സാവോ പോളോ: ബ്രസീല്‍ ഫുട്ബോള്‍ താരം നെയ്മറുടെയും കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിയുടെയും ഒരു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതായി റിപ്പോർട്ട് . സാവോ പോളോയിലെ വസതിയിൽ നിന്നാണ് ആയുധധാരികളായ മൂന്നംഗ ആക്രമി സംഘം കുഞ്ഞിനെ കവരാൻ ശ്രമിച്ചത് . ബ്രൂണോയുടെ മാതാപിതാക്കളെ കെട്ടിയിട്ടശേഷം അക്രമികള്‍ കുഞ്ഞിനെ അന്വേഷിച്ചെങ്കിലും വീട്ടില്‍ ബ്രൂണയും കുഞ്ഞും ഇല്ലെന്ന് മനസിലായതോടെ വീട് കൊള്ളയടിച്ച് അക്രമി സംഘം കടന്നുകളഞ്ഞു.
സംഭവവത്തിൽ 20കാരനായ ഒരാളെ അറസ്റ്റ് ചെയ്തെന്ന് സാവോ പോളോ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. സംഘത്തിലുണ്ടായിരുന്ന രണ്ടാമനെ തിരിച്ചറിഞ്ഞുവെന്നും മൂന്നാമനെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Trending
- ചൈനയില്‍ ക്രൈസ്തവ വേട്ട; വ്യാജ ആരോപണ അറസ്റ്റ് തുടരുന്നു
- വിശുദ്ധ നാട്ടിലേക്കുള്ള തീർത്ഥാടനം പുനഃരാരംഭിക്കണം: ഫാ. ഫ്രാന്‍സ്സെസ്കോ യെൽപോ
- ലോകരാജ്യങ്ങളുമായി ശക്തമായ നയതന്ത്രബന്ധം തുടർന്ന് വത്തിക്കാൻ
- ജൂബിലി വർഷത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായവർക്ക് നന്ദി -ലിയോ പതിനാലാമൻ പാപ്പാ
- പുസ്തകം പ്രകാശനം ചെയ്തു
- രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിൽ
- സേവനത്തേോടോപ്പം പഠനമികവും: ഡോക്ടറേറ്റ് കരസ്ഥമാക്കി വില്ല്യം ആലത്തറ
- ലത്തീന്‍ സമുദായത്തിന്റെ ശക്തി തിരിച്ചറിയുന്ന ദിവസമുണ്ടാകും-കൊച്ചി മേയര്‍ അഡ്വ. വി.കെ. മിനിമോള്‍

