കൊച്ചി: കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ എൻ. ഭാസുരാംഗനെയും മകൻ അഖിൽജിത്തിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇഡിയുടെ കസ്റ്റഡി കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കുന്നത്.
ഉച്ചയ്ക്ക് രണ്ട് മണിയോടെ എറണാകുളം പ്രത്യേക സിബിഐ കോടതി രണ്ടിൽ പ്രതികളെ എത്തിക്കും. ഇഡിയുടെ കസ്റ്റഡിയിൽവെച്ചുള്ള ചോദ്യം ചെയ്യൽ പൂർത്തിയായാൽ രണ്ട് പേരെയും ഇന്ന് തന്നെ റിമാൻഡ് ചെയ്തേക്കും. കരുവന്നൂർ മാതൃകയിലാണ് കണ്ടല സഹകരണ ബാങ്കിലും തട്ടിപ്പ് നടത്തിയത് എന്നാണ് ഇഡിയുടെ കണ്ടെത്തൽ. ക്രമരഹിതമായി വായ്പകൾ നൽകിയാണ് ഭാസുരാംഗൻ തട്ടിപ്പ് നടത്തിയത്.
നിക്ഷേപങ്ങൾ വഴി തിരിച്ചുവിട്ട് ഭാസുരാംഗന്റെയും മകന്റെയും പേരിൽ ആസ്തികൾ വാങ്ങിക്കൂട്ടിയെന്നും ഇ ഡി പറയുന്നു. 101 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് നേരത്തെ കണ്ടെത്തിയത്. എന്നാൽ 200 കോടി രൂപയിലേറെ തട്ടിയെന്നാണ് ഇ ഡിയുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.
Trending
- പഞ്ചാബിൽ എൽ.പി.ജി ടാങ്കർ പൊട്ടിത്തെറിച്ച് ഏഴ് പേർ മരിച്ചു ; 15 പേർക്ക് പരിക്ക്
- ‘വോട്ടർ അധികാർ യാത്ര’ ബുള്ളറ്റിൽ നയിച്ച് രാഹുലും തേജസ്വിയും
- രാജ്യത്ത് 62408.45 കോടിയുടെ സമുദ്രോത്പന്ന കയറ്റുമതി
- ഒഡീഷ മിഷൻ 2033: യേശുവിന്റെ പ്രേഷിത ശിഷ്യരെ വാർത്തെടുക്കാൻ
- വിർച്വൽ അറസ്റ്റിനെതിരെ ബോധവത്കരണവുമായി കേരള പൊലീസ്
- രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്ന് കെ പി സി സി
- ജനപ്രതിനിധികള് സ്ത്രീകളെ ബഹുമാനിക്കണം- സ്പീക്കർ എ എന് ഷംസീര്
- പോഷകാഹാരക്കുറവ്, ഗാസായിലെ കുട്ടികൾ മരണഭീതിയിൽ; സേവ് ദി ചിൽഡ്രൻ സംഘടന