ചെന്നൈ: അതീവജാഗ്രതയിൽ തമിഴ്നാടും ആന്ധ്രയും.മിഗ്ജൗമ് ചുഴലികാറ്റിന്റെ പശ്ചാത്തലത്തിലാണിത് .ഇവിടങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട് . വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള 6 ട്രെയിനുകൾ കൂടി റദ്ദാക്കുകയും ചെയ്തു.
ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളമുയർന്നു .. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്. സ്വകാര്യ സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം നടപ്പാക്കാൻ നിർദേശിച്ചിട്ടുണ്ട്. അതേസമയം മദ്രാസ് ഹൈക്കോടതിയും ചെന്നൈയിലെ കോടതികളും പ്രവർത്തിക്കും. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു.
Trending
- രാജ്യം കനത്ത ചൂടിലേക്ക്; ദില്ലിയിൽ ഏറ്റവും ഉയർന്ന താപനില
- മുനമ്പത്ത് ബിജെപി നുഴഞ്ഞുകയറാൻ ശ്രമിക്കുന്നു- മന്ത്രി കെ രാജൻ
- ‘ചർച്ച് ബിൽ കൊണ്ടുവരാനാണ് നീക്കം’-സുരേഷ് ഗോപി
- ജബൽപൂർ അക്രമത്തിൽ കെ.സി.വൈ.എം കൊച്ചി രൂപത പ്രതിഷേധം
- ലോകാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു
- സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
- ജബൽപൂർ സംഭവം: കോട്ടപ്പുറം രൂപത രാഷ്ട്രീയ കാര്യ സമിതി പ്രതിഷേധിച്ചു
- വത്തിക്കാന് ചത്വരത്തില് ആശ്ചര്യാനന്ദാരവം