ഉത്തരകാശി:തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിനു മുന്നിൽ നിന്നും ആശ്വാസത്തിന്റെ വാർത്തകേൾക്കാൻ കാതോർത്ത് നിൽക്കുകയാണ് രാജ്യം.തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള കുഴൽ 6 മീറ്റർ അടുത്തുവരെയെത്തിച്ചിട്ടുണ്ട്. 6 മീറ്റർ വീതം നീളമുള്ള 9 കുഴലുകൾ വെൽഡ് ചെയ്തുചേർത്താണ് അവശിഷ്ടങ്ങൾക്കിടയിലൂടെ ഉള്ളിലെത്തിച്ചത്. രാജ്യം നേരിട്ട ഏറ്റവും സങ്കീർണ്ണവും ദുഷ്കരവുമായ രക്ഷാപ്രവർത്തനമാണ് 12–ാം ദിവസം വിജയത്തിലേക്കെത്തുന്നത്
പുറത്തെത്തിക്കുന്ന തൊഴിലാളികളെ ഉടൻ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും .ആരോഗ്യനിലയനുസരിച്ച് ഇവരെ ഉത്തരകാശി ജില്ലാ ആശുപത്രിയിലേക്കും ആരോഗ്യം മോശമായവരെ ഹെലികോപ്റ്റർ മാർഗം ഋഷികേശിലെ എയിംസ് ആശുപത്രിയിലേക്കും മാറ്റും.ഇതിനായി ഹെലിപ്പാഡ് ഉൾപ്പടെ സർവ്വസജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട് .സാങ്കേതികരംഗത്ത് വമ്പൻ നേട്ടങ്ങൾ കരസ്ഥമാക്കിയ രാജ്യത്ത് ദുരന്തനിവാരണത്തിനും ഏറ്റവും അടിയന്തിരമായ രക്ഷാപ്രവർത്തനത്തിനും വേണ്ടത്ര സന്നാഹങ്ങളില്ല എന്നാണു ഈ ദുരന്തം വെളിവാക്കുന്നത് .
Trending
- “ദൈവപ്രത്യാശയിൽ ജീവിക്കുന്നവർ ആവുക”-ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
- മഞ്ഞനക്കാട് കിഴക്കൻ മേഖലയയോടുള്ള അവഗണന അവസാനിപ്പിക്കുക
- അഖില കേരള ഫിഷിംഗ് കോമ്പറ്റീഷൻ
- തൊഴിൽ വൈദഗ്ദ്ധ്യ പരിശീലനം
- കൂനൻ കുരിശ് ബൈബിൾ കൺവെൻഷൻ ആരംഭിച്ചു
- സബ് ഇൻസ്പെക്ടർ ഫുൾജൻ കെ.ജെയ്ക്ക് പോലീസ് മെഡൽ
- കെ. എ. ആൻസണന് മുഖ്യമന്ത്രിയുടെ 2025ലെ പോലീസ് മെഡൽ
- ലോകത്തിലെ മികച്ച നടന്മാരിൽ ആദ്യ പത്തിൽ മോഹൻലാലും മമ്മൂട്ടിയും