റായ്പുര്‍: ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി. വിഷ്ണുദേവ് സായി സംസ്ഥാന മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും. നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. മുന്‍കേന്ദ്രമന്ത്രിയും പിസിസി അധ്യക്ഷനുമായിരുന്നു വിഷ്ണു ദേവ് സായി.
ജഷ്പൂര്‍ ജില്ലയിലെ കുങ്കുരി നിയമസഭയില്‍ നിന്നുളള എംഎല്‍എയാണ് അദ്ദേഹം.
സംസ്ഥാനത്ത് രണ്ടു ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്നാണ് വിവരം. ഇതോടെ ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കാണ് അവസാനമാകുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാതെയാണ് ബിജെപി ഇത്തവണ ഛത്തീസ്ഗഡില്‍ തെഞ്ഞെടുപ്പിനെ നേരിട്ടത്.90 സീറ്റുകളില്‍ 54 സീറ്റ് നേടിയാണ് ബിജെപി ഛത്തീസ്ഗഡിൽ അധികാരം പിടിച്ചത്.