പുതുക്കോട്ട:(തമിഴ്നാട്) ചായക്കടയിലേക്ക് ചരക്ക് ലോറി പാഞ്ഞുകയറി 5 ശബരിമല തീർഥാടകർ മരിച്ചു .19 പേർക്ക് പരിക്കേറ്റു. തിരുവള്ളൂർ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ഇവരിൽ ഒരു സ്ത്രീയുമുണ്ട്.തിരുവള്ളൂര്‍ സ്വദേശികളായ ശാന്തി (55), ജഗന്നാഥന് (60), ഗോകുല കൃഷ്ണന് (26), മധുരവോയല്‍ സ്വദേശി സുരേഷ് (34), ചെന്നൈ സ്വദേശി സതീഷ് (25) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത നമനസമുതിരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സിമന്റ് ലോഡുമായി അരിയല്ലൂരില്‍ നിന്നും പുതുക്കോട്ടയിലെ തിരുമയത്തേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് റോഡരികിലെ ചായക്കടയിലേക്ക് ഇടിച്ചുകയറിയത്. നിയന്ത്രണം വിട്ട ലോറി അവിടെ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് വാനുകളിലും ഒരു കാറിലും ഇടിച്ചു. അയ്യപ്പ ഭക്തരാണ് ഈ വാഹനങ്ങളില്‍ ഉണ്ടായിരുന്നത്..ഇന്ന് രാവിലെ പുതുക്കോട്ടയിലായിരുന്നു അപകടമുണ്ടായത്. മൂന്ന് വാഹനങ്ങളിലായി സഞ്ചരിച്ച തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്. ഇവർ ചായ കുടിക്കാനിറങ്ങിയ കടയിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറുകയായിരുന്നു.
നാമനസമുദ്രം പോലീസ് സ്റ്റേഷന് എതിർവശത്തുള്ള ചായക്കടയിൽ ചായകുടിച്ചു കൊണ്ടിരിക്കെയായിരുന്നു അപകടം.അരിയല്ലൂരിൽ നിന്ന് ശിവഗംഗ ജില്ലയിലേക്ക് സിമൻ്റ് ചാക്കുകൾ കയറ്റിയ വന്ന ട്രക്കാണ് ചായക്കടയിലേയ്ക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ 19 പേരെ പരിക്കുകളോടെ പുതുക്കോട്ട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.