തിരുവനന്തപുരം : സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 ഇനം സാധനങ്ങള്‍ക്ക് ഇനി മുതല്‍ വില വർധിക്കും. സപ്ലൈകോയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി വിദഗ്ധ സമിതിയുടെ നിർദേശമനുസരിച്ച് സര്‍ക്കാര്‍ സാധനങ്ങള്‍ക്ക് നല്കി വന്നിരുന്ന സബ്സിഡി 55 ശതമാനത്തില്‍നിന്ന് 35 ശതമാനമാക്കി കുറച്ചതിനാലാണ് വില വർധന.
എട്ട് വര്‍ഷത്തിന് ശേഷമാണ് സപ്ലൈകോയില്‍ വില വർധിക്കുന്നത്. മുളക്, പഞ്ചസാര, ചെറുപയര്‍, ഉഴുന്ന്, വന്‍കടല, വന്‍പയര്‍, തുവരപ്പരിപ്പ്, മല്ലി, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില വർധിക്കുക. അതേസമയം , സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള അരി അടിയന്തരമായി വിതരണം ചെയ്യാൻ സപ്ലൈകോയ്ക്ക് നിർദേശം നൽകി. പൊതു വിദ്യാഭ്യാസം, തൊഴിൽ വകുപ്പുകളുടെ മന്ത്രി വി ശിവൻകുട്ടിയും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലും പങ്കെടുത്ത യോഗത്തിലാണ് നടപടി