ബെംഗളൂരു:സ്കൂളുകൾക്ക് ബോംബ് ഭീഷണി.ബെംഗളൂരുവിൽ 15 സ്വകാര്യ സ്കൂളുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എല്ലാ സ്കൂളുകളിൽ നിന്നുമായി 5000ത്തോളം കുട്ടികളെ ഒഴിപ്പിച്ച് വീട്ടിലേക്ക് വിട്ടു. ചില സ്കൂളുകൾ ഇന്ന് വരേണ്ടെന്ന് നേരത്തെ അറിയിപ്പ് നൽകി. ഇന്നലെ അർധരാത്രിയാണ് ഇ-മെയിൽ വഴി ഭീഷണി സന്ദേശം വന്നത്. സ്കൂളുകളിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സ്കൂളുകളിൽ എത്തി സ്ഥിതി വിലയിരുത്തി. വ്യത്യസ്തമായ ഐപികളിൽ നിന്നാണ് ഇ മെയിൽ സന്ദേശം വന്നിരിക്കുന്നത്. സന്ദേശങ്ങളുടെ ഉറവിടം തേടി പൊലീസ് അന്വേഷണം തുടങ്ങി. പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും വ്യാജ ഭീഷണിയാണ് പ്രചരിക്കുന്നതെന്നുമാണ് ബെംഗളൂരു സിറ്റി പൊലീസ് അറിയിക്കുന്നത്.
Trending
- ആ കോക് ടെയ്ലില്‍ മയങ്ങിവീഴാതെ
- മണിമുഴക്കത്തിന്റെ ഹൈടെക് ദൂതന്
- സത്യാനന്തര കച്ചവടക്കാലത്ത് തോല്‍ക്കല്ലേ ‘സാപിയന്‍സ്’
- എനിക്ക് ദാഹിക്കുന്നു
- എമിലിയ പെരെസ് ഒരു ട്രാന്‍സ് സ്റ്റോറി
- കുഞ്ഞുങ്ങളെ ഉറക്കാനുള്ള സംഗീതം
- വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു;എതിർത്ത് പ്രതിപക്ഷം
- മാനസാന്തരത്തിന്റെ പാതയിലുടെ സഞ്ചരിക്കണം- ബിഷപ് ഡോ. അലക്സ് വടക്കുംതല