ചെന്നൈ: അതീവജാഗ്രതയിൽ തമിഴ്നാടും ആന്ധ്രയും.മിഗ്ജൗമ് ചുഴലികാറ്റിന്റെ പശ്ചാത്തലത്തിലാണിത് .ഇവിടങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട് . വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള 6 ട്രെയിനുകൾ കൂടി റദ്ദാക്കുകയും ചെയ്തു.
ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളമുയർന്നു .. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്. സ്വകാര്യ സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം നടപ്പാക്കാൻ നിർദേശിച്ചിട്ടുണ്ട്. അതേസമയം മദ്രാസ് ഹൈക്കോടതിയും ചെന്നൈയിലെ കോടതികളും പ്രവർത്തിക്കും. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു.
Trending
- ബാങ്ക് ജീവനക്കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിപോലീസ് പിടിയിൽ
- ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം ബിജെപിയെ സഹായിക്കാനുള്ള നീക്കം
- ഫിഫ ക്ലബ് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം നാളെ മുതല്‍
- 48 മണിക്കൂറിനിടെ ഗാസയിൽ ഇസ്രയേൽ 300-ലധികം പേരെ കൊന്നൊടുക്കി
- മെക്സിക്കോയിൽ വൈദികന് വേടിയേറ്റു
- കാമറൂൺ ജനത ഭീതിയിൽ; കാമറൂൺ ബിഷപ്സ് കോൺഫറൻസ്
- കോട്ടപ്പുറം രൂപതാദിനാഘോഷവും ഊട്ടുതിരുനാളും ആയിരങ്ങൾ സംബന്ധിച്ചു
- പാരിസ്ഥിതിക പരിവർത്തനത്തിന് ആഹ്വാനം ചെയ്ത് മെത്രാൻസമിതികൾ.