ഇസ്ലാമാബാദ്: പാകിസ്താനില്‍ തൂക്കു മന്ത്രിസഭയ്ക്ക് സാധ്യത. ഏറ്റവും കൂടുതല്‍ സീറ്റ് നേടാന്‍ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ തെഹ്രിഖ് ഇ ഇന്‍സാഫിനാണ് കഴിഞ്ഞത്. അവര്‍ 99 സീറ്റുകള്‍ നേടി മുന്നില്‍ വന്നപ്പോള്‍ നവാസ് ഷെരീഫിന്റെ പാര്‍ട്ടിയായ പാകിസ്താന് മുസ്ളീം ലീഗിന് നേടാനായത് 71 സീറ്റുകളാണ്. ബിലാവല്‍ ഭൂട്ടോയുടെ പിപിപിയ്ക്ക് 53 സീറ്റുകളുമാണ് കിട്ടിയത്.
ബേനസീര്‍ ഭീട്ടോയുടെ മകന് ബിലാവല്‍ ഭൂട്ടോ-സര്‍ദാരി നയിക്കുന്ന പിപിപി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന സൂചന ഷെരീഫ് നല്‍കുന്നുണ്ട്. അതിനിടയില്‍ നവാസ് ഷെരീഫും അസിഫ് അലി സര്‍ദാരിയും കൂടിക്കാഴ്ച നടത്തി. തന്റെ പാര്‍ട്ടിക്ക് സര്‍ക്കാരുണ്ടാക്കാന്‍ ഭൂരിപക്ഷമില്ലെന്ന്് വ്യക്തമാക്കിയ നവാസ് ഷെരീഫ് മറ്റു പാര്‍ട്ടികളെ കൂട്ടുകക്ഷി ഭരണം നടത്താന്‍ ക്ഷണിക്കുകയും ചെയ്തു. ഇനി പിടിഐ-പിപിപി സഖ്യമാണോ? പിഎംഎല്‍എന്‍-പിപിപി സഖ്യമാണോ പാകിസ്ഥാന് ഭരിക്കുക എന്നതാണ് ഉറ്റുനോക്കുന്നത്.