ടെൽ അവീവ്: ഒന്നരമാസത്തിലേറെയായി ഹമാസിന്റെ തടവിലായിരുന്ന 13 ഇസ്രയേൽ ബന്ദികളെ ഈജിപ്തിന് കൈമാറി. ഒന്നര മാസം പിന്നിട്ട ഇസ്രയേൽ സംഘർഷത്തിലെ ആദ്യ സമാധാന ദൗത്യം വിജയം കണ്ടു . ഇവർ ഇസ്രയേലിലെത്തിയാലുടൻ 24 പലസ്തീൻ സ്ത്രീകളെയും 15 കുട്ടികളെയും ഇസ്രയേലും മോചിപ്പിക്കും
സമാധാന കരാറിൽ ഇല്ലാതിരുന്ന 12 തായ്ലൻഡ് പൗരന്മാരെ കൂടി ഹമാസ് മോചിപ്പിച്ചു. തായ്ലൻഡ് പൗരന്മാരുടെ മോചനം സമാധാന കരാറിന്റെ ഭാഗമല്ലെന്നും മാനുഷിക പരിഗണനയുടെ പേരിലാണെന്നുമാണ് ഹമാസിൻറെ പ്രതികരണം. 12 തായ് പൗരന്മാർ മോചിതരായതായി തായ്ലൻഡ് പ്രധാനമന്ത്രി സ്ഥിരീകരിച്ചു.
16000 പേരുടെ ജീവനെടുത്ത പശ്ചിമേഷ്യൻ സംഘർഷത്തിനാണ് തെല്ല് അയവ് വന്നിരിക്കുകയാണ്. ഇന്ന് രാവിലെയാണ് ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത്. പിന്നാലെയാണ് ബന്ദികളുടെ മോചനം തുടങ്ങിയത്. കുട്ടികളെയും സ്ത്രീകളെയുമാണ് ഹമാസ് ഇന്ന് മോചിപ്പിച്ചത്. 24 പലസ്തീൻ സ്ത്രീകളെയും 15 കുട്ടികളെയും ഇന്നു തന്നെ മോചിപ്പിക്കുമെന്നാണ് അധികൃതർ അറിയിച്ചത്. മാസങ്ങളായി ഇസ്രയേലി ജയിലുകളിൽ കഴിയുന്നവരാണ് ഇവർ. ഇസ്രയേലി ബന്ദികൾ രാജ്യത്ത് എത്തിയാലുടൻ പലസ്തീനി ബന്ദികളെ മോചിപ്പിക്കും.
Trending
- പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ചു
- തീരജനത പ്രബുദ്ധരാകണം: ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ
- സ്നേഹക്കൂട് 2025
- സിൽവെസ്റ്റർ കപ്പ് 2K25 5’s ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെൻ്റ് സമാപിച്ചു
- ഫെയ്ത ദെ നോയൽ സംഗമവുംക്രിസ്മസ് ആഘോഷവും
- തിരുമണിക്കൂർ ആരാധന ഡാനിയേൽ ഫാസ്റ്റിംഗ് പ്രെയർ
- ഷാജി ബേബി ജോൺ നിര്യാതനായി
- സിഡ്നി ബീച്ചിൽ ജൂത ഫെസ്റ്റിവലിനിടെ ഭീകരാക്രമണം; 11 പേർ കൊല്ലപ്പെട്ടു

