തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച സെൽവിൻ ശേഖറിന്റെ (36) അവയവങ്ങൾ ദാനം ചെയ്തു. ആറ് പേർക്ക് പുതുജീവിതം നൽകിയാണ് തമിഴ്നാട് സ്വദേശി സെൽവിൻ യാത്രയായത്. ഹൃദയവും വൃക്കയും പാൻക്രിയാസും ഹെലികോപ്ടർ വഴി അല്പസമയത്തിനകം എറണാകുളത്തേക്ക് എത്തിക്കും. കണ്ണുകളും ദാനം ചെയ്തു.മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഹെലികോപ്ടർ ഉപയോഗിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഹൃദയം ലിസി ആശുപത്രിയിലും വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡിസിറ്റിയിലുമാണ് നൽകുന്നത്. കൊച്ചിയിലെ ഹെലിപാഡിൽ നിന്ന് ആശുപത്രികളിലേക്ക് റോഡ് മാർഗം തിരിക്കും. ഇതിനായി ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.കായംകുളം സ്വദേശിയായ ഹരിനാരായണന് (16) വേണ്ടിയാണ് ഹൃദയം നൽകുന്നത്. തമിഴ്നാട്ടിലെ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്നു സെൽവിൻ. ഇന്നലെയാണ് തിരുവനന്തപുരത്തുവച്ച് മസ്തിഷ്ക മരണം സംഭവിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയും സ്റ്റാഫ് നഴ്സാണ്.
Trending
- പള്ളുരുത്തി സ്കൂളിന് അനുകൂലമായി കോടതിയുടെ മുൻകാല വിധികൾ
- ഒ ജെ ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ
- ഗാസ യുദ്ധത്തിന് വിരാമം; സമാധാന കരാർ ഒപ്പുവെച്ചു
- രഞ്ജി ട്രോഫിയില്‍ കേരളം ഇന്ന് മഹാരാഷ്ട്രയെ നേരിടും
- പ്ലാസ്റ്റിക് കുപ്പി സഹായിച്ചു; ഒന്നര കോടി അധിക വരുമാനം
- ലോക ചാമ്പ്യന്മാർക്ക് സുരക്ഷയൊരുക്കാൻ കൊച്ചി
- ട്രംപിൻറെ നേതൃത്വത്തിൽ ഒപ്പിട്ട് ഗാസ സമാധാന കരാർ, ഇനി യുദ്ധമില്ല
- ഭിന്നശേഷി സംവരണ വിഷയത്തിൽ കത്തോലിക്കാ മാനേജ്മെന്റ്കളോടുള്ള അവഗണന പ്രതിഷേധാർഹം- ചാൻസലർ