഹരിയുടെ നീരാളി പിടുത്തത്തിൽ പെട്ടു കിടക്കുന്ന യുവജനങ്ങളെ നന്മയുടെ പാതയിലേക്ക് കൊണ്ടുവരാൻ സ്ത്രീക്ക് കഴിയൂ എന്നും മക്കളോട് സംസാരിക്കാനും അവരോടൊപ്പം ഭക്ഷണം കഴിക്കാനും സമയം ചില വിടണം എന്നും ഊന്നിപ്പറയുകയുണ്ടായിഎൻഡോസൾഫാൻ ദുരന്തബാധിതരുടെ പ്രശ്നങ്ങളുടെ ആഴം എത്രത്തോളം വലുതാണെന്നും “ഞാൻ കാസർഗോഡിന്റെ അമ്മ” എന്ന തെരുവു നാടകത്തിലൂടെ ദയാഭായി ജനങ്ങളെ ബോധ്യപ്പെടുത്തി. ഇന്നും അതിന്റെ തീവ്രതയ്ക്ക് ഒരു…
Subscribe to Updates
Get the latest creative news from FooBar about art, design and business.