ന്യൂഡൽഹി :2024 ലെ പദ്മ പുരസ്കാരങ്ങൾക്ക് എട്ട് മലയാളികൾ അർഹരായി. ജസ്റ്റിസ് ഫാത്തിമ ബീവിക്കും ഒ രാജഗോപാലിനും പദ്മഭൂഷൺ ലഭിച്ചപ്പോൾ ആറ് മലയാളികൾക്കാണ് പദ്മശ്രീ .സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജി ജസ്റ്റിസ് ഫാത്തിമ ബീവിക്ക് മരണാനന്തര ബഹുമതിയായാണ് പദ്മഭൂഷൺ പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ കേന്ദ്രമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ ഒ രാജഗോപാലിന് പൊതുരംഗത്തെ സംഭാവനകൾ പരിഗണിച്ച് പദ്മഭൂഷൺ നൽകി .
കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇ പി നാരായണൻ, കാസർകോട്ടെ നെൽകർഷകൻ സത്യനാരായണ ബലേരി, എഴുത്തുകാരനും വിദ്യാഭ്യാസ പ്രവർത്തകനുമായ പകരാവൂർ ചിത്രൻ നമ്പൂതിരിപ്പാട് (മരണാനന്തരം) ആധ്യാത്മികാചാര്യൻ മുനി നാരായണ പ്രസാദ്, തിരുവിതാംകൂർ കൊട്ടാരത്തിലെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് എന്നീ മലയാളികളാണ് പദ്മശ്രീ പുരസ്കാരത്തിന് അർഹരായത്.
കലാരംഗത്തെ സംഭാവനകൾ പരിഗണിച്ച് നടിയും നർത്തകിയുമായ വൈജയന്തിമാല, പൊതുരംഗത്തെ പ്രവർത്തനങ്ങൾക്ക് എം വെങ്കയ്യനായിഡു, നടൻ ചിരഞ്ജീവി, സാമൂഹ്യസേവനത്തിന് ബിന്ദേശ്വർ പഥക്(മരണാനന്തരം) നർത്തകി പദ്മ സുബ്രഹ്മണ്യം എന്നിവർക്കാണ് പദ്മവിഭൂഷൺ ലഭിച്ചത്.
പതിനേഴ് പേർക്ക് പദ്മഭൂഷണും 110 പേർക്ക് പദ്മശ്രീയും ലഭിച്ചിട്ടുണ്ട്. ഫാത്തിമ ബീവിക്കും ഒ രാജഗോപാലിനും പുറമെ ഹോർമുസ്ജി എൻ കാമ, മിഥുൻ ചക്രവർത്തി,സീതാറാം ജിൻഡാൽ, യങ് ലിയു, അശ്വിൻ ബാലചന്ദ് മേത്ത, സത്യഭാരത മുഖർജി(മരണാനന്തരം), റാം നായിക് തേജസ് മധുസൂദൻ പട്ടേൽ, രാജ് ദത്ത് എന്നറിയപ്പെടുന്ന ദത്താത്രയ് അംബദാസ് മയലൂ, തോഗ്ദാൻ റിൻ പോച്ചെ(മരണാനന്തരം), പ്യാരിലാൽ ശർമ്മ, ചന്ദ്രേശ്വർ പ്രസാദ് ഠാക്കൂർ, ഉഷ ഉതുപ്പ്, വിജയകാന്ത്(മരണാനന്തരം), കുന്ദൻ വ്യാസ് എന്നിവർക്കും പദ്മഭൂഷൺ ലഭിച്ചു.
രാജ്യത്തെ ആദ്യ വനിതാ പാപ്പാൻ പാർവതി ബറോ, ഗോത്ര ക്ഷേമ പ്രവർത്തകൻ ജഗേശ്വർ യാദവ്, ഗ്രോത്ര പരിസ്ഥിതി പ്രവർത്തകയും സ്ത്രീശാക്തീകരണ പ്രവർത്തകയുമായ ചാമി മുർമു, സാമൂഹ്യ പ്രവർത്തകൻ ഗുർവീന്ദർ സിങ്, ഗോത്ര പരിസ്ഥിതി പ്രവർത്തകൻ ദുഖു മാജി, ജൈവ കർഷക കെ ചെല്ലമ്മാൾ, സാമൂഹ്യ പ്രവർത്തകൻ സംഘാതൻ കിമ, പാരമ്പര്യ ചികിത്സകൻ ഹേംചന്ദ് മാഞ്ചി, പച്ചമരുന്ന് വിദഗ്ദ്ധ യാനുംഗ് ജമോഹ് ലെഗോ, ഗോത്ര പ്രവർത്തകൻ സോമണ്ണ, ഗോത്ര കർഷകൻ സർബേശ്വർ ബസുമതാരി, പ്ലാസ്റ്റിക് സർജറി വിദഗ്ധ പ്രേമധൻരാജ്, മല്ലഖബ് കോച്ച് ഉദയ് വിശ്വനാഥ് ദേശ്പാണ്ഡെ, നേപ്പാൾ ചന്ദ്രസൂത്രധാർ, ബാബു രാം യാദവ്, ദസരി കൊണ്ടപ്പ, ജാങ്കിലാൽ, ഗഡ്ഡം സാമയ്യ, മാച്ചിഹാൻ സാസ, ജോർദാൻ ലെപ്ച, ബദ്രപ്പൻ എം , സനാതൻ രുദ്രപാൽ, ഭഗവത് പദാൻ, ഓം പ്രകാശ് ശർമ്മ, സ്മൃതി രേഖ ചക്മ, ഗോപിനാഥ് സ്വെയിൻ, ഉമ മഹേശ്വരി ഡി, അശോക് കുമാർ ബിശ്വാസ്, രതൻ കഹാർ, ശാന്തി ദേവി പാസ്വാൻ, ശിവൻ പാസ്വാൻ, യസ്ദി മനേക്ഷ ഇറ്റാലിയ എന്നിവരുൾപ്പടെയുള്ളവർക്കാണ് പദ്മശ്രീ.