കൊച്ചി :സമാധാനത്തിന്റെ മഹാസന്ദേശം വിളംബരം ചെയ്ത് ഇന്ന് ലോകമെമ്പാടും ക്രിസ്മസ് ആനന്ദം പങ്കിടുകയാണ് .കേരളത്തിൽ വിവിധ സഭാസമൂഹങ്ങൾ പാതിരാകുർബാനയോടെ ക്രിസ്മസിനെ വരവേറ്റു .ആഗമനകാല ആചാരാനുഷ്ഠാനങ്ങൾക്ക് ഒടുവിൽ ഇന്നലെ എല്ലാദേവാലയങ്ങളിലും പാതിരാകുർബാനകൾ നടന്നു . എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു തിരുക്കർമ്മങ്ങൾ .
എറണാകുളം അങ്കമാലി അതിരൂപതയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ അഡ്മിനിസ്ട്രേറ്റർമാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ നേതൃത്വത്തിലായിരുന്നു ക്രിസ്തുമസ് പ്രാർത്ഥനാശുശ്രൂഷകൾ.കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ ഇന്നലെ വൈകിട്ട് നടന്ന തിരുപിറവി ശുശ്രൂഷകൾക്ക് ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിച്ചു.
കുർബാന തർക്കത്തെ തുടർന്ന് അടച്ചിട്ടിരുന്നതിനാൽ എറണാകുളം അങ്കമാലി അതിരൂപതയുടെ മാതൃദേവാലയമായ സെന്റ് മേരീസ് ബസലിക്കയിൽ തിരുപ്പിറവി ശുശ്രൂഷകൾ നടന്നില്ല.
എല്ലാ വായനക്കാർക്കും ജീവനാദത്തിന്റെ ക്രിസ്മസ് മംഗളങ്ങൾ