മുംബൈ: ട്വന്റി20 ക്രിക്കറ്റില്‍ 3000 റണ്‍സ് തികച്ച് ഇന്ത്യന്‍ വനിതാ താരം സ്മൃതി മന്ദാന. ഓസ്ട്രേലിയക്കെതിരായ ഒന്നാം ടി20 മത്സരത്തിലെ തകർപ്പന്‍ പ്രകടനത്തോടെയാണ് താരം കരിയറിലെ മികച്ച നിലയിലെത്തുന്നത് .
നവിമുംബൈയില്‍ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ അർധസെഞ്ച്വറി നേടിയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ തിളങ്ങിയത്. 52 പന്തില്‍ നിന്ന് ഒരു സിക്സും ഏഴ് ബൗണ്ടറിയുമടക്കം 54 റണ്‍സെടുത്തതോടെ ടി20യില്‍ 3052 റണ്‍സ് മന്ദാന സ്വന്തമാക്കി. മത്സരത്തില്‍ ഇന്ത്യ ഒന്‍പത് വിക്കറ്റുകളുടെ തകർപ്പന്‍ വിജയം സ്വന്തമാക്കുകയും ചെയ്തു.കോഹ്ലി, രോഹിത്, ഹര്‍മന്‍പ്രീത് എന്നിവർക്കൊപ്പമെത്തിച്ചേരുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി മന്ദാന.

