ചിറ്റൂർ:പഠനകാലത്ത് സംരംഭക താൽപ്പര്യം വളർത്തിയെടുക്കാൻ കലാലയങ്ങളിൽ വ്യവസായ പാർക്കുകൾ തുടങ്ങുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. ചിറ്റൂരിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സ്റ്റാർട്ടപ് മിഷനിലൂടെ സംരംഭകത്വ താൽപ്പര്യങ്ങളെ പ്രോത്സാഹിപ്പിച്ചു. തൊഴിൽ സംരംഭകൻ തൊഴിൽ ദാതാവുകൂടിയാകുകയാണ്. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ നിലപാടാണ് സർക്കാരിന്റേത്.
ഹാപ്പിനെസ് ഇൻഡെക്സ് ഉയർന്നുനിൽക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. ചിറ്റൂരിലെ വിദ്യാലയങ്ങളെ സ്മാർട്ടാക്കാനും നിരവധി സ്കൂളുകൾക്ക് കെട്ടിടം ഒരുക്കാനുമായി. സർവകലാശാലകളും കലാലയങ്ങളും അടിമുടി മാറുകയാണ്. കിഫ്ബിയിലൂടെ 1,000 കോടി രൂപയിൽ വിവിധ സർവകലാശാലകളിലും കോളേജുകളിലും അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കിയെന്നും മന്ത്രി പറഞ്ഞു.