ആലപ്പുഴ: സമൂഹത്തിന് കരുണാര്‍ദ്രമായ പുതിയ മുഖം നല്കാന് കഴിഞ്ഞുവെന്നതാണ് വിസിറ്റേഷന്‍ സഭയുടെ 100 വര്‍ഷത്തിന്റെ പ്രവര്‍ത്തനങ്ങളുടെ പ്രധാന മുഖമുദ്രയെന്ന് ഗോവ ഡാമന്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ഫിലിപ് നേരി ഫെറാവോ പറഞ്ഞു. വിസിറ്റേഷന്‍ സന്ന്യാസിനി സഭയുടെ ശതാബ്ദി സമാപന ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍ അര്‍പ്പിച്ച കൃതജ്ഞതാദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കു വേണ്ടി വിസിറ്റേഷന്‍ സഭയിലെ സഹോദരിമാര്‍ അക്ഷീണ പ്രയത്നം നടത്തിവരുന്നു. അവരുടെ ഈ യാത്ര തുടരുമ്പോള്‍ കര്‍ത്താവിന്റെ ശുശ്രൂഷയില്‍ സജീവമായി പങ്കുകൊള്ളാന്‍ അവര്‍ക്കൊപ്പം നമുക്കും സാധിക്കട്ടെ. ക്രിസ്തുവിനോടുള്ള ആഴപ്പെട്ട അഭിവാഞ്ചയും സഹജീവികളോടുള്ള അനുകാമ്പാര്‍ദ്രമായ സ്നേഹവും എന്നും എല്ലാവരിലുമുണ്ടാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, ബിഷപ്പുമാരായ ഡോ. ജോസഫ് കരിയില്‍, ഡോ. വിന്‍സെന്റ് സാമുവല്‍, ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ദിവ്യബലിക്കു ശേഷം ചേര്‍ന്ന പൊതുസമ്മേളനത്തില്‍ കര്‍ദിനാള്‍ ഫിലിപ് നേരി ഫെറാവോ, കര്‍ദിനാള്‍ ബസേലിയൂസ് മാര്‍ ക്ലിമീസ്, ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ് ഡോ. ഇഗ്നേഷ്യസ് ലയോള ഇവാന് മസ്ക്രിനാസ്, ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍, കൃഷി മന്ത്രി പി. പ്രസാദ്, എ.എം. ആരിഫ് എംപി, പി.പി. ചിത്തരഞ്ജന് എംഎല്‍എ, ദലീമ ജോജോ എംഎല്‍എ, ആലപ്പുഴ രൂപത വികാരി ജനറല്‍ മോണ്‍. ജോയി പുത്തന്‍വീട്ടില്‍, വിസിറ്റേഷന്‍ സഭ സുപ്പീരിയര്‍ ജനറല്‍ മദര്‍ ലീല ജോസ്, അസിസ്റ്റന്റ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഡോളി മാനുവല്‍ തുടങ്ങിയവർ ആശംസകൾ നേർന്നു