തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര അവഗണനയ്ക്കെതിരെ നയിക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ യുഡിഎഫ് തീരുമാനം ഇന്നുണ്ടാകും. വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് ഏകോപനസമിതി യോഗം ഇന്ന് ഓണ്‍ലൈനില്‍ ചേരും. യോഗ തീരുമാനം പ്രതിപക്ഷ നേതാവ് വി ഡി സതീശന് മുഖ്യമന്ത്രിയെ അറിയിക്കും.
പ്രക്ഷോഭവുമായി സഹകരിക്കേണ്ടതില്ലെന്നാണ് ഘടകകക്ഷികളുടെ പൊതുവെയുള്ള അഭിപ്രായം. യുവജന സമരങ്ങളോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടില്‍ കോണ്‍ഗ്രസിന് കടുത്ത അമര്‍ഷമുണ്ട്. മുഖ്യമന്ത്രി ഇപ്പോള്‍ നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള സമരമാണെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഡല്‍ഹി സമരവുമായി യുഡിഎഫ് സഹകരിക്കാന്‍ സാധ്യതയില്ല.
സമാനമായ രീതിയിലുള്ള പ്രതികരണമായിരുന്നു കഴിഞ്ഞ ദിവസം ശശി തരൂര്‍ എംപിയും നടത്തിയത്. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഈ വിധം വേട്ടയാടുമ്പോള്‍ എങ്ങനെയാണ് ഒരുമിച്ച് സമരം ചെയ്യുകയെന്നായിരുന്നു തരൂര്‍ ചോദിച്ചത്. ഒരുമിച്ച് സമരം ചെയ്യണമെങ്കില്‍ ഇങ്ങോട്ടുള്ള പെരുമാറ്റം നന്നാവണം. ആളുകളുടെ തീരുമാനം ഇതാണ്. അന്തിമ തീരുമാനം പാര്‍ട്ടി നേതൃത്വം എടുക്കുമെന്നും ശശി തരൂര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
Trending
- കോടതി വിധി തള്ളിക്കളയുന്നുവെന്ന് സാറാ ജോസഫ്
- ഇടവക ചരിത്രം തയ്യാറാക്കി തേവൻപാറ മീഡിയ മിനിസ്ട്രി
- കെ സി ബി സി മാധ്യമ അവാർഡുകൾ 2025 പ്രഖ്യാപിച്ചു
- കൊച്ചിയുടെ വിശുദ്ധ കാര്‍ണിവല്‍
- സ്ത്രീകൾക്ക് ഡീക്കൻ പട്ടം നൽകുന്നത് നിലവിൽ സാധ്യമല്ല: പെത്രോക്കി കമ്മീഷൻ
- രണ്ടാം വത്തിക്കാൻ സമാപിച്ചിട്ട് 6 ദശാബ്ദങ്ങൾ
- മലയാളി സന്യാസിനിയുടെ കലാസൃഷ്ടികൾ; കൊച്ചി – മുസിരിസ് ബിനാലെയിൽ
- ഡോ. കുര്യാക്കോസ് ഒസ്താത്തിയോസ് സ്ഥാനാരോഹിതനായി

