മാനന്തവാടി: പുല്‍പ്പള്ളിയില്‍ വനംവകുപ്പിന്റെ വാഹനം തടഞ്ഞ് നാട്ടുകാരുടെ ശക്തമായ പ്രതിഷേധം. വാഹനത്തിന്റെ റൂഫ് തകര്‍ക്കുകയും ടയറിന്റെ കാറ്റൊഴിച്ച് വിടുകയും ചെയ്തു. വാഹനത്തില്‍ റീത്തും വച്ചു. വനം വകുപ്പ് ജീവനക്കാര്‍ക്കെതിരെയും പ്രതിഷേധക്കാര്‍ രംഗത്തെത്തി.
പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലേതാണ് ആക്രമിക്കപ്പെട്ട ജീപ്പ്. പോളിനെ ആശുപത്രിയിൽ എത്തിച്ചത് മുതൽ കൂടെ ഉണ്ടായിരുന്നത് ഇതേ വനപാലക സംഘമാണ്. മൃതദേഹം ഏറ്റുവാങ്ങി കോഴിക്കോട് നിന്ന് ആംബുലൻസിനെ അനുഗമിച്ച് എത്തിയത് ആയിരുന്നു ഇവർ.
പ്രതിഷേധക്കാർ ജീപ്പിന് മുകളില്‍ റീത്ത് വെച്ചു. അതിനിടെ വയനാട്ടില്‍ കന്നുകാലിയെ കടുവ ആക്രമിച്ച് കൊന്നിരുന്നു. അതിന്റെ ജഡവും നാട്ടുകാർ പ്രതിഷേധ സ്ഥലത്തെത്തിച്ച് വനം വകുപ്പിന്റെ വാഹനത്തിന് മുകളില്‍ കെട്ടിവെച്ചു.
കൊല്ലപ്പെട്ട വനം വാച്ചർ പോളിന്റെ മൃതദേഹവുമായി പുൽപ്പള്ളി ബസ്സ്റ്റാൻഡിനകത്ത് പ്രതിഷേധം തുടരുകയാണ്. നഷ്ടപരിഹാരത്തുക അനുവദിക്കുക, കുട്ടികളുടെ തുടർപഠനം തുടങ്ങിയ കാര്യങ്ങളിൽ സർക്കാരിന്റെ ഇടപെടൽ വ്യക്തമാക്കിയതിന് ശേഷം മാത്രമേ പ്രതിഷേധം അവസാനിപ്പിക്കൂ എന്നാണ് നാട്ടുകാരുടെ നിലപാട്.
ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ നിലവിലെ സാഹചര്യത്തിൽ കളക്ടർ പാക്കത്തെ പോളിന്റെ വീട്ടിലേക്കെത്താനാണ് സാധ്യതയെന്നാണ് വിവരം.
വെള്ളിയാഴ്ച രാവിലെയാണ് കുറുവ ദ്വീപിലെ ഇക്കോ ടൂറിസം ജീവനക്കാരനായ പോളിന് നേരെ കാട്ടാന ആക്രമണം ഉണ്ടായത്.