കൊച്ചി : കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ് വീണ്ടും ഇ.ഡിയ്ക്ക് മുന്നിൽ. ബെനാമി ലോൺ അനുവദിക്കാൻ സിപിഎം കമ്മിറ്റി ഉണ്ടെന്ന് രണ്ട് ഭരണസമിതി അംഗങ്ങൾ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ ചോദ്യം ചെയ്യൽ. ഇ ഡി ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും എം എം വർഗീസ് വ്യക്തമാക്കി.
അതേസമയം ,ബെനാമി വായ്പ നേടിയവർക്ക് ഈടായി നൽകിയ വസ്തുക്കൾ ലോൺ അടച്ച് തീരും മുൻപ് തിരിച്ച് നൽകാൻ നിർദ്ദേശം നൽകിയതിന് പിന്നിലും ഉന്നത ഇടപെടലുണ്ടെന്നും രാഷ്ട്രീയ നേതാക്കളുടെ ഇടപെടലിന് തെളിവായി രണ്ട് ഭരണസമിതി അംഗങ്ങൾ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴി അടക്കമുള്ള തെളിവുകൾ ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട് എന്നുമാണ് റിപ്പോർട്ടുകൾ .
Trending
- കോൺഗ്രസ് നേതാവ് സുരേഷ് കൽമാഡി അന്തരിച്ചു
- ഛത്തീസ്ഗഡിലെ ക്രിസ്തുമസ് ആക്രമണം: പ്രതികൾക്ക് ജാമ്യം
- വികലമാക്കിയ അന്ത്യ അത്താഴ ചിത്രം: പ്രതിഷേധത്തെതുടർന്ന് ബിനാലെയിൽ നിന്നു നീക്കി
- ആൻ ഫ്രാങ്കിന്റെ രണ്ടാനമ്മ ഇവ ഷോസ് അന്തരിച്ചു
- സീറോ മലബാർ സിനഡിന് തുടക്കം
- സമ്പൂർണ്ണ ബൈബിൾ കൈകൊണ്ടെഴുതി സിസ്റ്റർ മൗറ സിഎഫ്എംഎസ്എസ്
- ഭിന്നശേഷി കുട്ടികളെ ഒരുമിച്ചുകൊണ്ടുവന്നു വാരാണസിയിൽ വ്യത്യസ്ത ക്രിസ്മസ് ആഘോഷം
- ‘ക്രിസ്തുവിനൊപ്പം എല്ലാം സാധ്യം’: വിശുദ്ധിയിൽ ജീവിക്കുവാൻ ആഹ്വാനവുമായി മുൻ പോൺ താരം

