കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പൊലീസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല.കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് സൂചന. രണ്ട് ദിവസം പിന്നിട്ടിട്ടും രേഖാ ചിത്രങ്ങളല്ലാതെ പ്രതികളെ സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ പോലും ഇതുവരെ ലഭിച്ചിട്ടില്ല. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നത് പൊലീസിന്റെ അന്വേഷണത്തെ കാര്യമായി ബാധിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ, സഞ്ചരിച്ച വഴി, താമസിപ്പിച്ച വീട്, വ്യാജ നമ്പർ പ്ലേറ്റ് ഉണ്ടാക്കിയ സ്ഥാപനം എന്നിവ ഇനിയും കണ്ടെത്താനുണ്ട്.
അന്വേഷണ പുരോഗതി വിലയിരുത്താൻ കൊട്ടാരക്കര ഡിവൈഎസ്പി ഓഫീസിൽ ഡിഐജി ആർ നിശാന്തിനിയുടെ നേതൃത്വത്തിൽ ഇന്നലെ മണിക്കൂറുകൾ നീണ്ട യോഗം ചേർന്നു. പ്രതികൾക്ക് സാമ്പത്തികലാഭമായിരുന്നില്ല പ്രധാന ലക്ഷ്യമെന്ന നിഗമനത്തിൽ തന്നെയാണ് ഇപ്പോഴും പൊലീസ്. ഇതിൽ വ്യക്തത വരുത്താൻ കുട്ടിയുടെ വീട്ടുകാരിൽ നിന്ന് ഇന്നും പൊലീസ് വിവരങ്ങൾ തേടും.അതേസമയം ,ഓയൂരില് കുട്ടിയെ തട്ടികൊണ്ടു പോയ കേസില് KL 04 AF 3239 എന്ന നമ്പർ പ്ലേറ്റ് നിർമ്മിച്ചവർ പൊലീസുമായി ബന്ധപ്പെടാൻ നിർദേശിച്ച് കൊല്ലം റൂറൽ പൊലീസ്. വ്യാജ നമ്പർ പ്ലേറ്റുള്ള വാഹനത്തിലാണ് കുട്ടിയെ തട്ടികൊണ്ട് പോയത്. മലപ്പുറം സ്വദേശിക്ക് അനുവദിച്ച നമ്പറാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയ വാഹനത്തിൽ സംഘം ഉപയോഗിച്ചത്.
Trending
- പാലക്കാടിന് കൈകൊടുത്ത് രാഹുല്; ചേലക്കരയിൽ പ്രദീപ് ,വയനാട്ടിൽ പ്രിയങ്ക
- മുനമ്പം: സന്യസ്ഥ സംഗമം പ്രതിഷേധിച്ചു
- മാറിമറിഞ്ഞ് പാലക്കാട് ലീഡ്; വീണ്ടും ബിജെപി മുന്നേറ്റം
- ചേലക്കരയിൽ എൽഡിഎഫ് ലീഡ് പതിനായിരത്തിലേക്ക്
- വയനാട്ടില് പ്രിയങ്കയ്ക്ക് രണ്ടുലക്ഷത്തിൽപരം ലീഡ്
- മുനമ്പം: സമരക്കാരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും ചര്ച്ച നടത്തും
- ജാർഖണ്ഡിൽ ഇന്ത്യാ സഖ്യം മുന്നിൽ;മഹാരാഷ്ട്രയിൽ എൻഡിഎ തുടർച്ച
- നവദർശൻ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് ഡോണർമാരുടെ വാർഷീകസമ്മേളനം