ജെറുശലേം :ഇസ്രയേലിന്റെ ദേശീയ ഫുട്ബോൾ ടീമിനുള്ള സ്പോൺസർഷിപ്പ് അവസാനിപ്പിക്കാൻ പ്രമുഖ സ്പോർട്സ് ബ്രാൻഡായ പ്യൂമ . 2024-ൽ ഇസ്രയേലിന്റെ ദേശീയ ഫുട്ബോൾ ടീമിനെ സ്പോൺസർ ചെയ്യുന്നത് തങ്ങൾ അവസാനിപ്പിക്കുമെന്ന് പ്യൂമ വക്താവ് അറിയിച്ചു. എന്നാൽ ഇതിനു പിന്നിൽ ഗാസയിലെ യുദ്ധവുമായോ ഇസ്രയേലിനെതിരായ ഉപഭോക്തൃ ബഹിഷ്കരണ ആഹ്വാനങ്ങളുമായോ ബന്ധമില്ലെന്നും പ്യൂമ വ്യക്താവ് പറഞ്ഞു.
സ്പോൺസർഷിപ്പ് നിർത്തുന്നതിനുള്ള തീരുമാനം കഴിഞ്ഞ വർഷം മുതൽ തന്നെ ആലോചനയിലുണ്ടെന്നും ജർമ്മൻ സ്പോർട്സ് വെയർ സ്ഥാപനമായ പ്യൂമ അറിയിച്ചതായി ‘ദ സ്പെക്ടെറ്റര് ഇൻഡെക്സ്’ എക്സിൽ ട്വീറ്റ് ചെയ്തു. ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഈ ആവശ്യം ഉയർന്നിരുന്നു.നിരവധി പുതിയ ദേശീയ ടീമുകളുമായി ഉടൻ കരാറുകൾ തുടങ്ങുമെന്നും പ്യൂമ അറിയിച്ചിട്ടുണ്ട്.